അർധരാത്രിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മുറിയിൽ അതിക്രമിച്ച് കയറി; താമരശ്ശേരിയിൽ യുവാവിനെതിരെ പോക്സോ കേസ്

Published by
ജനം വെബ്‌ഡെസ്ക്

കോഴിക്കോട്: താമരശ്ശേരിയിൽ അർധരാത്രിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മുറിയിൽ അതിക്രമിച്ച് കയറിയ യുവാവിനെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തു. വള്ളിയാട് സ്വദേശിയായ 19-കാരൻ മിഷ് ബാഹുലിനെതിരെയാണ് താമരശ്ശേരി പൊലീസ് പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം കേസെടുത്തത്.

കഴിഞ്ഞ ദിവസം അർധരാത്രിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മുറിയിൽ യുവാവ് അതിക്രമിച്ച് കയറിയെന്നാണ് പരാതി. സംഭവമറിഞ്ഞ് തടയാനെത്തിയ വീട്ടുകാരെ മർദിക്കുകയും വീട്ടുപകരണങ്ങൾ നശിപ്പിക്കുകയും ചെയ്തു.

സംഭവവുമായി ബന്ധപ്പെട്ട് മിഷ് ബാഹുലിന് പുറമെ മറ്റ് ആറുപേർക്കെതിരെയും താമരശ്ശേരി പൊലീസ് കേസെടുത്തു. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പ്രതികളെ കണ്ടെത്തുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു.

Share