ആറന്മുളയിൽ വെള്ളപ്പൊക്ക ഭീഷണി; ഇന്നത്തെ വള്ളസദ്യകളും വഞ്ചിപ്പാട്ട് സോപാനവും റദ്ദാക്കി, പെയ്ഡ് സദ്യ മാത്രം നടക്കും

Published by
ജനം വെബ്‌ഡെസ്ക്

പത്തനംതിട്ട: കനത്ത മഴയും വെള്ളപ്പൊക്ക സാഹചര്യവും തുടരുന്നതിനാൽ ആറന്മുള ശ്രീപാർത്ഥസാരഥി ക്ഷേത്രത്തിൽ ഇന്ന് (ഓഗസ്റ്റ് 2) നടത്താനിരുന്ന വള്ളസദ്യകൾ റദ്ദാക്കി.

അതേസമയം, മുൻകൂട്ടി ബുക്ക് ചെയ്ത പെയ്ഡ് വള്ളസദ്യ മാത്രമാണ് ഇന്ന് നടത്തുക. വെള്ളപ്പൊക്കത്തെ തുടർന്ന് ഇന്ന് നടത്താനിരുന്ന വഞ്ചിപ്പാട്ട് സോപാനം പരിപാടിയും മാറ്റിവെച്ചതായി ക്ഷേത്ര അധികൃതർ അറിയിച്ചു.

ആറന്മുള മേഖലയിലെ വെള്ളക്കെട്ടും പ്രതികൂല കാലാവസ്ഥയും കണക്കിലെടുത്താണ് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ഈ തീരുമാനമെടുത്തത്.

Share