കേരളത്തിൽ കനത്ത മഴ തുടരുന്നു; ആലപ്പുഴയിലും അവധി പ്രഖ്യാപിച്ചു, സംസ്ഥാനത്തെ 12 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടഞ്ഞുകിടക്കും
Monday, August 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കേരളത്തിൽ കനത്ത മഴ തുടരുന്നു; ആലപ്പുഴയിലും അവധി പ്രഖ്യാപിച്ചു, സംസ്ഥാനത്തെ 12 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടഞ്ഞുകിടക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 3, 2026, 08:36 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ആലപ്പുഴ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചു. ഇതോടെ സംസ്ഥാനത്ത് ഇന്ന് അവധി പ്രഖ്യാപിച്ച ജില്ലകളുടെ എണ്ണം 12 ആയി.

പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. നേരത്തെ ജില്ലയിലെ രണ്ട് താലൂക്കുകൾക്ക് മാത്രമായിരുന്നു അവധി പ്രഖ്യാപിച്ചിരുന്നത്. എന്നാൽ മഴ ശക്തമായ സാഹചര്യത്തിൽ ഇന്ന് പുലർച്ചെ ആറുമണിയോടെയാണ് ജില്ല മുഴുവൻ അവധി പ്രഖ്യാപിച്ച് ഉത്തരവിറക്കിയത്.

ഇന്നലെ രാത്രി തന്നെ കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, തൃശൂർ, പാലക്കാട്, എറണാകുളം, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിരുന്നു. ആലപ്പുഴ കൂടി ഉൾപ്പെട്ടതോടെ ആകെ 12 ജില്ലകളിലാണ് ഇന്ന് ക്ലാസുകൾ ഉണ്ടാകാത്തത്.

അതേസമയം, കേന്ദ്ര കാലാവസ്ഥാ വകുപ്പ് രാവിലെ നാല് മണിക്ക് പുറത്തിറക്കിയ പുതുക്കിയ മുന്നറിയിപ്പിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിലേക്ക് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

മഴക്കെടുതി രൂക്ഷമായ പ്രദേശങ്ങളിൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും അധികൃതർ നിർദേശിച്ചു.

Tags: kerala heavy rainkerala rain alertorange alert keralaKerala School HolidayAlappuzha Holiday
ShareTweetSendShare

More News from this section

ജീവനൊടുക്കുകയാണെന്ന സന്ദേശം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത് കാണാതായി; പോലീസ്, അഗ്നിരക്ഷാസേന, നാട്ടുകാർ ചേർന്ന് നടത്തിയ മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ യുവാവിനെ കണ്ടെത്തി

ക്ഷേത്രമോഷണത്തിന് എത്തിയ കള്ളനെ കയ്യോടെ പിടികൂടി നാട്ടുകാർ; പരശുവയ്‌ക്കൽ ഇടനാട്ടുകോണം ക്ഷേത്രത്തിൽ നാടകീയ സംഭവം, പ്രതി പോലീസിന്റെ കസ്റ്റഡിയിൽ

പുതുക്കാട് സിഗ്നലിൽ പിക്കപ്പ് വാൻ ബൈക്കിലിടിച്ച് യുവാവ് മരിച്ചു, യുവതി ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജിൽ; മൂന്ന് കാറുകൾക്കും കേടുപാട്

സംസ്ഥാനത്തെ മഴക്കെടുതി വിലയിരുത്താൻ അടിയന്തര യോഗം; തദ്ദേശ സ്ഥാപനങ്ങൾക്ക് ദുരിതാശ്വാസത്തിന് പ്രത്യേക ഫണ്ട് അനുവദിച്ച് സർക്കാർ, ക്യാമ്പുകളിൽ അടിസ്ഥാന സൗകര്യം ഉറപ്പാക്കാൻ നിർദേശം

പത്തനംതിട്ടയിൽ മഴ കനക്കുന്നു; മൂഴിയാർ ഡാമിൽ റെഡ് അലർട്ട്; ജലനിരപ്പ് അപകടരേഖയിലെത്തി, ഏത് നിമിഷവും ഷട്ടറുകൾ തുറക്കാൻ സാധ്യത

കനത്ത മഴ: നേര്യമംഗലം–അടിമാലി ദേശീയപാതയിൽ മണ്ണിടിച്ചിൽ ഭീഷണി, പൂർണ ഗതാഗത നിരോധനം; യാത്ര ഒഴിവാക്കാൻ നിർദേശം

Latest News

പാകിസ്ഥാനിൽ സമാധാന റാലിക്കിടെ സ്ഫോടനം; ഖൈബർ പഖ്തൂൺഖ്വയിൽ 13 പേർ മരിച്ചു, 22 പേർക്ക് പരിക്ക്

കേരളത്തിൽ കനത്ത മഴ തുടരുന്നു; ആലപ്പുഴയിലും അവധി പ്രഖ്യാപിച്ചു, സംസ്ഥാനത്തെ 12 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടഞ്ഞുകിടക്കും

സ്നാക്ക്സ് പാക്കറ്റിലെ പ്ലാസ്റ്റിക് പന്ത് വിഴുങ്ങി; അഞ്ച് വയസുകാരന് ദാരുണാന്ത്യം

ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ വനിതാ ടീം പ്രഖ്യാപിച്ചു; ഹര്‍മന്‍പ്രീത് നയിക്കും; ശ്രേയങ്കയ്‌ക്ക് തിരിച്ചടി

സംസ്ഥാനത്ത് അടുത്ത മണിക്കൂറുകളില്‍ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ മിന്നല്‍ പ്രളയത്തിന് സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

തമ്പാനൂര്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ സൂപ്പര്‍ ഫാസ്റ്റ് ബസിന് തീപിടിച്ചു; യാത്രക്കാരെ ഒഴിപ്പിച്ചു; ഒഴിവായത് വന്‍ ദുരന്തം

കനത്ത മഴ: എട്ട് ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി; സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരണം 12 ആയി

പ്രളയബാധിതര്‍ക്കായി ബിജെപി രംഗത്ത്; ഹെല്‍പ്പ് ഡെസ്‌കുകളും സേവന പ്രവര്‍ത്തനങ്ങളും വ്യാപിപ്പിക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies