ലാ ലിഗ കിരീടവും 28 ഗോള്‍ പങ്കാളിത്തവും സമ്മാനിച്ച സീസണിന് ശേഷം ബാഴ്സലോണയോട് നന്ദി പറഞ്ഞ് റാഷ്ഫോര്‍ഡ്; ഇംഗ്ലീഷ് താരം വീണ്ടും യുണൈറ്റഡ് ക്യാമ്പിലേക്ക്
Friday, July 31 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ലാ ലിഗ കിരീടവും 28 ഗോള്‍ പങ്കാളിത്തവും സമ്മാനിച്ച സീസണിന് ശേഷം ബാഴ്സലോണയോട് നന്ദി പറഞ്ഞ് റാഷ്ഫോര്‍ഡ്; ഇംഗ്ലീഷ് താരം വീണ്ടും യുണൈറ്റഡ് ക്യാമ്പിലേക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 31, 2026, 04:54 pm IST
FacebookTwitterWhatsAppTelegram

ബാഴ്സലോണ: സ്പാനിഷ് വമ്പന്‍മാരായ ബാഴ്സലോണയിലെ ലോണ്‍ കാലാവധി അവസാനിച്ചതോടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് മടങ്ങാന്‍ ഒരുങ്ങി ഇംഗ്ലീഷ് സൂപ്പര്‍താരം മാര്‍ക്കസ് റാഷ്ഫോര്‍ഡ്. ബാഴ്സ ജഴ്സിയില്‍ ചെലവഴിച്ച സീസണിലെ ഓര്‍മ്മകള്‍ക്ക് നന്ദി അറിയിച്ചാണ് താരം ക്ലബ്ബിനോട് യാത്രപറഞ്ഞത്. 2025-26 സീസണിലാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്ന് ലോണ്‍ അടിസ്ഥാനത്തില്‍ റാഷ്ഫോര്‍ഡ് ബാഴ്സലോണയിലെത്തിയത്. സ്പാനിഷ് ക്ലബ്ബിനായി 49 മത്സരങ്ങളില്‍ ബൂട്ടുകെട്ടിയ താരം 14 ഗോളുകളും 14 അസിസ്റ്റുകളും സ്വന്തമാക്കി ശ്രദ്ധേയ പ്രകടനം നടത്തി. ബാഴ്സയുടെ ലാ ലിഗ കിരീട നേട്ടത്തിലും റാഷ്ഫോര്‍ഡിന്റെ സംഭാവന നിര്‍ണായകമായിരുന്നു.

സീസണ്‍ അവസാനിച്ചപ്പോള്‍ റാഷ്ഫോര്‍ഡിനെ സ്ഥിരം കരാറില്‍ സ്വന്തമാക്കാന്‍ ബാഴ്സലോണ ശ്രമിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ന്യൂകാസില്‍ യുണൈറ്റഡില്‍ നിന്ന് ആന്തണി ഗോര്‍ഡനെ ടീമിലെത്തിക്കാന്‍ ക്ലബ്ബ് തീരുമാനിച്ചതോടെ ആ നീക്കം ഉപേക്ഷിക്കുകയായിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ ബാഴ്സ ആരാധകരോട് വികാരനിര്‍ഭരമായ കുറിപ്പും റാഷ്ഫോര്‍ഡ് പങ്കുവെച്ചു. ക്ലബ്ബില്‍ ചെലവഴിച്ച ഓരോ നിമിഷവും താന്‍ ആസ്വദിച്ചെന്നും ജീവിതകാലം മുഴുവന്‍ ഓര്‍ക്കുന്ന മനോഹരമായ ഓര്‍മ്മകളുമായാണ് മടങ്ങുന്നതെന്നും താരം പറഞ്ഞു.

റാഷ്ഫോര്‍ഡിന്റെ കുറിപ്പിന് ബാഴ്സലോണയുടെ ഔദ്യോഗിക എക്സ് അക്കൗണ്ടും മറുപടി നല്‍കി. ‘നന്ദി റാഷി… നീ എപ്പോഴും ഞങ്ങളില്‍ ഒരാളായിരിക്കും’ എന്നായിരുന്നു ക്ലബ്ബിന്റെ പ്രതികരണം. അതേസമയം, നിലവില്‍ മൈക്കല്‍ കാരിക്കിന്റെ പരിശീലനത്തിലുള്ള മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ റാഷ്ഫോര്‍ഡ് തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. യുണൈറ്റഡുമായി രണ്ട് വര്‍ഷത്തെ കരാര്‍ കൂടി ബാക്കിയുള്ള താരം 2024 ഡിസംബറിനുശേഷം ക്ലബ്ബിനായി കളിച്ചിട്ടില്ല. തുടര്‍ന്ന് ആസ്റ്റണ്‍ വില്ലയിലും പിന്നീട് ബാഴ്സലോണയിലും ലോണ്‍ അടിസ്ഥാനത്തില്‍ കളിച്ച ശേഷമാണ് അദ്ദേഹം വീണ്ടും ഓള്‍ഡ് ട്രാഫോര്‍ഡിലേക്ക് മടങ്ങുന്നത്.

Tags: Marcus RashfordFinal Goodbye To BarcelonaManchester United Return
ShareTweetSendShare

More News from this section

ലോകകപ്പിന്റെ വാണിജ്യാവകാശങ്ങള്‍ സ്വകാര്യ നിക്ഷേപകര്‍ക്ക് കൈമാറാനുള്ള പദ്ധതിക്കെതിരെ 41 അംഗരാജ്യങ്ങളുള്ള കോണ്‍കാകാഫും; ബഹിഷ്‌കരണ മുന്നറിയിപ്പുമായി യുവേഫയും രംഗത്ത്

എതിരാളി കളിക്കളത്തിലേക്ക് മടങ്ങുംവരെ വിലക്ക്; ബ്രസീല്‍ താരം വിക്ടര്‍ ഗബ്രിയേല്‍ അപൂര്‍വ ശിക്ഷാ വിധി

ചരിത്ര നിമിഷം; ഇന്ത്യയില്‍ ആദ്യമായി കളിക്കാനായി ബ്രസീല്‍ എത്തും, ഒക്ടോബര്‍ മൂന്നിന് കൊല്‍ക്കത്തയില്‍ സൗഹൃദ മത്സരം

ഗോകുലം കേരള എഫ്സിക്ക് ബ്രസീലിയന്‍ പരിശീലകന്‍; കാര്‍ലോസ് എഡ്വാര്‍ഡോ പരെയ്ര ചുമതലയേറ്റു

ഗോള്‍ഡന്‍ റൂസ്റ്ററിന് പുതിയ മുഖം; ദേശീയ ടീമിന്റെ ക്രെസ്റ്റ് പുതുക്കി ഫ്രാന്‍സ്

ഫിഫയില്‍ വന്‍ വിവാദം; ഇന്‍ഫാന്റിനോയുടെ 10 ബില്യണ്‍ ഡോളര്‍ പദ്ധതി തള്ളി യുവേഫ; ലോകകപ്പ് ബഹിഷ്‌കരണ ഭീഷണിയുമായി യൂറോപ്പ്

Latest News

കുളച്ചൽ യുദ്ധ വിജയത്തിന്റെ വാർഷികം ആഘോഷിച്ച് ഇന്ത്യൻ സൈന്യം

ഡെങ്കിപ്പനി: കൊതുകിന്റെ ഉറവിട നശീകരണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കണം

ലാ ലിഗ കിരീടവും 28 ഗോള്‍ പങ്കാളിത്തവും സമ്മാനിച്ച സീസണിന് ശേഷം ബാഴ്സലോണയോട് നന്ദി പറഞ്ഞ് റാഷ്ഫോര്‍ഡ്; ഇംഗ്ലീഷ് താരം വീണ്ടും യുണൈറ്റഡ് ക്യാമ്പിലേക്ക്

വിവാഹ മണ്ഡപം തിരഞ്ഞെടുക്കുന്നതിൽ പിഴവ് പറ്റരുത്; ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ ഇതാ

110 കിലോ ഭാരോദ്വഹനത്തില്‍ ഗെയിംസ് റെക്കോര്‍ഡോടെ ലവ്പ്രീത് സിംഗ് വെള്ളി നേടി; വനിതാ ഡിസ്‌കസ് ത്രോയില്‍ സീമ കലിരാംന വെങ്കലം, ഇന്ത്യയുടെ മെഡല്‍ നേട്ടം 17 ആയി

ഒരുകാലത്ത് മലയാളിയുടെ പ്രണയനായകൻ; ഇന്ന് ഭക്ഷണത്തിനും മരുന്നിനും വകയില്ലാതെ വൃദ്ധസേവാശ്രമത്തിൽ; ആരോരുമില്ലാതെ ജീവിതം തള്ളിനീക്കി മോഹൻ ശർമ്മ

 ബിജെപി കൗൺസിലർ ആർ. സുഗതന് 6 മാസത്തെ അവധി; അംഗീകാരം നൽകി കോർപ്പറേഷൻ കൗൺസിൽ യോഗം

ദക്ഷിണാഫ്രിക്ക, സിംബാബ്വെ, നമീബിയ എന്നിവിടങ്ങളിലായി 12 വേദികളില്‍ പോരാട്ടം; ഒക്ടോബര്‍ 4 മുതല്‍ നവംബര്‍ 21 വരെ മത്സരം; പുതിയ ഫോര്‍മാറ്റും പ്രഖ്യാപിച്ച് ഐസിസി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies