പ്രളയബാധിതര്‍ക്കായി ബിജെപി രംഗത്ത്; ഹെല്‍പ്പ് ഡെസ്‌കുകളും സേവന പ്രവര്‍ത്തനങ്ങളും വ്യാപിപ്പിക്കും
Monday, September 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പ്രളയബാധിതര്‍ക്കായി ബിജെപി രംഗത്ത്; ഹെല്‍പ്പ് ഡെസ്‌കുകളും സേവന പ്രവര്‍ത്തനങ്ങളും വ്യാപിപ്പിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 2, 2026, 08:10 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയെ തുടര്‍ന്ന് പ്രളയക്കെടുതി നേരിടുന്ന മേഖലകളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജിതമാക്കാന്‍ ബിജെപി തീരുമാനിച്ചതായി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ അറിയിച്ചു. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ സേവന പ്രവര്‍ത്തനങ്ങളുമായി സജീവമായി രംഗത്തുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജമാക്കല്‍, ശുചീകരണ പ്രവര്‍ത്തനങ്ങള്‍, റോഡുകളിലെ തടസ്സങ്ങള്‍ നീക്കം ചെയ്യല്‍ തുടങ്ങിയ അടിയന്തര പ്രവര്‍ത്തനങ്ങളാണ് വിവിധ ജില്ലകളില്‍ നടക്കുന്നത്. പഞ്ചായത്ത് തലങ്ങളില്‍ വരെ കോള്‍ സെന്ററുകളും ഹെല്‍പ്പ് ഡെസ്‌കുകളും ആരംഭിച്ചിട്ടുണ്ടെന്നും ദുരിതബാധിതര്‍ക്കായി ഭക്ഷണ വിതരണം ഉള്‍പ്പെടെയുള്ള അടിയന്തര സഹായങ്ങളും ആവശ്യമായ സ്ഥലങ്ങളില്‍ വൈദ്യസഹായവും ഉറപ്പാക്കുന്നുണ്ടെന്നും ബിജെപി അറിയിച്ചു.

റാന്നി, വയനാട്, ഇടുക്കി, കോട്ടയം തുടങ്ങിയ മേഖലകളില്‍ സ്ഥിതിഗതികള്‍ ഇപ്പോഴും ഗുരുതരമായി തുടരുന്ന സാഹചര്യത്തില്‍ വിവിധ ജില്ലകളിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ സംസ്ഥാനതലത്തില്‍ പ്രത്യേക സമിതിയും രൂപീകരിച്ചു. നിയമസഭാ കക്ഷി നേതാവ് ബി.ബി. ഗോപകുമാര്‍ എംഎല്‍എ, ജനറല്‍ സെക്രട്ടറിമാരായ അഡ്വ. സുരേഷ്, അനൂപ് ആന്റണി, വൈസ് പ്രസിഡന്റ് കെ. സോമന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ് ഏകോപന ചുമതല. ഇവര്‍ ദുരിതബാധിത മേഖലകളില്‍ നേരിട്ടെത്തി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ആവശ്യമായ സഹായങ്ങള്‍ ഉറപ്പാക്കുകയും ചെയ്യും.

സംസ്ഥാനത്ത് പ്രളയക്കെടുതി അനുഭവിക്കുന്ന ജനങ്ങളെ സഹായിക്കാന്‍ മുഴുവന്‍ പ്രവര്‍ത്തകരും രംഗത്തിറങ്ങണമെന്ന് രാജീവ് ചന്ദ്രശേഖര്‍ ആഹ്വാനം ചെയ്തു. ദുരിതകാലത്തെ അതിജീവിക്കാന്‍ എല്ലാവരും പരസ്പരം കൈകോര്‍ക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും നിരവധി ജീവനുകള്‍ നഷ്ടപ്പെടുകയും വ്യാപക നാശനഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്തതില്‍ അദ്ദേഹം അനുശോചനം രേഖപ്പെടുത്തി. കേന്ദ്ര ആഭ്യന്തര മന്ത്രാലയം സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്നും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ദേശീയ ദുരന്ത പ്രതികരണ സേനയുടെ സംഘങ്ങളെ വിന്യസിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ദുരിതബാധിതരായ ഓരോ കുടുംബത്തിനും സമയബന്ധിതമായി രക്ഷാപ്രവര്‍ത്തനങ്ങളും ദുരിതാശ്വാസ സഹായങ്ങളും ലഭ്യമാക്കണമെന്നും വീടും ഉപജീവന മാര്‍ഗവും നഷ്ടപ്പെട്ടവര്‍ക്ക് ആവശ്യമായ പിന്തുണ ഉറപ്പാക്കണമെന്നും സംസ്ഥാന സര്‍ക്കാരിനോട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ആവശ്യപ്പെട്ടു.

Tags: BJPRainmonsoonhelprajeev chandrshekar
Share
Tweet
SendShare

More News from this section

കേരളത്തില്‍ മഴക്കെടുതി രൂക്ഷം; മരണം ഒന്‍പതായി, നിലമ്പൂരില്‍ മലവെള്ളപ്പാച്ചിലില്‍ അഞ്ച് മരണം

ആശുപത്രി അപ്പോയിന്റ്മെന്റിനായി ഗൂഗിളില്‍ തിരയുകയാണോ? കാത്തിരിക്കുന്നത് വന്‍ സൈബര്‍ തട്ടിപ്പ്; പോലീസിന്റെ മുന്നറിയിപ്പ്

ഇടുക്കിയില്‍ മഴക്കെടുതി; മലയോര മേഖലയില്‍ രാത്രി യാത്രയ്‌ക്ക് നിയന്ത്രണം, സാഹസിക വിനോദകേന്ദ്രങ്ങള്‍ അടച്ചു

ശ്രീനാരായണ ഗുരുദേവന്റെ 99-ാം മഹാസമാധി ഇന്ന്

കുറ്റപത്രത്തിന് മുന്‍പ് നിര്‍ണായക നീക്കം; വീണയുടെ സ്വത്ത് കണ്ടുകെട്ടാന്‍ ഇ.ഡി.

ശക്തമായ മഴ തുടരും; ആറ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്; കാറ്റിനും സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം

Latest News

‘എഐ തീരുമാനമെടുക്കും, പക്ഷേ ഉത്തരവാദിത്തം ഏറ്റെടുക്കില്ല’; ധനകാര്യ മേഖലയില്‍ മനുഷ്യ ഇടപെടല്‍ അനിവാര്യമെന്ന് ഒലീവിയ ഗ്രാമീണ്‍ ക്രെഡിറ്റ്‌സ് മാനേജിങ് ഡയറക്ടര്‍ കെ.ടി. കൃഷ്ണകുമാര്‍

മിസ്രാത്ത വിമാനത്താവളത്തിൽ സ്വകാര്യ ജെറ്റ് കത്തിനശിച്ചു; രണ്ട് പൈലറ്റുമാരെ കസ്റ്റഡിയിൽ

മഴ വീണ്ടും കനക്കും; 24ന് ശക്തമായ മഴ, മണിക്കൂര്‍ ഇടവിട്ട് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം

ആലപ്പുഴയില്‍ ഹൗസ് ബോട്ടിന് തീപിടിച്ചു; യാത്രക്കാരില്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി

തേജസില്‍ പറന്ന് ഇന്ത്യ-ജപ്പാന്‍ വ്യോമസേനാ മേധാവികള്‍; ശ്രദ്ധേയമായി ‘വീര്‍ ഗാര്‍ഡിയന്‍ 2026’

കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം ഗുരുതരം; ശക്തമായ കാലാവസ്ഥാ നടപടികള്‍ അനിവാര്യമെന്ന് രാഷ്‌ട്രപതി ദ്രൗപദി മുര്‍മു

ഈരാറ്റുപേട്ട-വാഗമണ്‍ റോഡില്‍ മണ്ണിടിച്ചില്‍; വിനോദസഞ്ചാരിയായ യുവതി മരിച്ചു

നിലമ്പൂര്‍ ചോക്കാട്ട് അപ്രതീക്ഷിത മലവെള്ളപ്പാച്ചില്‍; രണ്ടുപേര്‍ മരിച്ചു; അഞ്ച് പേര്‍ ഒഴുക്കില്‍പ്പെട്ടതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies