കരളിന് ഒരു ലക്ഷം, വൃക്കയ്ക്ക് അരലക്ഷം; കമ്മിഷൻ ഇടപാടുമായി ലേക് ഷോർ ആശുപത്രി; മുഖ്യപ്രതി മുഹമ്മദ് നജീബുമായി ഉണ്ടാക്കിയ കരാർ ജനം ടിവിക്ക്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കരളിന് ഒരു ലക്ഷം, വൃക്കയ്‌ക്ക് അരലക്ഷം; കമ്മിഷൻ ഇടപാടുമായി ലേക് ഷോർ ആശുപത്രി; മുഖ്യപ്രതി മുഹമ്മദ് നജീബുമായി ഉണ്ടാക്കിയ കരാർ ജനം ടിവിക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 16, 2026, 12:05 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: വ്യാജരേഖ ചമച്ചുള്ള അവയവക്കച്ചവടക്കേസിൽ കൊച്ചി ലേക് ഷോർ ആശുപത്രി നടത്തിയത് മനുഷ്യത്വ രഹിതമായ കമ്മിഷൻ ഇടപാടുകൾ. കേസിലെ മുഖ്യപ്രതി മുഹമ്മദ് നജീബുമായി ലേക് ഷോർ ആശുപത്രി കമ്മിഷൻ കരാറുണ്ടാക്കിയതിന്റെ രേഖകൾ ജനം ടിവിക്ക് ലഭിച്ചു.

മുഹമ്മദ് നജീബിന്റെ ‘കല്ലട്രാസ്’ എന്ന മെഡിക്കൽ ടൂറിസം സ്ഥാപനവുമായാണ്  ലേക് ഷോർ ആശുപത്രി 2025-ൽ കമ്മിഷൻ കരാർ ഒപ്പുവച്ചത്. അവയവമാറ്റ ശസ്ത്രക്രിയകൾക്ക് രോഗികളെ ആശുപത്രിയിലെത്തിക്കുന്നതിന് പ്രതിഫലമായാണ് കമ്മിഷൻ നൽകിയിരുന്നത്.

കരൾ മാറ്റിവയ്‌ക്കൽ ശസ്ത്രക്രിയയ്‌ക്ക് ഒരു ലക്ഷം രൂപയും വൃക്ക മാറ്റിവയ്‌ക്കൽ ശസ്ത്രക്രിയയ്‌ക്ക് 50,000 രൂപയും മുഹമ്മദ് നജീബിന് കമ്മിഷനായി നൽകുമെന്നാണ് കരാറിൽ പറയുന്നത്. ഇതിന് പുറമെ മറ്റ് ശസ്ത്രക്രിയകൾക്ക് 10 ശതമാനം വരെ കമ്മിഷൻ നൽകാമെന്നും കരാറിൽ വ്യക്തമാക്കിയിട്ടുണ്ട്. അവയവദാനവുമായി ബന്ധപ്പെട്ട നിയമങ്ങൾക്കും മെഡിക്കൽ ധാർമ്മികതയ്‌ക്കും വിരുദ്ധമായ രീതിയിലാണ് ഇവരുടെ ഇടപാടുകൾ എന്നാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്.

അന്വേഷണ ഏജൻസികൾക്ക് ലഭിച്ച വിവരങ്ങൾ പ്രകാരം, കരാറിൽ രേഖപ്പെടുത്തിയ തുകയേക്കാൾ പതിന്മടങ്ങ് വരെ കമ്മിഷൻ അവയവ റാക്കറ്റിന്റെ ഭാഗമായവർക്ക് നൽകിയതായും കണ്ടെത്തിയിട്ടുണ്ട്. ഇതോടെ ആശുപത്രിയും ഇടനിലക്കാരും തമ്മിൽ നടന്ന സാമ്പത്തിക ഇടപാടുകളുടെ വ്യാപ്തി കൂടുതൽ വിശദമായി പരിശോധിച്ചുവരികയാണ്.

വ്യാജരേഖകൾ ഉപയോഗിച്ച് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ അവയവദാനത്തിന് പ്രേരിപ്പിച്ചുവെന്ന കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്. വ്യാജ ആധാർ കാർഡുകൾ, വ്യാജ ബന്ധുസർട്ടിഫിക്കറ്റുകൾ എന്നിവ തയ്യാറാക്കി നിയമാനുമതി നേടിയ ശേഷം അവയവമാറ്റ ശസ്ത്രക്രിയകൾ നടത്തിയിരുന്ന സംഘടിത ശൃംഖലയുടെ പ്രധാന കണ്ണിയാണ് മുഹമ്മദ് നജീബ് എന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ

കേസിൽ അറസ്റ്റിലായ മുഹമ്മദ് നജീബ് നിലവിൽ റിമാൻഡിലാണ്. ഇയാളെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണം കൂടുതൽ വ്യാപിപ്പിച്ചിരിക്കുകയാണ്. ആശുപത്രിയുമായുള്ള സാമ്പത്തിക ഇടപാടുകൾ, കരാർ, കമ്മിഷൻ കൈമാറ്റം എന്നിവയുടെ വിശദാംശങ്ങളും അന്വേഷണത്തിന്റെ ഭാഗമായാണ് പരിശോധിക്കുന്നത്.

അതേസമയം, കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ലേക് ഷോർ ആശുപത്രിയിലെ ഡോക്ടർമാരെയും മാനേജ്മെന്റ് പ്രതിനിധികളെയും മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. അവയവമാറ്റ ശസ്ത്രക്രിയകളുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ, കരാർ രേഖകൾ, പണമിടപാടുകൾ, ഇടനിലക്കാരുടെ പങ്ക് എന്നിവയാണ് ഇഡി പ്രധാനമായും പരിശോധിച്ചതെന്നാണ് വിവരം.

 

Tags: Organ TransplantationLakeshore Hospital
Share
Tweet
SendShare

More News from this section

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

Latest News

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies