'ഒടുവിൽ സത്യം ജയിച്ചു'; ബ്രിജ്ഭൂഷൺ കുറ്റവിമുക്തൻ; ലൈംഗിക അതിക്രമ കേസിൽ നിർണായക വിധി മാസങ്ങൾ നീണ്ട വിചാരണയ്ക്കൊടുവിൽ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ഒടുവിൽ സത്യം ജയിച്ചു’; ബ്രിജ്ഭൂഷൺ കുറ്റവിമുക്തൻ; ലൈംഗിക അതിക്രമ കേസിൽ നിർണായക വിധി മാസങ്ങൾ നീണ്ട വിചാരണയ്‌ക്കൊടുവിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 3, 2026, 12:00 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ലൈംഗികാതിക്രമക്കേസിൽ ബിജെപി നേതാവും ഗുസ്തി ഫെഡറേഷൻ മുൻ  അധ്യക്ഷനുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെ ഡൽഹി റൗസ് അവന്യൂ കോടതി കുറ്റവിമുക്തനാക്കി. കേസിൽ സഹപ്രതിയായിരുന്ന മുൻ ഡബ്ല്യു.എഫ്.ഐ അസിസ്റ്റന്റ് സെക്രട്ടറി വിനോദ് തോമറിനെയും കോടതി വെറുതേവിട്ടു.

അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് അശ്വനി പൻവാറിന്റെ കോടതിയാണ് വിധി പ്രസ്താവിച്ചത്. പ്രോസിക്യൂഷൻ ഹാജരാക്കിയ തെളിവുകൾ കുറ്റം തെളിയിക്കാൻ പര്യാപ്തമല്ലെന്ന് കോടതി വിലയിരുത്തി.

2023-ൽ ജന്തർ മന്തറിൽ വനിതാ ഗുസ്തി താരങ്ങൾ നടത്തിയ പ്രതിഷേധത്തെ തുടർന്നാണ് ഡൽഹി പൊലീസ് ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്തത്. അന്വേഷണത്തിന് ശേഷം 2023 ജൂൺ 15-ന് ഏകദേശം 1,500 പേജുള്ള കുറ്റപത്രം സമർപ്പിച്ചിരുന്നു. ഇന്ത്യൻ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമായിരുന്നു കേസെടുത്തിരുന്നത്.

ബ്രിജ് ഭൂഷൺ ശരൺ സിങ് അധ്യക്ഷനായിരുന്ന കാലയളവിൽ ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു വനിതാ ഗുസ്തി താരങ്ങളുടെ ആരോപണം. ഇന്ത്യയിലെയും വിദേശത്തെയും വനിതാ താരങ്ങളുടെ മൊഴികളും പ്രത്യേക അന്വേഷണ സംഘത്തിന്റെ   അംഗങ്ങളുടെയും അന്വേഷണ ഉദ്യോഗസ്ഥരുടെയും സാക്ഷിമൊഴികളും വിചാരണയുടെ ഭാഗമായി കോടതി രേഖപ്പെടുത്തിയിരുന്നു. കേസിന്റെ അതീവ സെൻസിറ്റീവ് സ്വഭാവം കണക്കിലെടുത്ത് വിചാരണ ഇൻ-ക്യാമറയിലാരുന്നു നടന്നത്.

വിധിക്ക് പിന്നാലെ ” ഒടുവിൽ സത്യം ജയിച്ചു” എന്നായിരുന്നു ബ്രിജ് ഭൂഷൺ ശരൺ സിങ്ങിന്റെ പ്രതികരണം. തുടക്കം മുതൽ തന്നെ ആരോപണങ്ങൾ രാഷ്‌ട്രീയ പ്രേരിതമാണെന്ന നിലപാടാണ് ബിജെപി വൃത്തങ്ങൾ സ്വീകരിച്ചിരുന്നത്. കോടതി വിധി ബിജെപിയുടെ നിലപാടിനുള്ള അംഗീകാരം കൂടിയാണ്.

 

Tags: CourtBrij Bhushan Sharan Singh
Share
Tweet
SendShare

More News from this section

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

Latest News

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies