മമതയ്‌ക്ക് വീണ്ടും തിരിച്ചടി; നടിയും രാജ്യസഭ എംപിയുമായ കോയൽ മല്ലിക് രാജിവച്ചു

Published by
ജനം വെബ്‌ഡെസ്ക്

ന്യൂഡൽഹി: രാഷ്‌ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസിന് (ടിഎംസി) വീണ്ടും തിരിച്ചടി. നടിയും രാജ്യസഭ എംപിയുമായ കോയൽ മല്ലിക് രാജ്യസഭാംഗത്വം രാജിവച്ചു. രാജ്യസഭാ ചെയർമാൻ സി.പി. രാധാകൃഷ്ണന് കോയൽ  രാജിക്കത്ത് സമർപ്പിച്ചു.

രാജ്യസഭയിൽ നിന്ന് രാജിവയ്‌ക്കുന്ന നാലാമത്തെ ടിഎംസി എംപിയാണ് കോയൽ. നേരത്തെ സുഷ്മിത ദേവ്, സുഖേന്ദു ശേഖർ റായ്, പ്രകാശ് ചിക് ബറായിക് എന്നിവരും രാജ്യസഭാംഗത്വം രാജിവച്ചിരുന്നു. ഇതോടെ രാജ്യസഭയിലെ ടിഎംസിയുടെ അംഗബലം ഒൻപതായി കുറഞ്ഞു.

 

Share