തിരുമുല്ലാവാരം ബലിതർപ്പണം; വി.എച്ച്.പിയ്ക്കും ഭക്തജന സംഘടനകൾക്കും അനുമതി, ദേവസ്വം ബോർഡിന്റെ ഏകാധിപത്യ നീക്കത്തിന് ഹൈക്കോടതിയിൽ തിരിച്ചടി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തിരുമുല്ലാവാരം ബലിതർപ്പണം; വി.എച്ച്.പിയ്‌ക്കും ഭക്തജന സംഘടനകൾക്കും അനുമതി, ദേവസ്വം ബോർഡിന്റെ ഏകാധിപത്യ നീക്കത്തിന് ഹൈക്കോടതിയിൽ തിരിച്ചടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 31, 2026, 11:48 am IST
Facebook
Twitter
WhatsAppTelegram

കൊല്ലം: തിരുമുല്ലാവാരത്തെ കർക്കടക വാവ് ബലിതർപ്പണ ചടങ്ങുകളിൽ നിർണായക ഇടപെടലുമായി ഹൈക്കോടതി. വിശ്വഹിന്ദു പരിഷത്ത് (വി.എച്ച്.പി), ബലിതർപ്പണം ഭൂമി സംരക്ഷണ പരിപാലന ട്രസ്റ്റ് ഉൾപ്പെടെയുള്ള ഭക്തസംഘടനകൾക്ക് മാനദണ്ഡങ്ങൾ പാലിച്ച് പന്തലുകൾ സ്ഥാപിക്കാനും ബലിതർപ്പണ ചടങ്ങുകൾക്ക് ആവശ്യമായ ക്രമീകരണങ്ങൾ നടത്താനും കോടതി അനുമതി നൽകി.  എല്ലാ ക്രമീകരണങ്ങളും ജില്ലാ ഭരണകൂടം നിശ്ചയിക്കുന്ന സുരക്ഷാ മാനദണ്ഡങ്ങൾക്കും നിർദേശങ്ങൾക്കും വിധേയമായിരിക്കണമെന്ന് കോടതി വ്യക്തമാക്കി.

നാളെ ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ വി.എച്ച്.പി, ബലിതർപ്പണം ഭൂമി സംരക്ഷണ ട്രസ്റ്റ് ഉൾപ്പെടെയുള്ള സംഘടനകളുടെ പ്രതിനിധികളെയും പങ്കെടുപ്പിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. യോഗത്തിൽ കൈക്കൊള്ളുന്ന തീരുമാനങ്ങൾ റിപ്പോർട്ടായി കോടതിയിൽ സമർപ്പിക്കണമെന്നും വ്യക്തമാക്കി. കേസ് ഓഗസ്റ്റ് 4-ന് വീണ്ടും പരിഗണിക്കും.

ദേവസ്വം ബോർഡ് നിശ്ചയിക്കുന്ന സേവനനിരക്കുകൾ മാത്രമേ ഭക്തരിൽ നിന്ന് ഈടാക്കുകയുള്ളുവെന്ന് വി.എച്ച്.പി കോടതിയെ അറിയിച്ചു. ഭക്തർക്ക് ബുദ്ധിമുട്ടുണ്ടാകാത്ത തരത്തിൽ ചടങ്ങുകൾ സുരക്ഷിതമായും സുഗമമായും നടത്താൻ ആവശ്യമായ എല്ലാ സൗകര്യങ്ങളും വിവിധ വകുപ്പുകൾ ഉറപ്പാക്കണമെന്നും കോടതി നിർദേശിച്ചു.

കഴിഞ്ഞ തവണ വി.എച്ച്.പി, ബലിതർപ്പണം ഭൂമി സംരക്ഷണ സമിതി ഉൾപ്പെടെയുള്ള ഭക്തസംഘടനകൾക്ക് ബലിതർപ്പണ ചടങ്ങുകൾക്കുള്ള അനുമതി നിഷേധിച്ചതിനെ തുടർന്ന് വലിയ പ്രതിഷേധം ഉയർന്നിരുന്നു. ഏകദേശം നാല് ലക്ഷം ഭക്തരാണ് തിരുമുല്ലാവാരത്ത് ബലിതർപ്പണത്തിനായി എത്തിയത്. മതിയായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ ചടങ്ങുകളുടെ നിയന്ത്രണം ദേവസ്വം ബോർഡിൽ മാത്രം കേന്ദ്രീകരിച്ചതിനെതിരെ വ്യാപക വിമർശനങ്ങളും ഉയർന്നിരുന്നു.

കഴിഞ്ഞ വർഷം അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത മൂലം നിരവധി ഭക്തർക്ക് ബലിതർപ്പണം നടത്താനാകാതെ മടങ്ങേണ്ടിവന്ന സംഭവവും വലിയ ചർച്ചയായിരുന്നു. ഇത്തവണ അത്തരം സാഹചര്യം ആവർത്തിക്കാതിരിക്കാൻ എല്ലാ വിഭാഗങ്ങളെയും ഉൾപ്പെടുത്തി ഏകോപനത്തോടെ ക്രമീകരണങ്ങൾ ഒരുക്കണമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.

Tags: High CourtDewosam board
Share
Tweet
SendShare

More News from this section

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

Latest News

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്; നട തുറക്കുന്ന ദിവസം മാത്രം 30,000 പേര്‍ക്ക് ബുക്കിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies