ഷൂട്ടിങ് ലോകകപ്പില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണം; ഇഷ സിങ് ലക്ഷ്യം തെറ്റിച്ചില്ല, മനു ഭാക്കര്‍ക്കും മെഡല്‍
Tuesday, July 28 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ഷൂട്ടിങ് ലോകകപ്പില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണം; ഇഷ സിങ് ലക്ഷ്യം തെറ്റിച്ചില്ല, മനു ഭാക്കര്‍ക്കും മെഡല്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 28, 2026, 02:04 pm IST
FacebookTwitterWhatsAppTelegram

ഹാങ്ഷു: ഷൂട്ടിങ് ലോകകപ്പില്‍ ഇന്ത്യക്ക് സുവര്‍ണ നേട്ടം സമ്മാനിച്ച് ഇഷ സിങ്. വനിതകളുടെ 25 മീറ്റര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ മിന്നും പ്രകടനം പുറത്തെടുത്ത 21കാരി സ്വര്‍ണ മെഡല്‍ സ്വന്തമാക്കിയപ്പോള്‍, രണ്ട് തവണ ഒളിംപിക് മെഡല്‍ ജേതാവായ മനു ഭാക്കര്‍ വെങ്കലം നേടി ഇന്ത്യയുടെ മെഡല്‍ വേട്ടയ്‌ക്ക് ഇരട്ടിമധുരം നല്‍കി.

നടന്നുകൊണ്ടിരിക്കുന്ന ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണ മെഡലാണിത്. ഫൈനലില്‍ 50ല്‍ 40 പോയിന്റ് നേടി ഇഷ എതിരാളികളെ പിന്നിലാക്കുകയായിരുന്നു. ഈ വര്‍ഷം ആദ്യം മ്യൂണിക്കില്‍ നടന്ന ലോകകപ്പ് മത്സരത്തില്‍ ലോക റെക്കോര്‍ഡ് കുറിച്ച ഇഷ, അതേ ആത്മവിശ്വാസം ഹാങ്ഷുവിലും ആവര്‍ത്തിച്ചാണ് സ്വര്‍ണ നേട്ടത്തിലെത്തിയത്.

ചൈനയുടെ യുവേയുവേ ഷാങ് 37 പോയിന്റുമായി വെള്ളി മെഡല്‍ നേടി. ഉത്തരകൊറിയയുടെ ഹ്യോന്‍ ഗിയോങ് പാക്കിനെ കടുത്ത പോരാട്ടത്തിനൊടുവില്‍ മറികടന്നാണ് മനു ഭാക്കര്‍ വെങ്കലം സ്വന്തമാക്കിയത്. ഷൂട്ട് ഓഫില്‍ 28 പോയിന്റ് നേടിയാണ് താരം മെഡല്‍ ഉറപ്പിച്ചത്.

ഈ വിജയത്തോടെ ഹാങ്ഷു ലോകകപ്പില്‍ ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം മൂന്നായി. നേരത്തെ വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ സൈനം വെള്ളി മെഡല്‍ നേടിയിരുന്നു. ഒരു സ്വര്‍ണവും ഒരു വെള്ളിയും ഒരു വെങ്കലവുമായി ഇന്ത്യ നിലവില്‍ മെഡല്‍ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്. ആതിഥേയരായ ചൈനയാണ് ഒന്നാം സ്ഥാനത്ത്.

Tags: ISSF World CupEsha Singh wins gold medalManu Bhaker bags bronze25m pistol
ShareTweetSendShare

More News from this section

ഒറ്റച്ചാട്ടത്തില്‍ ഫൈനലിലേക്ക്; സ്വര്‍ണച്ചാട്ടം ലക്ഷ്യമിട്ട് ശ്രീശങ്കര്‍ നാളെ ഇറങ്ങും

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്‌ക്ക് വീണ്ടും മെഡല്‍; അരങ്ങേറ്റത്തില്‍ വെള്ളി നേടി ജ്ഞാനേശ്വരി യാദവ്

‘ഗംഭീറിന് പകരം ലക്ഷ്മണോ?’ ഇന്ത്യയുടെ കുതിപ്പിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ചൂടേറിയ ചര്‍ച്ച; മറുപടിയുമായി വിവിഎസ് ലക്ഷ്മണ്‍

പാകിസ്ഥാനെ 5-0ന് തകര്‍ത്ത് ഇന്ത്യന്‍ ബോക്‌സര്‍; ‘ഈ വിജയം കാര്‍ഗില്‍ വീരന്മാര്‍ക്ക്’ എന്ന് ജാദുമണി

മീരാബായ് ചാനുവിന് സ്വര്‍ണം; കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണനേട്ടം, ചരിത്രം ആവര്‍ത്തിച്ച് വെയ്റ്റ്ലിഫ്റ്റിങ് റാണി

കോമണ്‍വെല്‍ത്തില്‍ റെക്കോര്‍ഡ് ഉയര്‍ത്തിയ ഇന്ത്യന്‍ കരുത്ത്; വെള്ളിയിലൂടെ ചരിത്രം കുറിച്ച് ഋഷികാന്ത സിങ്

Latest News

രജനീകാന്ത് ദത്തെടുക്കാൻ ആഗ്രഹിച്ച മനുഷ്യൻ; ശമ്പളവും പെൻഷനും പുരസ്കാര തുകയുമടക്കം 30 കോടി ദാനം ചെയ്തു; പദ്മശ്രീ പാലം കല്യാണസുന്ദരത്തിന്റെ അപൂർവ്വ ജീവിതം

കീർത്തന, കാവ്യ പിന്നാലെ നീഷ്മയും; വടകര എംഡിഎംഎ കേസ്; ഒരു അധ്യാപിക കൂടി അറസ്റ്റിൽ; പിടിയിലായത് പേരാമ്പ്ര ബിആർസിയിലെ ജീവനക്കാരി; അന്വേഷണത്തിൽ നിർണ്ണായക വിവരങ്ങൾ

ഐബി ഉദ്യോഗസ്ഥൻ അങ്കിത് ശർമ്മയുടെ ക്രൂരകൊലപാതകം; താഹിർ ഹുസൈൻ അടക്കം 5 പ്രതികൾക്ക് വധശിക്ഷ ആവശ്യപ്പെട്ട് ഡൽഹി പൊലീസ്

കറൻസി മാറ്റാൻ ഓടേണ്ട; ഈ രാജ്യത്ത് ഇനി ഇന്ത്യൻ രൂപയ്‌ക്ക് അംഗീകാരം; 25,000 രൂപ വരെ കൊണ്ടുപോകാൻ അനുമതി; വിശദാംശങ്ങൾ അറിയാം

ജപ്പാനിൽ 7.1 തീവ്രതയുള്ള ശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു, ഷിങ്കൻസെൻ സർവീസുകൾ നിർത്തിവെച്ചു

12,000 രൂപ ശമ്പളം, ബാങ്കിൽ കോടികളുടെ ഇടപാട്; വടകരയിലെ അധ്യാപികമാരുടെ ആഡംബര ജീവിതത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

ഐഎസ്ഐഎസ് ഭീകരരോട് കടുത്ത ആരാധന; സ്കൂളിൽ കൂട്ടക്കൊലയ്‌ക്ക് പദ്ധതി; അമുസ്ലിം അധ്യാപകരുടെ ലിസ്റ്റ് അടക്കം തയ്യാറാക്കി; മൂന്ന് വിദ്യാർഥികൾ പിടിയിൽ

ഷൂട്ടിങ് ലോകകപ്പില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണം; ഇഷ സിങ് ലക്ഷ്യം തെറ്റിച്ചില്ല, മനു ഭാക്കര്‍ക്കും മെഡല്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies