3 കോടി നൽകിയാൽ മന്ത്രിയാക്കാം'; വയനാട് എംപിയുടെ ഓഫിസിൽ നിന്നെന്ന് പറഞ്ഞ് വ്യാജ ഫോൺ, സൈബർ തട്ടിപ്പിന് പിന്നാലെ പരാതിയുമായി എലത്തൂർ എംഎൽഎ വിദ്യാ ബാലകൃഷ്ണൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

3 കോടി നൽകിയാൽ മന്ത്രിയാക്കാം’; വയനാട് എംപിയുടെ ഓഫിസിൽ നിന്നെന്ന് പറഞ്ഞ് വ്യാജ ഫോൺ, സൈബർ തട്ടിപ്പിന് പിന്നാലെ പരാതിയുമായി എലത്തൂർ എംഎൽഎ വിദ്യാ ബാലകൃഷ്ണൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 15, 2026, 03:26 pm IST
Facebook
Twitter
WhatsAppTelegram

കോഴിക്കോട്: മന്ത്രിസഭാ പുനഃസംഘടനയുടെ പേരിൽ വൻ സൈബർ തട്ടിപ്പിന് ശ്രമം. ‘₹3 കോടി നൽകിയാൽ മന്ത്രിയാക്കാം’ എന്ന വാഗ്ദാനവുമായി എലത്തൂർ എംഎൽഎ വിദ്യാ ബാലകൃഷ്ണന് ഡൽഹിയിൽ നിന്ന് വ്യാജ ഫോൺവിളി വന്ന സംഭവത്തിൽ കോഴിക്കോട് സൈബർ സെൽ അന്വേഷണം ആരംഭിച്ചു.

ജൂലൈ 6-നാണ് വാട്‌സ്ആപ്പ് കോൾ വഴി ബന്ധപ്പെട്ട അജ്ഞാതൻ, വയനാട് എംപിയുടെ ഓഫിസിൽ നിന്നുള്ള ‘രാജ്‌കുമാർ’ ആണെന്ന് പരിചയപ്പെടുത്തിയത്. സംസ്ഥാന മന്ത്രിസഭ ഉടൻ പുനഃസംഘടിപ്പിക്കുമെന്നും, ₹3 കോടി നൽകിയാൽ മന്ത്രിസ്ഥാനം ഉറപ്പാക്കാമെന്നും ഇയാൾ വാഗ്ദാനം ചെയ്തതായി എംഎൽഎ പരാതിയിൽ പറയുന്നു.

സംഭാഷണം നീണ്ടതോടെ സംശയം തോന്നിയ വിദ്യാ ബാലകൃഷ്ണൻ, പണം നൽകാമെന്ന നിലപാട് സ്വീകരിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ ശ്രമിച്ചു. തുടർന്ന് ഫോൺ നമ്പർ നൽകിയെന്ന് പറഞ്ഞ എംപിയെയും പ്രിയങ്കാ ഗാന്ധി എംപിയുടെ ഓഫിസിനെയും പാർട്ടി നേതൃത്വത്തെയും ബന്ധപ്പെട്ടപ്പോൾ ഇത്തരമൊരു ഫോൺവിളി ഉണ്ടായിട്ടില്ലെന്ന് സ്ഥിരീകരിക്കുകയായിരുന്നു.

ഇതോടെ ജൂലൈ 11-ന് കോഴിക്കോട് സൈബർ സെല്ലിൽ പരാതി നൽകി. പ്രാഥമിക അന്വേഷണത്തിൽ ഫോൺവിളി ഡൽഹിയിൽ നിന്നാണെന്ന് സ്ഥിരീകരിച്ചതായി റിപ്പോർട്ടുണ്ട്. സമാനരീതിയിൽ മറ്റ് എംഎൽഎമാരെയും ലക്ഷ്യമിട്ട് തട്ടിപ്പ് ശ്രമങ്ങൾ നടന്നിട്ടുണ്ടെന്നും, കുറ്റക്കാർക്കെതിരെ നിയമനടപടി ഉറപ്പാക്കാനാണ് പരാതി നൽകിയതെന്നും വിദ്യാ ബാലകൃഷ്ണൻ വ്യക്തമാക്കി.

കേരളത്തിൽ മന്ത്രിസഭാ പുനഃസംഘടനയെന്ന വ്യാജപ്രചാരണം ഉപയോഗിച്ച് ജനപ്രതിനിധികളെ പോലും ലക്ഷ്യമിടുന്ന സൈബർ തട്ടിപ്പുകാർക്കെതിരെ അന്വേഷണം ശക്തമാക്കിയിരിക്കുകയാണ് പോലീസ്.

Tags: Cyber FraudVidya BalakrishnanKerala Cabinet ReshuffleFake Call ScamElathur MLA
Share
Tweet
SendShare

More News from this section

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

Latest News

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies