രാമനേയും സനാതന ധർമ്മത്തെയും നിരന്തരം വിമർശിക്കുന്ന എ. ജി ഒലീനയെ രാമായണ പ്രഭാഷണത്തിന് ക്ഷണിച്ചത് എന്തിന്? ദേവസ്വം ബോർഡിനെതിരെ വി.എച്ച്.പി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

രാമനേയും സനാതന ധർമ്മത്തെയും നിരന്തരം വിമർശിക്കുന്ന എ. ജി ഒലീനയെ രാമായണ പ്രഭാഷണത്തിന് ക്ഷണിച്ചത് എന്തിന്? ദേവസ്വം ബോർഡിനെതിരെ വി.എച്ച്.പി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 22, 2026, 05:30 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: തിരുവനന്തപുരത്ത് ദേവസ്വം ബോർഡ് സംഘടിപ്പിക്കുന്ന രാമായണ പ്രഭാഷണ പരമ്പരയിലെ പ്രഭാഷകരുടെ പട്ടികയെ ചൊല്ലി വിവാദം ശക്തമാകുന്നു. സനാതന ധർമ്മത്തെയും രാമായണത്തെയും നിരന്തരം വിമർശിക്കുന്ന  എ.ജി. ഒലീനയടക്കമുള്ളവരെ പ്രഭാഷണത്തിനായി ക്ഷണിച്ചതിനെതിരെ വിശ്വഹിന്ദു പരിഷത്ത് (വി.എച്ച്.പി) രംഗത്തെത്തി.

തിരുവനന്തപുരത്തെ ഹനുമാൻ ക്ഷേത്രത്തിലാണ് ‘ഗാന്ധിജിയുടെ രാമായണം’ എന്ന വിഷയത്തിൽ ഇന്ന് പ്രഭാഷണം. നാളെയാണ് ഒലീനയുടെ പ്രഭാഷണം നിശ്ചയിച്ചിരിക്കുന്നത്. ‘രാമായണത്തിലെ രാജമാതാക്കൾ’ എന്ന വിഷയത്തിലാണ് ഇവരുടെ പ്രഭാഷണം. മുൻപ് തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി ഒലീന മത്സരിച്ചിട്ടുണ്ട്. പുരോഗമന കലാസാഹിത്യ സംഘവുമായി ചേർന്ന് പ്രവർത്തിക്കുന്ന ഒലീനയെ രാമായണ പ്രഭാഷണത്തിന് ക്ഷണിച്ച് കൊണ്ടുവരുന്നതിന്റെ ഉദ്ദേശവും വ്യക്തമാണ്.

ഗാന്ധിജിക്ക് രാമായണ പ്രഭാഷണ പരമ്പരയിൽ എന്താണ് പ്രാധാന്യമെന്നും  വ്യാജ നറേറ്റീവ് സൃഷ്ടിക്കാനാണ് ദേവസ്വംബോർഡ് ശ്രമിക്കുന്നതെന്നും വി.എച്ച്.പി സംസ്ഥാന വർക്കിങ് പ്രസിഡന്റ് വി.ആർ. രാജശേഖരൻ ചൂണ്ടിക്കാട്ടി.  “പട്ടിയെ പേപ്പട്ടിയാക്കി തല്ലിക്കൊല്ലുന്ന സമീപനമാണ് ബോർഡിന്റേത്. ഹൈന്ദവ സനാതന ധർമ്മത്തെ ഉന്മൂലനം ചെയ്യുകയെന്ന ലക്ഷ്യമാണ് ഇത്തരം നീക്കങ്ങൾക്ക് പിന്നിലുള്ളത്. എ.ജി. ഒലീനയുടെ രാഷ്‌ട്രീയ നിലപാടുകൾ പൊതുസമൂഹത്തിന് അറിയാവുന്നതാണ്. രാമനെയും സനാതന ധർമ്മത്തെയും വിമർശിച്ച വ്യക്തിയെ രാമായണ പ്രഭാഷണത്തിന് ക്ഷണിച്ചത് അംഗീകരിക്കാനാകില്ല,” എന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിൽ നിരവധി ഹിന്ദു സന്ന്യാസിമാരും ആധ്യാത്മിക ആചാര്യന്മാരും ഉള്ളപ്പോൾ അവരെ ഒഴിവാക്കി എ.ജി. ഒലീനയെ ക്ഷണിച്ചതിന്റെ ഉദ്ദേശം വ്യക്തമാക്കണം. മുൻ സർക്കാരിന്റെ താൽപര്യങ്ങളാണ് പുതിയ സർക്കാരും പിന്തുടരുന്നത്, എന്നും വി.ആർ. രാജശേഖരൻ വിമർശിച്ചു. ഇത്തരം നടപടികളിൽ നിന്ന് ദേവസ്വം ബോർഡ് പിന്മാറിയില്ലെങ്കിൽ ഭക്തജനങ്ങളെ അണിനിരത്തി സംസ്ഥാന വ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും വി.എച്ച്.പി മുന്നറിയിപ്പ് നൽകി.

Tags: Tavancore Devasom Board
Share
Tweet
SendShare

More News from this section

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

Latest News

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies