ന്യൂഡൽഹി: ജന്തർമന്തറിൽ വിദ്യാർത്ഥി സമരം എന്ന പേരിൽ നടക്കുന്നത് ലഹരി ഉപയോഗവും നൈറ്റ് പാർട്ടിയും. പുലർച്ചെ മൂന്നുമണിക്ക് ലഹരി ഉപയോഗിച്ച് ലക്കുകെട്ട് നൃത്തം ചെയ്യുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. പ്രതിഷേധത്തിൽ പങ്കെടുക്കാൻ എത്തിയവർ തന്നെയാണ് അവിടെ നടക്കുന്ന കാര്യങ്ങളെ പരിഹസിച്ച് കൊണ്ട് ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ ഇത്തരം നിരവധി വീഡിയോകളാണ് പ്രചരിക്കുന്നത്.
പാറ്റ കലാപം കൈവിട്ടു പോകുന്നതിനറെ ലക്ഷണങ്ങളാണ് രാജ്യതലസ്ഥാനത്ത് കാണുന്നത്. ലഹരിയിൽ മുങ്ങി പാറ്റ കലാപകാരികൾ അക്രമം അഴിച്ചുവിടുന്നതിന്റെ ദൃശ്യങ്ങൾ വ്യാപകമായി പുറത്ത് വന്നിട്ടുണ്ട്. പാറ്റ കലാപത്തിൽ പങ്കെടുക്കുന്ന മലയാളി പങ്കുവെച്ച് വീഡിയോ യാഥാർത്ഥ്യം തുറന്നു കാട്ടുന്നതാണ്. മദ്യപിച്ച് കലാപകാരികൾ അഴിഞ്ഞാടുകയാണെന്നും പോലീസിനെ ആക്രമിക്കുകയും ബാരിക്കേടുകൾ തകർക്കുകയും ചെയ്യുന്നു എന്നും യുവാവ് പറയുന്നുണ്ട്. ഡൽഹി കലാപത്തെ പിന്തുണയ്‌ക്കാൻ കേരളത്തിൽ നിന്നും എത്തിയ കലാപകാരിയാണ് തുറന്നുപറച്ചിൽ നടത്തിയിരിക്കുന്നത്
ജന്തർമന്തറിലേക്ക് കേരളത്തിൽ ഇരുന്ന് ബർഗറും പിസയും ഓർഡർ ചെയ്യുന്നതിന്റെ ‘സ്നേഹ ഗാഥ’കൾ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയ പാടിപുകഴ്‌ത്തിയിരുന്നു. ‘ഞാൻ അഞ്ച് പിസ ഓർഡർ ചെയ്തു. അത് ഏതെങ്കിലും പ്രതിഷേധക്കാരന്റെ വിശപ്പടക്കും’ എന്ന രീതിയിലായിരുന്നു തളളിമറയ്‌ക്കൽ. എന്നാൽ ഓൺലൈൻ ഡെലിവറിക്കാരനെ ആക്രമിച്ച് പിസയും ബർഗറും തട്ടിയെടുത്ത് തിന്നുന്നു പാറ്റകളുടെ ദൃശ്യങ്ങളാണ് അവിടെ കണ്ടത്. തടയാൻ ശ്രമിച്ച യുവാവിനെ പാറ്റകൾ ക്രൂരമായി മർദ്ദിക്കുകയും ചെയ്തു.
Another SHOCKER from CJP Protesters:
They allegedly robbed a pizza delivery worker and ate all his pizzas while he kept begging them.
=> If true, this isn’t activism. It’s disgraceful behaviour. Is this what some call a “student movement”? pic.twitter.com/at4LME2e4Z
— Megh Updates 🚨™ (@MeghUpdates) July 25, 2026















