അനിൽ മേനോൻ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ; എട്ട് മാസത്തെ ദൗത്യത്തിന് തുടക്കം
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

 അനിൽ മേനോൻ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ; എട്ട് മാസത്തെ ദൗത്യത്തിന് തുടക്കം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 15, 2026, 08:17 am IST
Facebook
Twitter
WhatsAppTelegram

വാഷിംഗ്‌ടൺ: ഇന്ത്യൻ വംശജനും പാതി മലയാളിയുമായ നാസാ ബഹിരാകാശയാത്രികൻ അനിൽ മേനോൻ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ (ISS) വിജയകരമായി എത്തി. റഷ്യയുടെ സോയൂസ് എംഎസ്-29 ബഹിരാകാശപേടകത്തിൽ മൂന്ന് മണിക്കൂറിലേറെ നീണ്ട യാത്രയ്‌ക്കൊടുവിൽ ഇന്ന് പുലർച്ചെ രണ്ടുമണിയോടെയാണ് അദ്ദേഹം ഉൾപ്പെട്ട സംഘം ബഹിരാകാശ നിലയത്തിൽ എത്തിച്ചേർന്നത്.

റഷ്യൻ കോസ്‌മനോട്ടുകളായ പ്യോത്ര് ഡുബ്രോവും അന്ന കികിനയും അനിൽ മേനോന്റെ സഹയാത്രികരാണ്. ഇരുവർക്കും ഇത് രണ്ടാം ബഹിരാകാശ യാത്രയാണെങ്കിലും, അമേരിക്കയിൽ ജനിച്ച് വളർന്ന  അനിൽ മേനോന്റെ ആദ്യ ബഹിരാകാശ ദൗത്യമാണിത്.

കസാഖിസ്ഥാനിലെ ബൈക്കനൂർ കോസ്‌മോഡ്രോമിൽ നിന്ന് ഇന്നലെ രാത്രി 8.17-നാണ് സോയൂസ് എംഎസ്-29 വിക്ഷേപിച്ചത്. യാത്ര ആരംഭിച്ച് ഏതാനും മണിക്കൂറുകൾക്കകം രാത്രി 11.52-ന് പേടകം അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലെ പ്രിച്ചാൽ (Prichal) മൊഡ്യൂളിൽ വിജയകരമായി ഡോക്ക് ചെയ്തു.

തുടർന്ന് ബഹിരാകാശ നിലയത്തിലേക്കുള്ള പ്രവേശന നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് ചെറിയ സാങ്കേതിക തടസം നേരിട്ടത്. ട്രാക്കിംഗ്, ഡാറ്റ റിലേ ഉപഗ്രഹങ്ങളുമായുള്ള ബന്ധം താൽക്കാലികമായി വിച്ഛേദിക്കപ്പെട്ടതോടെ തത്സമയ സംപ്രേഷണം അൽപസമയം തടസപ്പെട്ടു. എന്നാൽ സുരക്ഷാ നടപടികൾ പൂർത്തിയാക്കിയ ശേഷം സംഘം വിജയകരമായി ബഹിരാകാശ നിലയത്തിനുള്ളിലേക്ക് പ്രവേശിച്ചതായി നാസ സ്ഥിരീകരിച്ചു.

അടുത്ത എട്ട് മാസക്കാലം അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ താമസിക്കുന്ന സംഘം മനുഷ്യശരീരത്തിൽ ബഹിരാകാശത്തിന്റെ ദീർഘകാല സ്വാധീനം, പുതിയ സാങ്കേതിക വിദ്യകൾ, ഭൗതികശാസ്ത്രം, ജീവശാസ്ത്രം തുടങ്ങി വിവിധ മേഖലകളിലെ ശാസ്ത്രീയ പരീക്ഷണങ്ങൾക്കും ഗവേഷണങ്ങൾക്കും നേതൃത്വം നൽകും. ദൗത്യം പൂർത്തിയാക്കി 2027 ഏപ്രിലിൽ ഭൂമിയിലേക്ക് മടങ്ങാനാണ് നിലവിലെ പദ്ധതി.

ഡോക്ടറും എഞ്ചിനീയറും ബഹിരാകാശയാത്രികനുമായ അനിൽ മേനോന്റെ ഈ നേട്ടം ഇന്ത്യൻ സമൂഹത്തിനും പ്രത്യേകിച്ച് മലയാളികൾക്കും അഭിമാന നിമിഷമാണ്. നാസയുടെ നിർണായക ദൗത്യത്തിന്റെ ഭാഗമായുള്ള അദ്ദേഹത്തിന്റെ സേവനം ആഗോള ബഹിരാകാശ ഗവേഷണ രംഗത്ത് ശ്രദ്ധേയമായ സംഭാവനയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Tags: NASAAnil Menon
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

ഭാര്യയ്‌ക്ക് പ്രായം കൂടുതലാണെങ്കിൽ വിവാഹത്തിൽ എന്താണ് പ്രശ്നം? പ്രണയത്തിനും ദാമ്പത്യത്തിനും പ്രായവ്യത്യാസം തടസ്സമാകുമോ?

പട്ടയം ശരിയാക്കാൻ 5 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് പരാതി; ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫിനെതിരെ  കേസെടുക്കാൻ വിജിലൻസ് കോടതി ഉത്തരവ്

സതീശന്റെ പ്രസ്താവനക്കെതിരെ കേരള മുസ്ലിം ജമാഅത്ത്; കാന്തപുരം ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിച്ചുവെന്ന പ്രസ്താവന പിൻവലിച്ച് മുസ്ലിം സമൂഹത്തോട് മാപ്പുപറയണം, ഇസ്ലാമികചരിത്രം ശരിയായി പഠിക്കാനും ആവശ്യം

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies