ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയിക്കെതിരെ ഭീഷണി പരാമര്‍ശം നടത്തിയ ഡിഎംകെ എംഎല്‍എ ജി.വി. മാര്‍ക്കണ്ഡേയനെ പൊലീസ് അറസ്റ്റ് ചെയ്തു. തൂത്തുക്കുടി ജില്ലയിലെ വിലാത്തിക്കുളം എംഎല്‍എയായ മാര്‍ക്കണ്ഡേയനെ വീട്ടില്‍ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പൊലീസ് എത്തുന്നതറിഞ്ഞ് എംഎല്‍എ കടന്നുകളയാന്‍ ശ്രമിച്ചെങ്കിലും ഉദ്യോഗസ്ഥര്‍ തടഞ്ഞ് പിടികൂടുകയായിരുന്നു.
മുഖ്യമന്ത്രി ജോസഫ് വിജയിക്കെതിരെ നടത്തിയ ഭീഷണി പ്രസംഗത്തെ തുടര്‍ന്ന് ടിവികെ (തമിഴക വെട്രി കഴകം) ജില്ലാ സെക്രട്ടറിയാണ് പൊലീസില്‍ പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത പൊലീസ് എംഎല്‍എക്കെതിരെ നടപടി സ്വീകരിക്കുകയായിരുന്നു. ഇതിനുമുമ്പ് മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ ഡിഎംകെ എംഎല്‍എ അനിത രാധാകൃഷ്ണനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മുഖ്യമന്ത്രിക്കെതിരായ വിവാദ പരാമര്‍ശങ്ങളുടെ പശ്ചാത്തലത്തില്‍ ഡിഎംകെ നേതാക്കള്‍ക്കെതിരായ നിയമനടപടികള്‍ ശക്തമാകുകയാണ്.















