ടാറ്റയെന്നാൽ സുമ്മാവാ!!! കുഞ്ഞൻ എസ്‌യുവിക്കും ഫൈവ് സ്റ്റാർ സുരക്ഷ; ഭാരത് എൻക്യാപിൽ തിളങ്ങി പഞ്ച് ഇവി
Monday, September 14 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ടാറ്റയെന്നാൽ സുമ്മാവാ!!! കുഞ്ഞൻ എസ്‌യുവിക്കും ഫൈവ് സ്റ്റാർ സുരക്ഷ; ഭാരത് എൻക്യാപിൽ തിളങ്ങി പഞ്ച് ഇവി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 30, 2026, 10:40 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: സുരക്ഷയുടെ കാര്യത്തിൽ കരുത്ത് തെളിയിച്ച് ടാറ്റ മോട്ടോഴ്‌സ്. ഭാരത് എൻക്യാപ് (Bharat NCAP) ക്രാഷ് ടെസ്റ്റിൽ ടാറ്റ പഞ്ച് ഇവി അഞ്ച് സ്റ്റാർ സുരക്ഷാ റേറ്റിങ് സ്വന്തമാക്കി. ഇതോടെ ടാറ്റയുടെ സുരക്ഷാ മികവ് വീണ്ടും ശ്രദ്ധ നേടുകയാണ്.

മുതിർന്ന യാത്രക്കാരുടെ സുരക്ഷാ വിഭാഗത്തിൽ 32-ൽ 31.09 പോയിന്റും, കുട്ടികളുടെ സുരക്ഷാ വിഭാഗത്തിൽ 49-ൽ 45 പോയിന്റും നേടിയാണ് പഞ്ച് ഇവി ഫൈവ് സ്റ്റാർ റേറ്റിങ് കരസ്ഥമാക്കിയത്. മുൻവശത്തും വശങ്ങളിലുമുള്ള കൂട്ടിയിടികളിൽ ഡ്രൈവർക്കും യാത്രക്കാർക്കും മികച്ച സംരക്ഷണം നൽകുന്നുവെന്നാണ് ക്രാഷ് ടെസ്റ്റ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. തലയും കഴുത്തും മികച്ച രീതിയിൽ സംരക്ഷിക്കപ്പെടുമ്പോൾ നെഞ്ചിനും കാൽമുട്ടിനും മികച്ച സുരക്ഷ ലഭിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു.

18 മാസവും മൂന്ന് വയസും പ്രായമുള്ള ചൈൽഡ് ഡമ്മികളെ ഉപയോഗിച്ചാണ് കുട്ടികളുടെ സുരക്ഷാ പരിശോധന നടത്തിയത്. പഞ്ച് ഇവിയുടെ അഡ്വഞ്ചർ 40, എംപവേർഡ് പ്ലസ് 40 വേരിയന്റുകളാണ് പരിശോധനയ്‌ക്ക് വിധേയമാക്കിയത്. ഈ ഫലങ്ങൾ പഞ്ച് ഇവിയുടെ എല്ലാ വേരിയന്റുകൾക്കും ബാധകമാണെന്ന് ഭാരത് എൻക്യാപ് അധികൃതർ അറിയിച്ചു.

ആറ് എയർബാഗുകൾ, ഐസോഫിക്‌സ് ചൈൽഡ് സീറ്റ് മൗണ്ട്, ത്രീ-പോയിന്റ് സീറ്റ് ബെൽറ്റ്, ഇലക്ട്രോണിക് സ്റ്റാബിലിറ്റി കൺട്രോൾ (ESC) തുടങ്ങിയ സുരക്ഷാ സംവിധാനങ്ങൾ എല്ലാ വേരിയന്റുകളിലും സ്റ്റാൻഡേർഡായി ടാറ്റ നൽകുന്നുണ്ട്.

അടുത്തിടെയാണ് ടാറ്റ പഞ്ച് ഇവിയുടെ പുതുക്കിയ പതിപ്പ് കമ്പനി അവതരിപ്പിച്ചത്. പുതിയ മോഡലിൽ 40 kWh ബാറ്ററി പാക്ക് ഉൾപ്പെടുത്തിയിട്ടുണ്ട്. ഒറ്റ ചാർജിൽ 468 കിലോമീറ്റർ വരെ സഞ്ചരിക്കാമെന്നാണ് കമ്പനിയുടെ അവകാശവാദം. നിലവിലുള്ള 30 kWh ബാറ്ററി പാക്കും തുടർന്നും ലഭ്യമാണ്.

7.2 kW, 3.3 kW എസി ചാർജറുകൾക്ക് പുറമെ 65 kW DC ഫാസ്റ്റ് ചാർജറും ലഭ്യമാണ്. ഈ ചാർജർ ഉപയോഗിച്ചാൽ വെറും 26 മിനിറ്റിനുള്ളിൽ 20 ശതമാനത്തിൽ നിന്ന് 80 ശതമാനം വരെ ബാറ്ററി ചാർജ് ചെയ്യാനാകും.

30 kWh ബാറ്ററി പാക്ക് വേരിയന്റിന് ₹9.69 ലക്ഷം മുതൽ ₹10.29 ലക്ഷം വരെയും, 40 kWh പതിപ്പിന് ₹10.89 ലക്ഷം മുതൽ ₹12.59 ലക്ഷം വരെയുമാണ് (എക്‌സ്-ഷോറൂം) വില. Battery-as-a-Service (BaaS) പദ്ധതിയിൽ ₹6.49 ലക്ഷം മുതൽ വാഹനം സ്വന്തമാക്കാനാകും. ഈ പദ്ധതിയിൽ ഒരു കിലോമീറ്ററിന് ₹2.60 എന്ന നിരക്കിലാണ് ബാറ്ററി വാടക ഈടാക്കുന്നത്.

Tags: TATAPunchEV
Share
Tweet
SendShare

More News from this section

കാമുകിയെ കൊലപ്പെടുത്തിയ കേസില്‍ 22കാരന്‍ അറസ്റ്റില്‍; അസമില്‍ യുവതിയെ ഹോട്ടല്‍ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

ഒമാന്‍ തീരത്ത് വ്യാപാരക്കപ്പലിന് നേരെ ആക്രമണം; 14 ഇന്ത്യക്കാരില്‍ 13 പേരെ രക്ഷപ്പെടുത്തി, ഒരാള്‍ക്കായി തിരച്ചില്‍

ഗുരു ദര്‍ശനവും സന്ദേശങ്ങളും സാമൂഹ്യ പരിഷ്‌ക്കരണത്തിന് മാത്രമുള്ള ഒന്നായിരുന്നില്ല,അത് മാനവ സമത്വത്തിന്റെ പ്രഖ്യാപനവും കൂടി ആയിരുന്നു; കേന്ദ്ര മന്ത്രി ശ്രീപദ് നായിക്

‘സാധാരണക്കാരില്‍ ആത്മവിശ്വാസം വളര്‍ന്നു’; മോദി ഭരണത്തെ പ്രശംസിച്ച് ആരിഫ് മുഹമ്മദ് ഖാന്‍

ബ്രിക്‌സ് ഉച്ചകോടിക്ക് സമാപനം; ബ്രിക്‌സ് പ്ലാറ്റ്‌ഫോമിലൂടെ ഇന്ത്യ സൗഹൃദം, പങ്കാളിത്തം, സഹകരണം എന്നിവ ശക്തിപ്പെടുത്തിയെന്ന് പ്രധാനമന്ത്രി

2029ന് മുമ്പ് 21 എന്‍ഡിഎ സംസ്ഥാനങ്ങളിലും ഏകീകൃത സിവില്‍ കോഡ് നടപ്പാക്കും; പ്രഖ്യാപനവുമായി അമിത് ഷാ

Latest News

ആറ് വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ഷെല്‍ട്ടനെ വീഴ്‌ത്തി സ്വരേവ് യുഎസ് ഓപ്പണ്‍ ചാമ്പ്യന്‍

ഇന്ന് വിനായക ചതുര്‍ത്ഥി; ഗണപതി ക്ഷേത്രങ്ങളില്‍ വിശേഷാല്‍ പൂജകളും ഗണപതിഹോമവും

ആസൂത്രണബോര്‍ഡ് പരീക്ഷാ തട്ടിപ്പ് കേസ്; പിഎസ്സി-ക്രൈംബ്രാഞ്ച് തര്‍ക്കം തുടരുന്നു; ചോദ്യം ഴചയ്യലിന് നാല് അംഗങ്ങളും ഹാജരാകില്ല

ഇന്ന് കേരളത്തില്‍ പവര്‍കട്ടില്ല; റിയല്‍ ടൈം മാര്‍ക്കറ്റില്‍ നിന്ന് 1024 മെഗാവാട്ട് വൈദ്യുതി ലഭിച്ചു

കേരളത്തില്‍ വീണ്ടും മഴ ശക്തമാകും; സെപ്റ്റംബര്‍ 16 വരെ ഇടിമിന്നലിനും കാറ്റിനും സാധ്യത, 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

പന്തീരാങ്കാവ് എംഡിഎംഎ കേസ്; നോയിഡയിലെ ആഡംബര ഫ്‌ലാറ്റില്‍ നിന്ന് യുവാവും നഴ്‌സിങ് വിദ്യാര്‍ഥിനിയും പിടിയില്‍

ദക്ഷിണ കൊറിയയെ തകര്‍ത്ത് ഇന്ത്യ; പുരുഷ ജൂനിയര്‍ ഏഷ്യാ കപ്പില്‍ തുടര്‍ച്ചയായ നാലാം കിരീടം, ചരിത്രനേട്ടം

ചൈനയെ വീഴ്‌ത്തി ഇന്ത്യ; വനിതാ ജൂനിയര്‍ ഏഷ്യാ കപ്പില്‍ ഹാട്രിക് കിരീടം, ലോകകപ്പിനും യോഗ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies