110 കിലോ ഭാരോദ്വഹനത്തില്‍ ഗെയിംസ് റെക്കോര്‍ഡോടെ ലവ്പ്രീത് സിംഗ് വെള്ളി നേടി; വനിതാ ഡിസ്‌കസ് ത്രോയില്‍ സീമ കലിരാംന വെങ്കലം, ഇന്ത്യയുടെ മെഡല്‍ നേട്ടം 17 ആയി
Friday, July 31 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

110 കിലോ ഭാരോദ്വഹനത്തില്‍ ഗെയിംസ് റെക്കോര്‍ഡോടെ ലവ്പ്രീത് സിംഗ് വെള്ളി നേടി; വനിതാ ഡിസ്‌കസ് ത്രോയില്‍ സീമ കലിരാംന വെങ്കലം, ഇന്ത്യയുടെ മെഡല്‍ നേട്ടം 17 ആയി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 31, 2026, 04:28 pm IST
FacebookTwitterWhatsAppTelegram

ഗ്ലാസ്ഗോ: കോമണ്‍വെല്‍ത്ത് ഗെയിംസ് 2026ല്‍ ഇന്ത്യ മെഡല്‍ വേട്ട തുടരുന്നു. എട്ടാം ദിനത്തില്‍ പുരുഷന്മാരുടെ 110 കിലോഗ്രാം ഭാരോദ്വഹന വിഭാഗത്തില്‍ ലവ്പ്രീത് സിംഗ് വെള്ളി മെഡല്‍ നേടിയപ്പോള്‍, വനിതാ ഡിസ്‌കസ് ത്രോയില്‍ സീമ കലിരാംന വെങ്കല മെഡല്‍ സ്വന്തമാക്കി. ഇതോടെ ഗെയിംസില്‍ ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം 17 ആയി. മൂന്ന് സ്വര്‍ണം, 10 വെള്ളി, നാല് വെങ്കലം എന്ന നിലയിലാണ് ഇന്ത്യ ഇപ്പോള്‍ മെഡല്‍ പട്ടികയില്‍ പത്താം സ്ഥാനത്ത്. 110 മെഡലുകളുമായി ഓസ്‌ട്രേലിയയാണ് ഒന്നാം സ്ഥാനത്ത്.

പുരുഷന്മാരുടെ 110 കിലോഗ്രാം ഭാരോദ്വഹനത്തില്‍ ഗെയിംസ് റെക്കോര്‍ഡ് സ്ഥാപിച്ചാണ് ലവ്പ്രീത് സിംഗ് വെള്ളി മെഡല്‍ നേടിയത്. സ്നാച്ചില്‍ 176 കിലോഗ്രാം ഉയര്‍ത്തി പുതിയ ഗെയിംസ് റെക്കോര്‍ഡ് കുറിച്ച താരം, ക്ലീന്‍ ആന്‍ഡ് ജര്‍ക്കില്‍ 212 കിലോഗ്രാം കൂടി ഉയര്‍ത്തി ആകെ 388 കിലോഗ്രാം ഭാരമുയര്‍ത്തി. ഒരു കിലോഗ്രാമിന്റെ വ്യത്യാസത്തില്‍ ന്യൂസിലന്‍ഡിന്റെ ഡേവിഡ് ലിറ്റി (389 കിലോഗ്രാം) സ്വര്‍ണം സ്വന്തമാക്കി. ഇംഗ്ലണ്ടിന്റെ ആന്‍ഡ്രൂ ഗ്രിഫിത്ത്‌സ് 356 കിലോഗ്രാമുമായി വെങ്കല മെഡല്‍ നേടി.

വനിതാ ഡിസ്‌കസ് ത്രോയില്‍ 58.65 മീറ്റര്‍ ദൂരം കണ്ടെത്തിയ സീമ കലിരാംനയാണ് ഇന്ത്യയ്‌ക്ക് വെങ്കല മെഡല്‍ സമ്മാനിച്ചത്. ഇന്ത്യയുടെ തന്നെ നിധി റാണി നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ജമൈക്കയുടെ സമാന്ത ഹാള്‍ 61.66 മീറ്റര്‍ എറിഞ്ഞ് സ്വര്‍ണം നേടിയപ്പോള്‍, കാനഡയുടെ ജൂലിയ ടങ്ക്‌സ് 60.67 മീറ്ററുമായി വെള്ളി മെഡല്‍ സ്വന്തമാക്കി.

അതേസമയം, പുരുഷന്മാരുടെ ജാവലിന്‍ ത്രോയില്‍ ഒളിമ്പിക് ചാമ്പ്യന്‍ നീരജ് ചോപ്ര ഫൈനലിലേക്ക് യോഗ്യത നേടി. രോഹിത് യാദവും യശ്വീര്‍ സിങ്ങും ഫൈനലില്‍ ഇടംപിടിച്ചു. യോഗ്യതാ റൗണ്ടില്‍ നീരജ് അഞ്ചാം സ്ഥാനത്തും രോഹിത് ഒമ്പതാം സ്ഥാനത്തും യശ്വീര്‍ പത്താം സ്ഥാനത്തുമാണ് ഫിനിഷ് ചെയ്തത്.

ട്രിപ്പിള്‍ ജമ്പിലും ഇന്ത്യയ്‌ക്ക് സന്തോഷവാര്‍ത്തയുണ്ടായി. പ്രവീണ്‍ ചിത്രവേലും സെല്‍വ പ്രഭു തിരുമാരനും ഫൈനലിലേക്ക് മുന്നേറി. പുരുഷ ഡെക്കാത്ലണില്‍ ആദ്യ അഞ്ച് ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 4,339 പോയിന്റുമായി തേജസ്വിന്‍ ശങ്കര്‍ രണ്ടാം സ്ഥാനത്ത് തുടരുകയാണ്. മെഡല്‍ പ്രതീക്ഷയോടെയാണ് താരം രണ്ടാം ദിന മത്സരങ്ങള്‍ക്ക് ഇറങ്ങുന്നത്.

Tags: Lovepreet Singhwins silver medalSeema Kaliramnawins bronze
ShareTweetSendShare

More News from this section

ലോകകപ്പിന്റെ വാണിജ്യാവകാശങ്ങള്‍ സ്വകാര്യ നിക്ഷേപകര്‍ക്ക് കൈമാറാനുള്ള പദ്ധതിക്കെതിരെ 41 അംഗരാജ്യങ്ങളുള്ള കോണ്‍കാകാഫും; ബഹിഷ്‌കരണ മുന്നറിയിപ്പുമായി യുവേഫയും രംഗത്ത്

ലാ ലിഗ കിരീടവും 28 ഗോള്‍ പങ്കാളിത്തവും സമ്മാനിച്ച സീസണിന് ശേഷം ബാഴ്സലോണയോട് നന്ദി പറഞ്ഞ് റാഷ്ഫോര്‍ഡ്; ഇംഗ്ലീഷ് താരം വീണ്ടും യുണൈറ്റഡ് ക്യാമ്പിലേക്ക്

ഫൈനലില്‍ ഹിമാചല്‍പ്രദേശിനെ 48 റണ്‍സിന് വീഴ്‌ത്തി വനിതാ സീചെം ട്രോഫിയില്‍ കേരളം ചാമ്പ്യന്മാര്‍; നാല് വിക്കറ്റുമായി നിയ നസ്നീന്‍ പ്ലെയര്‍ ഓഫ് ദി മാച്ച്

ദക്ഷിണാഫ്രിക്ക, സിംബാബ്വെ, നമീബിയ എന്നിവിടങ്ങളിലായി 12 വേദികളില്‍ പോരാട്ടം; ഒക്ടോബര്‍ 4 മുതല്‍ നവംബര്‍ 21 വരെ മത്സരം; പുതിയ ഫോര്‍മാറ്റും പ്രഖ്യാപിച്ച് ഐസിസി

എതിരാളി കളിക്കളത്തിലേക്ക് മടങ്ങുംവരെ വിലക്ക്; ബ്രസീല്‍ താരം വിക്ടര്‍ ഗബ്രിയേല്‍ അപൂര്‍വ ശിക്ഷാ വിധി

ക്രിക്കറ്റ് സ്വപ്‌നം തകര്‍ന്നു; 17കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

Latest News

കുളച്ചൽ യുദ്ധ വിജയത്തിന്റെ വാർഷികം ആഘോഷിച്ച് ഇന്ത്യൻ സൈന്യം

ഡെങ്കിപ്പനി: കൊതുകിന്റെ ഉറവിട നശീകരണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കണം

വിവാഹ മണ്ഡപം തിരഞ്ഞെടുക്കുന്നതിൽ പിഴവ് പറ്റരുത്; ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ ഇതാ

110 കിലോ ഭാരോദ്വഹനത്തില്‍ ഗെയിംസ് റെക്കോര്‍ഡോടെ ലവ്പ്രീത് സിംഗ് വെള്ളി നേടി; വനിതാ ഡിസ്‌കസ് ത്രോയില്‍ സീമ കലിരാംന വെങ്കലം, ഇന്ത്യയുടെ മെഡല്‍ നേട്ടം 17 ആയി

ഒരുകാലത്ത് മലയാളിയുടെ പ്രണയനായകൻ; ഇന്ന് ഭക്ഷണത്തിനും മരുന്നിനും വകയില്ലാതെ വൃദ്ധസേവാശ്രമത്തിൽ; ആരോരുമില്ലാതെ ജീവിതം തള്ളിനീക്കി മോഹൻ ശർമ്മ

 ബിജെപി കൗൺസിലർ ആർ. സുഗതന് 6 മാസത്തെ അവധി; അംഗീകാരം നൽകി കോർപ്പറേഷൻ കൗൺസിൽ യോഗം

‘സ്വന്തം വീട്ടിലെത്തിയ സന്തോഷം’; മതമൗലികവാദികളുടെ ഭീഷണിയെ തുടർന്ന് കൊൽക്കത്ത വിട്ടു; രണ്ട് പതിറ്റാണ്ടിന് ശേഷം തസ്ലീമ നസ്രീന്റെ മടങ്ങിവരവ്

ജെയ്‌ഷെ മുഹമ്മദ് ഭീകരൻ ഹാമിദ് മണ്ഡൽ അറസ്റ്റിൽ; പുൽവാമ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ  സജ്ജാദ് ഭട്ടിന്റെ അടുത്ത അനുയായി; സുവേന്ദു അധികാരിയെ ആക്രമിക്കാൻ പദ്ധതിയിട്ടതായി സംശയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies