'ഗംഭീറിന് പകരം ലക്ഷ്മണോ?' ഇന്ത്യയുടെ കുതിപ്പിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ചൂടേറിയ ചര്‍ച്ച; മറുപടിയുമായി വിവിഎസ് ലക്ഷ്മണ്‍
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

‘ഗംഭീറിന് പകരം ലക്ഷ്മണോ?’ ഇന്ത്യയുടെ കുതിപ്പിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ചൂടേറിയ ചര്‍ച്ച; മറുപടിയുമായി വിവിഎസ് ലക്ഷ്മണ്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 28, 2026, 02:50 pm IST
Facebook
Twitter
WhatsAppTelegram

ഹരാരെ: സിംബാബ്വെയ്‌ക്കെതിരായ ടി20 പരമ്പര 3-0ന് തൂത്തുവാരി ഇന്ത്യ മിന്നും നേട്ടം സ്വന്തമാക്കിയതോടെ ഇന്ത്യന്‍ ടീമിന്റെ പരിശീലക സ്ഥാനത്തെ ചൊല്ലിയും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചകള്‍ സജീവമായി. ഇംഗ്ലണ്ടും അയര്‍ലന്‍ഡും എതിരായ ടി20 പരമ്പരകളില്‍ നിരാശപ്പെടുത്തിയതിന് പിന്നാലെ വിവിഎസ് ലക്ഷ്മണിന്റെ താത്കാലിക പരിശീലനത്തിന് കീഴില്‍ യുവ ഇന്ത്യ കാഴ്ചവെച്ച ആധിപത്യമാണ് ആരാധകര്‍ക്കിടയില്‍ പുതിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചത്.

ഗൗതം ഗംഭീറും സീനിയര്‍ പരിശീലക സംഘവും ഇംഗ്ലണ്ട് പര്യടനത്തിന് ശേഷം ചെറിയ ഇടവേളയിലായിരുന്നതിനാലാണ് ബിസിസിഐ സെന്റര്‍ ഓഫ് എക്‌സലന്‍സിന്റെ തലവനായ വിവിഎസ് ലക്ഷ്മണിനെ സിംബാബ്വെ പര്യടനത്തിനായി താത്കാലിക പരിശീലകനായി നിയോഗിച്ചത്. ലക്ഷ്മണിന്റെ നേതൃത്വത്തില്‍ ഇന്ത്യ പരമ്പര തൂത്തുവാരിയതോടെ അദ്ദേഹത്തെ സ്ഥിരം പരിശീലകനാക്കണമെന്ന ആവശ്യവും സോഷ്യല്‍ മീഡിയയില്‍ ശക്തമായി ഉയര്‍ന്നു.

പരമ്പര വിജയത്തിന് ശേഷം ബിസിസിഐ പുറത്തുവിട്ട ഡ്രസ്സിങ് റൂം വീഡിയോയും ചര്‍ച്ചകള്‍ക്ക് കൂടുതല്‍ കരുത്തായി. ടീമിന്റെ സമഗ്ര പ്രകടനത്തെ പ്രശംസിച്ച ലക്ഷ്മണ്‍, ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ നേതൃത്വത്തെ അഭിനന്ദിച്ചു. മോശം തുടക്കത്തില്‍ നിന്ന് ടീമിനെ വിജയത്തിലേക്ക് നയിച്ച ശ്രേയസിനെ പ്രശംസിച്ചപ്പോള്‍, ടീമിനെ മുന്നില്‍ നിന്ന് നയിച്ചതിന് ലക്ഷ്മണിനും പരിശീലക സംഘത്തിനും ശ്രേയസ് നന്ദി അറിയിച്ചു. എന്നാല്‍, തന്നെ സ്ഥിരം പരിശീലകനാക്കണമെന്ന പ്രചാരണങ്ങള്‍ക്കും അഭ്യൂഹങ്ങള്‍ക്കും വിവിഎസ് ലക്ഷ്മണ്‍ വ്യക്തമായ മറുപടിയാണ് നല്‍കിയത്.

‘ഞാന്‍ താത്കാലിക ചുമതലക്കാരന്‍ മാത്രമാണ്. സീനിയര്‍ ടീമിന്റെ ക്യാപ്റ്റനും മുഖ്യപരിശീലകനും പരിശീലക സംഘവും ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരയ്‌ക്കുള്ള ഒരുക്കത്തിലാണ്. അവര്‍ക്ക് ലഭിച്ച ചെറിയ ഇടവേള നികത്താനാണ് ഞാന്‍ ഇവിടെ എത്തിയത്. കഴിഞ്ഞ നാല് വര്‍ഷമായി ബിസിസിഐ സെന്റര്‍ ഓഫ് എക്‌സലന്‍സിന്റെ ഭാഗമായി ഈ ഉത്തരവാദിത്വം നിര്‍വഹിക്കുകയാണ്. യുവതാരങ്ങള്‍ക്കും വനിതാ ടീമിനുമൊപ്പം പ്രവര്‍ത്തിക്കാനും അവസരം ലഭിക്കുന്നത് വലിയ അനുഭവമാണ്,’ എന്ന് ലക്ഷ്മണ്‍ വ്യക്തമാക്കി.

ഇന്ത്യന്‍ സീനിയര്‍ ടീമിന്റെ താത്കാലിക പരിശീലകനായി ലക്ഷ്മണ്‍ വിജയമൊരുക്കുന്നത് ഇതാദ്യമല്ല. അയര്‍ലന്‍ഡ്, ദക്ഷിണാഫ്രിക്ക, സിംബാബ്വെ പര്യടനങ്ങളിലും 2023 ഏഷ്യന്‍ ഗെയിംസിലും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഇന്ത്യ മികച്ച നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. സീനിയര്‍ ടീമിന്റെ തിരക്കേറിയ ഷെഡ്യൂളുകള്‍ക്കിടയില്‍ ബിസിസിഐ വിശ്വസിച്ച് ചുമതല ഏല്‍പ്പിക്കുന്ന പരിശീലകനെന്ന നിലയിലും ലക്ഷ്മണ്‍ വീണ്ടും തന്റെ മികവ് തെളിയിച്ചു.

അതേസമയം, ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരയോടെ ഗൗതം ഗംഭീര്‍ വീണ്ടും ഇന്ത്യന്‍ ടീമിനൊപ്പം ചേരും. തുടര്‍ന്ന് വിവിഎസ് ലക്ഷ്മണ്‍ ബിസിസിഐ സെന്റര്‍ ഓഫ് എക്‌സലന്‍സിലെ തന്റെ സ്ഥിരം ചുമതലയിലേക്ക് മടങ്ങും.

Tags: vvs.laxmanFANSDiscussionindian coachgutam gambhir
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies