വിദേശത്തേക്ക് കടക്കാൻ സാധ്യത; യൂട്യൂബർ നിഹാദിനെതിരെ ലുക്ക് ഔട്ട് സർക്കുലർ; നഗ്നദൃശ്യ പ്രചാരണക്കേസിൽ അന്വേഷണം കടുപ്പിച്ച് പൊലീസ്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വിദേശത്തേക്ക് കടക്കാൻ സാധ്യത; യൂട്യൂബർ നിഹാദിനെതിരെ ലുക്ക് ഔട്ട് സർക്കുലർ; നഗ്നദൃശ്യ പ്രചാരണക്കേസിൽ അന്വേഷണം കടുപ്പിച്ച് പൊലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 16, 2026, 08:51 am IST
Facebook
Twitter
WhatsAppTelegram

തൊപ്പിക്കെതിരെ ലുക്ക് ഔട്ട് സർക്കുലർ; വിദേശത്തേക്ക് കടക്കാൻ സാധ്യത, ഒളിവിലുള്ള യൂട്യൂബറെ തേടി പൊലീസ്
കൊച്ചി: സുഹൃത്തുക്കളുടെ സ്വകാര്യവും നഗ്നവുമായ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്ന കേസിൽ യൂട്യൂബർ ‘തൊപ്പി’ എന്ന മുഹമ്മദ് നിഹാദിനെതിരെ പൊലീസ് ലുക്ക് ഔട്ട് സർക്കുലർ  പുറത്തിറക്കി. വിദേശത്തേക്ക് കടക്കാൻ സാധ്യതയുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. നിഹാദിന്റെ പാസ്‌പോർട്ട് വിവരങ്ങൾ ഇതിനകം ശേഖരിച്ചിട്ടുണ്ടെന്നും വിമാനത്താവളങ്ങൾ ഉൾപ്പെടെ എല്ലാ ഇമിഗ്രേഷൻ കേന്ദ്രങ്ങൾക്കും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ടെന്നും പൊലീസ് വൃത്തങ്ങൾ അറിയിച്ചു.

എറണാകുളം റൂറൽ സൈബർ പൊലീസാണ് കേസിൽ അന്വേഷണം നടത്തുന്നത്. സുഹൃത്തുക്കളുമായുണ്ടായ തർക്കത്തിന് പിന്നാലെ അവരുടെ നഗ്നദൃശ്യങ്ങൾ യൂട്യൂബ് ലൈവിലൂടെയും മറ്റ് സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെയും പ്രചരിപ്പിച്ചെന്നാണ് കേസ്. ഐടി നിയമപ്രകാരവും മറ്റ് അനുബന്ധ വകുപ്പുകൾ പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്.

ചോദ്യം ചെയ്യലിന് ഹാജരാകാൻ പൊലീസ് നോട്ടീസ് നൽകിയപ്പോൾ ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് നിഹാദ് മറുപടി നൽകിയത്. എന്നാൽ പിന്നീട് അന്വേഷണവുമായി സഹകരിക്കാതെ ഒളിവിൽ പോവുകയായിരുന്നു. രണ്ടാം നോട്ടീസിനും മറുപടി ലഭിക്കാതിരുന്നതോടെയാണ് ഇയാൾ രാജ്യം വിടാൻ ശ്രമിച്ചേക്കാമെന്ന നിഗമനത്തിൽ പൊലീസ് ലുക്ക് ഔട്ട് സർക്കുലർ പുറത്തിറക്കിയത്. മൊഴിയെടുക്കാൻ നോട്ടീസ് നൽകിയ നിഹാദിന്റെ സുഹൃത്തുക്കളും ഇതുവരെ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായിട്ടില്ല.

കേസുമായി ബന്ധപ്പെട്ട് നിഹാദിന്റെ പ്രധാന ചാനൽ പൊലീസ് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ യൂട്യൂബ് നീക്കം ചെയ്തിരുന്നു. പ്രതി സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയെ എറണാകുളം സെഷൻസ് കോടതിയിൽ പൊലീസ് ശക്തമായി എതിർക്കുകയും, പ്രതിക്കെതിരെയുള്ള ആരോപണങ്ങൾ ഗുരുതര സ്വഭാവമുള്ളതാണെന്ന് കോടതിയെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. ലഹരിമരുന്ന് ഉപയോഗം, അശ്ലീല ദൃശ്യങ്ങളുടെ പ്രചാരണം, പ്രായപൂർത്തിയാകാത്തവരെ ചൂഷണം ചെയ്തെന്ന ആരോപണം ഉൾപ്പെടെ വിവിധ പരാതികളിലും അന്വേഷണം പുരോഗമിക്കുകയാണ്.

ഇതിനിടെ, തൊപ്പിയുടെ അടുത്ത കൂട്ടാളിയായ യൂട്യൂബർ മമ്മു (മുഹമ്മദ്) മഞ്ചേരി പൊലീസിന്റെ മറ്റൊരു കേസിൽ അറസ്റ്റിലായി. സമൂഹമാധ്യമത്തിലെ ലൈവ് സ്ട്രീമിനിടെ യുവതിയെ അപമാനിക്കുകയും അധിക്ഷേപപരമായ പരാമർശങ്ങൾ നടത്തുകയും ചെയ്തെന്ന പരാതിയിലാണ് അറസ്റ്റ്. ഈ കേസിൽ തൊപ്പി ഒന്നാം പ്രതിയും മമ്മു നാലാം പ്രതിയുമാണ്. മുഹമ്മദ് ഷമീർ, ജാസി എന്നിവരും പ്രതിപ്പട്ടികയിലുണ്ട്. കോടതിയിൽ ഹാജരാക്കിയ മമ്മുവിനെ റിമാൻഡ് ചെയ്തിട്ടുണ്ട്.

 

Tags: Look out NoticeYoutuber Thoppi
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies