തനിക്കെതിരെയും അമ്മയ്‌ക്കെതിരെയും അധിക്ഷേപമുണ്ടായെങ്കിലും ശിക്ഷിക്കരുതെന്ന് ആഹ്വാനം; 'വഴിതെറ്റിയ യുവാക്കളെ ചേര്‍ത്തുപിടിച്ച് രാജ്യനിര്‍മാണത്തിനൊപ്പം കൂട്ടണം';പ്രധാനമന്ത്രി
Saturday, August 1 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തനിക്കെതിരെയും അമ്മയ്‌ക്കെതിരെയും അധിക്ഷേപമുണ്ടായെങ്കിലും ശിക്ഷിക്കരുതെന്ന് ആഹ്വാനം; ‘വഴിതെറ്റിയ യുവാക്കളെ ചേര്‍ത്തുപിടിച്ച് രാജ്യനിര്‍മാണത്തിനൊപ്പം കൂട്ടണം’;പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 1, 2026, 06:20 am IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: ജന്തര്‍ മന്തറില്‍ നടന്ന പ്രതിഷേധത്തിനിടെ തനിക്കെതിരെയും അന്തരിച്ച മാതാവിനെതിരെയും അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ ഉണ്ടായ സംഭവത്തില്‍ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. അധിക്ഷേപം ഒരു പ്രശ്‌നത്തിനും പരിഹാരമല്ലെന്നും വഴിതെറ്റിപ്പോയവരെ ശിക്ഷിക്കുന്നതിനേക്കാള്‍ ശരിയായ വഴി കാണിച്ചുകൊടുക്കുകയാണ് സമൂഹം ചെയ്യേണ്ടതെന്നും പ്രധാനമന്ത്രി പറഞ്ഞു.

പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജന്തര്‍ മന്തറിലെ സംഭവത്തില്‍ രാജ്യവും ലോകവും തനിക്കെതിരെയും അന്തരിച്ച മാതാവിനെതിരെയും അപമാനകരമായ ഭാഷ ഉപയോഗിച്ചത് കണ്ടുവെന്ന് മോദി പറഞ്ഞു. ഇത്തരം പെരുമാറ്റത്തിനെതിരെ സമൂഹത്തില്‍ ഉയര്‍ന്ന പ്രതിഷേധം സ്വാഭാവികമാണെങ്കിലും, ബാല്യവും യുവത്വവും തെറ്റുകള്‍ സംഭവിക്കാവുന്ന കാലഘട്ടമാണെന്നും അവ തിരുത്താനുള്ള അവസരമായി അതിനെ കാണണമെന്നും അദ്ദേഹം പറഞ്ഞു.

വഴിതെറ്റിയ യുവാക്കളെ കോടതികളില്‍ വലിച്ചിഴയ്‌ക്കുകയോ സാമൂഹികമായി ഒറ്റപ്പെടുത്തുകയോ ചെയ്യാതെ ചേര്‍ത്തുപിടിച്ച് ശരിയായ വഴി കാണിക്കണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. അവരെ താന്‍ വ്യക്തിപരമായി ക്ഷമിക്കുന്നുവെന്നും സമൂഹവും അതേ മനോഭാവം സ്വീകരിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. രാജ്യത്തിനായി ഒരുമിച്ച് മുന്നേറാന്‍ യുവാക്കളെ ആഹ്വാനം ചെയ്ത മോദി, തെറ്റുകളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് സ്വന്തം സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കണമെന്നും പറഞ്ഞു.

രാജ്യം അതിവേഗം പുരോഗമിക്കുകയാണെന്നും ഓരോ യുവാവും ജീവിതത്തില്‍ ഉയരങ്ങളിലെത്തണമെന്നാണ് തന്റെ ആഗ്രഹമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുവാക്കളെ ശരിയായ വഴിയിലേക്ക് നയിക്കേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന ഒരു വീഡിയോയും സമൂഹമാധ്യമമായ എക്‌സില്‍ പങ്കുവെച്ച പ്രധാനമന്ത്രി, ‘അപമാനങ്ങള്‍ ഒരിക്കലും പരിഹാരമല്ല. വഴിതെറ്റിയവരെ നമുക്ക് വഴികാട്ടാം. ഒരുമിച്ച് പ്രവര്‍ത്തിക്കാം. ഭാരതത്തിനായി പ്രവര്‍ത്തിക്കാം’ എന്ന സന്ദേശവും നല്‍കി.

Tags: Narendra Modiinsult cannot solve anythingmessage to youth
ShareTweetSendShare

More News from this section

ജമ്മുകശ്മീരില്‍ വീണ്ടും ഭീകരാക്രമണം; കുല്‍ഗാമില്‍ ഇതരസംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ടു

ഇന്ത്യ-യുകെ ബന്ധം പുതിയ ഉയരങ്ങളിലേക്ക്; ബ്രിട്ടീഷ് പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാമുമായി ഫോണില്‍ സംസാരിച്ച് മോദി

പാക് അധീന കശ്മീരിലെ തിരഞ്ഞെടുപ്പ് തള്ളി ഇന്ത്യ; ‘ജനാധിപത്യ അവകാശങ്ങള്‍ ചവിട്ടിമെതിക്കുന്നു’

‘സ്വന്തം വീട്ടിലെത്തിയ സന്തോഷം’; മതമൗലികവാദികളുടെ ഭീഷണിയെ തുടർന്ന് കൊൽക്കത്ത വിട്ടു; രണ്ട് പതിറ്റാണ്ടിന് ശേഷം തസ്ലീമ നസ്രീന്റെ മടങ്ങിവരവ്

ജെയ്‌ഷെ മുഹമ്മദ് ഭീകരൻ ഹാമിദ് മണ്ഡൽ അറസ്റ്റിൽ; പുൽവാമ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ  സജ്ജാദ് ഭട്ടിന്റെ അടുത്ത അനുയായി; സുവേന്ദു അധികാരിയെ ആക്രമിക്കാൻ പദ്ധതിയിട്ടതായി സംശയം

മൂന്നും പുരുഷൻമാർ; ധർമസ്ഥയിൽ കണ്ടെത്തിയ അസ്ഥികൾ ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു, ചിന്നയ്യയുടെ ബലാത്സംഗ കൂട്ടക്കൊല ആരോപണത്തിന് വീണ്ടും തിരിച്ചടി

Latest News

കേരള പൊലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി; എസ് ശ്രീജിത്തിന് ഡിജിപി പദവിയിലേക്ക് സ്ഥാനക്കയറ്റം, ബെവ്‌കോ സിഎംഡിയായി യോഗേഷ് ഗുപ്ത

ഇടുക്കിയില്‍ കനത്ത മഴ; തൊടുപുഴയ്‌ക്ക് സമീപം രണ്ടിടത്ത് ഉരുള്‍പൊട്ടി, വീടുകളില്‍ വെള്ളം കയറി

തനിക്കെതിരെയും അമ്മയ്‌ക്കെതിരെയും അധിക്ഷേപമുണ്ടായെങ്കിലും ശിക്ഷിക്കരുതെന്ന് ആഹ്വാനം; ‘വഴിതെറ്റിയ യുവാക്കളെ ചേര്‍ത്തുപിടിച്ച് രാജ്യനിര്‍മാണത്തിനൊപ്പം കൂട്ടണം’;പ്രധാനമന്ത്രി

‘പി.എസ്.സി വിശ്വാസ്യത തകര്‍ന്നു; കമ്മീഷന്‍ പിരിച്ചുവിടണം, 10 വര്‍ഷത്തെ നിയമനങ്ങളില്‍ സിബിഐ അന്വേഷണം വേണം’ പി.കെ. കൃഷ്ണദാസ്

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ചരിത്രമെഴുതി ഇന്ത്യന്‍ ജൂഡോ; അസ്മിത ഡേയ്‌ക്കും ഹര്‍ഷ് സിങ്ങിനും സ്വര്‍ണം, ഇരട്ട നേട്ടത്തില്‍ രാജ്യം

കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണ്‍ ഓഗസ്റ്റ് 20 മുതല്‍; ഉദ്ഘാടന പോരില്‍ കാലിക്കറ്റ് ഗ്ലോബ് സ്റ്റാര്‍സും തൃശൂര്‍ ടൈറ്റന്‍സും നേര്‍ക്കുനേര്‍

കേരളത്തില്‍ അതിശക്ത മഴ മുന്നറിയിപ്പ്; 11 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, മത്സ്യബന്ധനത്തിന് വിലക്ക്

ഇന്‍ഫാന്റിനോയ്‌ക്ക് വന്‍ തിരിച്ചടി; ലോകകപ്പ് സ്വകാര്യവല്‍ക്കരണ വിവാദത്തില്‍ ഫിഫ ഉപദേഷ്ടാവ് കാര്‍ലോസ് കോര്‍ഡെയ്‌റോ രാജിവെച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies