ആറന്മുളയിൽ പ്രളയസമാന സാഹചര്യം; ക്ഷേത്രപരിസരത്ത് മുട്ടിനുമുകളിൽ വെള്ളം, റോഡുകൾ വെള്ളത്തിനടിയിൽ, രക്ഷാപ്രവർത്തനത്തിന് മത്സ്യത്തൊഴിലാളികളെ എത്തിക്കാൻ തീരുമാനം
Tuesday, September 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആറന്മുളയിൽ പ്രളയസമാന സാഹചര്യം; ക്ഷേത്രപരിസരത്ത് മുട്ടിനുമുകളിൽ വെള്ളം, റോഡുകൾ വെള്ളത്തിനടിയിൽ, രക്ഷാപ്രവർത്തനത്തിന് മത്സ്യത്തൊഴിലാളികളെ എത്തിക്കാൻ തീരുമാനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 1, 2026, 07:41 pm IST
Facebook
Twitter
WhatsAppTelegram

പത്തനംതിട്ട: സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയെ തുടർന്ന് പത്തനംതിട്ട ജില്ലയിലെ ആറന്മുളയിൽ അതീവ ഗുരുതര സാഹചര്യം രൂപപ്പെട്ടു. പ്രളയസമാന അവസ്ഥയാണ് നിലവിലുള്ളത്. റോഡുകളിലാകെ വെള്ളം കയറിയതോടെ ജനജീവിതം ദുസ്സഹമായി. ആറന്മുള ക്ഷേത്രപരിസരത്തും വെള്ളം കയറി, മുട്ടിനുമുകളിൽ വരെ വെള്ളം ഉയർന്നതായി റിപ്പോർട്ടുകളുണ്ട്.

സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി മന്ത്രി പി. സി. വിഷ്ണുനാഥ് ആറന്മുളയിലെത്തി. ആറന്മുള എം.എൽ.എ അബിൻ വർക്കിയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. ജനങ്ങൾക്ക് അടിയന്തര സഹായം ലഭ്യമാക്കുന്നതിനായി പ്രത്യേക ഹെൽപ്‌ലൈൻ ആരംഭിച്ചിട്ടുണ്ട്.

വെള്ളം ഉയരുന്ന പ്രദേശങ്ങളിൽ നിന്ന് ആളുകളെ ഘട്ടംഘട്ടമായി സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്ന നടപടികൾ പുരോഗമിക്കുകയാണെന്ന് മന്ത്രി അറിയിച്ചു. രക്ഷാപ്രവർത്തനം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി കൊല്ലത്ത് നിന്ന് മത്സ്യത്തൊഴിലാളികളെ ആറന്മുളയിലേക്ക് എത്തിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. റാന്നി മേഖലയിൽ വെള്ളം കുറയുമ്പോൾ ആറന്മുളയിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യമാണുള്ളതെന്നും, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് ആളുകളെ മാറ്റിവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനത്തെ മഴക്കെടുതി സാഹചര്യം മുഖ്യമന്ത്രി വി. ഡി. സതീശൻ വിലയിരുത്തി. ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാർ അതത് ജില്ലകളിൽ ക്യാമ്പ് ചെയ്ത് ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കണമെന്ന് നിർദേശം നൽകി. പത്തനംതിട്ടയിൽ പി. സി. വിഷ്ണുനാഥിന് പുറമേ തിരുവനന്തപുരം ജില്ലയിൽ സി. പി. ജോൺ, കോട്ടയത്ത് മോൻസ് ജോസഫ്, ഇടുക്കിയിൽ അനൂപ് ജേക്കബ് എന്നിവർ ക്യാമ്പ് ചെയ്യും. സംസ്ഥാനതല ദുരിതാശ്വാസ ഏകോപനത്തിന് റവന്യൂ മന്ത്രിക്കാണ് ചുമതല നൽകിയിരിക്കുന്നത്.

മഴക്കെടുതി രൂക്ഷമായ മേഖലകളിലെ എം.എൽ.എമാരുമായി മുഖ്യമന്ത്രി ഫോണിൽ സംസാരിക്കുകയും ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ കളക്ടർമാർക്ക് ഏത് അടിയന്തര സാഹചര്യവും നേരിടാൻ സജ്ജരാകാൻ നിർദേശം നൽകുകയും ചെയ്തു. തിരുവനന്തപുരം മുതലപ്പൊഴിയിൽ കാണാതായ രണ്ട് പേരെ കണ്ടെത്തുന്നതിനായി കോസ്റ്റ് ഗാർഡിന്റെ വെസലും മറൈൻ എൻഫോഴ്‌സ്‌മെന്റ് സംഘവും തിരച്ചിൽ തുടരുകയാണ്.

Tags: kerala rain alertpathanamthitta newsAranmula FloodKerala Flood UpdatesKerala Heavy Rain News
Share
Tweet
SendShare

More News from this section

വാക്കുതർക്കത്തിനിടെ ഷാൾ ഉപയോഗിച്ച് ഭാര്യയുടെ കഴുത്ത് ഞെരിച്ചു; കൊടുവായൂരിൽ 31കാരി അനുപ്രിയ കൊല്ലപ്പെട്ടു, ഭർത്താവ് മണികണ്ഠൻ പൊലീസ് കസ്റ്റഡിയിൽ

ഈഴവ ക്ഷേത്രങ്ങളിലെ പൂണൂൽ ആചാരത്തിന് പിന്നിൽ ബ്രാഹ്മണ സംസ്കാരം; ‘പൂണൂൽ ധരിച്ചാലേ പൂജ ശരിയാകൂവെന്ന് വിശ്വാസം’, വിവാദ പരാമർശവുമായി ജി സുധാകരൻ

ഏഴ് മാസമായി കന്യാകുമാരിയെ ഭീതിയിലാഴ്‌ത്തിയ 300 കിലോ ഭീമൻ മുതല വലയിലായി; കോതയാറിൽ വനംവകുപ്പിന്റെ പ്രത്യേക സംഘത്തിന്റെ ദൗത്യം വിജയിച്ചു

അടൂരിൽ ദളിത് യുവാവിനെ പൊലീസ് മർദിച്ച ഗ്രേഡ് എസ്‌ഐയും സിപിഒയും സസ്പെൻഷനിൽ

വിഴിഞ്ഞം–നാവായിക്കുളം ഔട്ടർ റിങ് റോഡിന് ഭൂമിയേറ്റെടുക്കൽ നടപടികൾ വേഗത്തിൽ; 28.74 ഹെക്ടർ കൂടി ഏറ്റെടുക്കാൻ 3എ വിജ്ഞാപനം

ഗവിയിലേക്കുള്ള കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാര്‍ക്ക് തേനീച്ച ആക്രമണം; 17 പേര്‍ക്ക് പരിക്ക്

Latest News

കുനോയിൽ കാട്ടിൽ അവശനിലയിൽ കണ്ടെത്തി രക്ഷപ്പെടുത്തിയ നമീബിയൻ ചീറ്റ ഗൗരവ് ചത്തു; ദാരുണാന്ത്യം ചികിത്സയ്‌ക്കിടെ

ഡിവൈഡറിൽ ഇടിച്ച വോൾവോ കാറിന് തീപിടിച്ചു; അകത്ത് കുടുങ്ങി ന്യൂറോ സർജൻ വെന്തുമരിച്ചു

ഹിപ്പ് ഹോപ്പ് തമിഴയുടെ മീസയേ മുറുക്ക് 2 സെപ്റ്റംബർ 25ന് ആഗോള റിലീസ്; ചിത്രം കേരളത്തിൽ എത്തിക്കുന്നത് ബ്രൈറ്റ് സ്ക്രീൻ ത്രൂ ഡ്രീം ബിഗ് ഫിലിംസ്

സോണിയ ഗാന്ധിക്ക് 1980ൽ വോട്ടർപട്ടികയിൽ പേര്, പൗരത്വം  1983ൽ; മജിസ്‌ട്രേറ്റ് ഉത്തരവ് റദ്ദാക്കി ഡൽഹി കോടതി, കേസ് വീണ്ടും പരിഗണിക്കും

ഇമ്രാൻ ഖാന്റെ സഹോദരി അലീമ ഖാൻ അറസ്റ്റിൽ; 30 ദിവസത്തെ തടങ്കൽ, സെപ്റ്റംബർ 27ലെ PTI പ്രതിഷേധത്തിന് മുന്നോടിയായി പാകിസ്ഥാനിൽ നടപടി

കോണ്‍ഗ്രസിന് തിരിച്ചടി; പാലി മേയര്‍ സ്ഥാനം ബിജെപിക്ക്, നമീത ബുബാകിയയ്‌ക്ക് 33 വോട്ട്

UNGA 2026: 81-ാം യുഎന്‍ പൊതുസഭാ സമ്മേളനത്തില്‍ എസ്. ജയശങ്കര്‍ ഇന്ത്യയെ പ്രതിനിധീകരിക്കും

72ാം ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നാളെ; രാഷ്‌ട്രപതി ദ്രൗപദി മുര്‍മു പുരസ്‌കാരങ്ങള്‍ സമ്മാനിക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies