കേരളത്തിൽ നദികളിൽ ജലനിരപ്പ് അപകടനിലയിൽ; പമ്പ ഉൾപ്പെടെ ആറു നദികൾക്ക് ഓറഞ്ച് അലർട്ട്, ജനങ്ങൾക്ക് ജാഗ്രതാ നിർദേശം

Published by
ജനം വെബ്‌ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വിവിധ നദികളിലെ ജലനിരപ്പ് അപകടകരമായി ഉയരുന്നതായി സംസ്ഥാന ജലസേചന വകുപ്പ് അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ നിരവധി നദികളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ച് പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകി.

ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച നദികൾ:

എറണാകുളം: മൂവാറ്റുപുഴ നദി (തൊടുപുഴ സ്റ്റേഷൻ)
കൊല്ലം: കല്ലട നദി (പുനലൂർ സ്റ്റേഷൻ)
കോട്ടയം: മീനച്ചിൽ നദി (പാല സ്റ്റേഷൻ), മണിമല നദി (മണിമല സ്റ്റേഷൻ)
പത്തനംതിട്ട: പമ്പ നദി (കുരുടമണ്ണിൽ സ്റ്റേഷൻ), അച്ചൻകോവിൽ നദി (കല്ലേലി സ്റ്റേഷൻ)
മഞ്ഞ അലർട്ട്: എറണാകുളം: മൂവാറ്റുപുഴ നദി (കക്കടശേരി സ്റ്റേഷൻ)

അലർട്ട് പ്രഖ്യാപിച്ച നദികളിൽ യാതൊരു കാരണവശാലും ഇറങ്ങുകയോ നദി മുറിച്ചുകടക്കുകയോ ചെയ്യരുതെന്ന് ജലസേചന വകുപ്പ് മുന്നറിയിപ്പ് നൽകി. നദീതീരങ്ങളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും വെള്ളപ്പൊക്ക സാധ്യത കണക്കിലെടുത്ത് അധികൃതരുടെ നിർദേശപ്രകാരം സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറാൻ തയ്യാറായിരിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെയും ജലസേചന വകുപ്പിന്റെയും തുടർ അറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും ജനങ്ങളോട് അഭ്യർഥിച്ചിട്ടുണ്ട്.

മുന്നറിയിപ്പ് പുറപ്പെടുവിച്ച സമയം: രാവിലെ 10.30, 2026 ഓഗസ്റ്റ് 1.

Share