ഇന്‍ഫാന്റിനോയ്ക്ക് വന്‍ തിരിച്ചടി; ലോകകപ്പ് സ്വകാര്യവല്‍ക്കരണ വിവാദത്തില്‍ ഫിഫ ഉപദേഷ്ടാവ് കാര്‍ലോസ് കോര്‍ഡെയ്‌റോ രാജിവെച്ചു
Friday, July 31 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ഇന്‍ഫാന്റിനോയ്‌ക്ക് വന്‍ തിരിച്ചടി; ലോകകപ്പ് സ്വകാര്യവല്‍ക്കരണ വിവാദത്തില്‍ ഫിഫ ഉപദേഷ്ടാവ് കാര്‍ലോസ് കോര്‍ഡെയ്‌റോ രാജിവെച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 31, 2026, 06:59 pm IST
FacebookTwitterWhatsAppTelegram

സൂറിച്ച്: ലോകകപ്പിന്റെയും മറ്റ് ഫിഫ ടൂര്‍ണമെന്റുകളുടെയും വാണിജ്യാവകാശങ്ങളില്‍ സ്വകാര്യ നിക്ഷേപകരെ പങ്കാളികളാക്കാനുള്ള വിവാദ പദ്ധതിയില്‍ ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോയ്‌ക്ക് വന്‍ തിരിച്ചടി. ഇന്‍ഫാന്റിനോയുടെ മുതിര്‍ന്ന ഉപദേഷ്ടാവായ കാര്‍ലോസ് കോര്‍ഡെയ്‌റോ പ്രതിഷേധ സൂചകമായി സ്ഥാനമൊഴിഞ്ഞു.

രാജി പ്രഖ്യാപിച്ച കോര്‍ഡെയ്‌റോ, ഫിഫയുടെ പുതിയ നിര്‍ദേശത്തെ ‘ഫുട്‌ബോളിന് ദോഷകരമായ കരാര്‍’ എന്നാണ് വിശേഷിപ്പിച്ചത്. പദ്ധതിയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും അതിനെ പൂര്‍ണമായും എതിര്‍ക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. ലോകകപ്പ്, ക്ലബ് ലോകകപ്പ് ഉള്‍പ്പെടെയുള്ള പ്രധാന ടൂര്‍ണമെന്റുകളുടെ വാണിജ്യാവകാശങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി ‘ഫിഫ ഫോര്‍വേഡ് എന്റര്‍പ്രൈസ്’ എന്ന പേരില്‍ 20 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള പുതിയ കമ്പനി രൂപീകരിക്കാനാണ് ഫിഫയുടെ പദ്ധതി.

ഇതിന്റെ 20 ശതമാനം ഓഹരി സ്വകാര്യ നിക്ഷേപകര്‍ക്ക് വിറ്റ് ഏകദേശം 4.2 ബില്യണ്‍ ഡോളര്‍ സമാഹരിക്കാനുമാണ് ലക്ഷ്യം. ന്യൂയോര്‍ക്ക് ആസ്ഥാനമായ ഒരു നിക്ഷേപ സ്ഥാപനമാണ് പ്രധാന നിക്ഷേപകനാകുമെന്ന് ഫിഫ വ്യക്തമാക്കിയിട്ടുണ്ട്. 35 വര്‍ഷത്തിലേറെ നിക്ഷേപ ബാങ്കിങ് രംഗത്ത് പ്രവര്‍ത്തിച്ച അനുഭവമുള്ള കോര്‍ഡെയ്‌റോ, ഫിഫയ്‌ക്ക് നിലവില്‍ കോടിക്കണക്കിന് ഡോളറിന്റെ കരുതല്‍ ധനശേഖരവും കടബാധ്യതയില്ലാത്ത സാമ്പത്തിക നിലയുമുണ്ടെന്ന് ചൂണ്ടിക്കാട്ടി.

ഫിഫയിലെ 211 അംഗരാജ്യങ്ങളും ഈ നിര്‍ദേശം സൂക്ഷ്മമായി പഠിച്ച ശേഷമേ തീരുമാനമെടുക്കാവൂവെന്നും കോര്‍ഡെയ്‌റോ ആവശ്യപ്പെട്ടു. ഫുട്‌ബോളിന്റെ താല്‍പര്യത്തിനല്ല, സാമ്പത്തിക ലാഭം ലക്ഷ്യമിടുന്നവര്‍ക്ക് വേണ്ടിയാണ് ഈ പദ്ധതി മുന്നോട്ടുവയ്‌ക്കുന്നതെന്ന ആശങ്കയും അദ്ദേഹം പങ്കുവെച്ചു. 2021 മുതല്‍ ഇന്‍ഫാന്റിനോയുടെ മുതിര്‍ന്ന ഉപദേഷ്ടാവായി പ്രവര്‍ത്തിച്ചിരുന്ന കോര്‍ഡെയ്‌റോ, ഫുട്‌ബോളിന്റെ ആഗോള വളര്‍ച്ചയ്‌ക്കായുള്ള തന്ത്രങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ പ്രധാന പങ്കുവഹിച്ചിരുന്നു. അമേരിക്കന്‍ സോക്കര്‍ ഫെഡറേഷന്റെ മുന്‍ പ്രസിഡന്റും ഗോള്‍ഡ്മാന്‍ സാക്‌സിന്റെ മുന്‍ വൈസ് ചെയര്‍മാനുമാണ് അദ്ദേഹം.

അതേസമയം, സെപ്റ്റംബര്‍ 19-നകം ഫിഫയിലെ 211 അംഗരാജ്യങ്ങളും ഈ വിവാദ നിര്‍ദേശത്തില്‍ നിലപാട് അറിയിക്കണമെന്നാണ് ഇന്‍ഫാന്റിനോയുടെ നിര്‍ദേശം. യുവേഫയും കോണ്‍കാകാഫും ഇതിനകം പദ്ധതിക്കെതിരെ രംഗത്തെത്തിയ സാഹചര്യത്തില്‍, കോര്‍ഡെയ്‌റോയുടെ രാജി ഫിഫയ്‌ക്കും ഇന്‍ഫാന്റിനോയ്‌ക്കും കൂടുതല്‍ സമ്മര്‍ദം സൃഷ്ടിക്കുന്ന സംഭവമായാണ് വിലയിരുത്തപ്പെടുന്നത്.

Tags: FIFA adviserquits over World Cup stake salecalls it 'bad deal for football
ShareTweetSendShare

More News from this section

ലോകകപ്പിന്റെ വാണിജ്യാവകാശങ്ങള്‍ സ്വകാര്യ നിക്ഷേപകര്‍ക്ക് കൈമാറാനുള്ള പദ്ധതിക്കെതിരെ 41 അംഗരാജ്യങ്ങളുള്ള കോണ്‍കാകാഫും; ബഹിഷ്‌കരണ മുന്നറിയിപ്പുമായി യുവേഫയും രംഗത്ത്

ലാ ലിഗ കിരീടവും 28 ഗോള്‍ പങ്കാളിത്തവും സമ്മാനിച്ച സീസണിന് ശേഷം ബാഴ്സലോണയോട് നന്ദി പറഞ്ഞ് റാഷ്ഫോര്‍ഡ്; ഇംഗ്ലീഷ് താരം വീണ്ടും യുണൈറ്റഡ് ക്യാമ്പിലേക്ക്

എതിരാളി കളിക്കളത്തിലേക്ക് മടങ്ങുംവരെ വിലക്ക്; ബ്രസീല്‍ താരം വിക്ടര്‍ ഗബ്രിയേല്‍ അപൂര്‍വ ശിക്ഷാ വിധി

ചരിത്ര നിമിഷം; ഇന്ത്യയില്‍ ആദ്യമായി കളിക്കാനായി ബ്രസീല്‍ എത്തും, ഒക്ടോബര്‍ മൂന്നിന് കൊല്‍ക്കത്തയില്‍ സൗഹൃദ മത്സരം

ഗോകുലം കേരള എഫ്സിക്ക് ബ്രസീലിയന്‍ പരിശീലകന്‍; കാര്‍ലോസ് എഡ്വാര്‍ഡോ പരെയ്ര ചുമതലയേറ്റു

ഗോള്‍ഡന്‍ റൂസ്റ്ററിന് പുതിയ മുഖം; ദേശീയ ടീമിന്റെ ക്രെസ്റ്റ് പുതുക്കി ഫ്രാന്‍സ്

Latest News

കേരളത്തില്‍ അതിശക്ത മഴ മുന്നറിയിപ്പ്; 11 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, മത്സ്യബന്ധനത്തിന് വിലക്ക്

ഇന്‍ഫാന്റിനോയ്‌ക്ക് വന്‍ തിരിച്ചടി; ലോകകപ്പ് സ്വകാര്യവല്‍ക്കരണ വിവാദത്തില്‍ ഫിഫ ഉപദേഷ്ടാവ് കാര്‍ലോസ് കോര്‍ഡെയ്‌റോ രാജിവെച്ചു

പരിക്കില്‍ നിന്ന് പൂര്‍ണമായി മുക്തനായ ബുമ്രയ്‌ക്ക് ബിസിസിഐയുടെ ഫിറ്റ്‌നസ് ക്ലിയറന്‍സ്; ശ്രീലങ്കന്‍ ടെസ്റ്റ് പരമ്പരയില്‍ കളിക്കും

സാംബിയയുടെ കാതറിന്‍ മ്വാപെയെ ഏകപക്ഷീയമായി തോല്‍പ്പിച്ച് വനിതകളുടെ 54 കിലോ വിഭാഗം ഫൈനലില്‍ പ്രീതി പവാര്‍; ഫൈനലില്‍ കാനഡയുടെ സ്‌കാര്‍ലറ്റ് ഡെല്‍ഗാഡോയെ നേരിടും

കുളച്ചൽ യുദ്ധ വിജയത്തിന്റെ വാർഷികം ആഘോഷിച്ച് ഇന്ത്യൻ സൈന്യം

ഡെങ്കിപ്പനി: കൊതുകിന്റെ ഉറവിട നശീകരണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കണം

വിവാഹ മണ്ഡപം തിരഞ്ഞെടുക്കുന്നതിൽ പിഴവ് പറ്റരുത്; ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ ഇതാ

110 കിലോ ഭാരോദ്വഹനത്തില്‍ ഗെയിംസ് റെക്കോര്‍ഡോടെ ലവ്പ്രീത് സിംഗ് വെള്ളി നേടി; വനിതാ ഡിസ്‌കസ് ത്രോയില്‍ സീമ കലിരാംന വെങ്കലം, ഇന്ത്യയുടെ മെഡല്‍ നേട്ടം 17 ആയി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies