ഇൻസ്റ്റഗ്രാമിലൂടെ ജയ്‌ഷെ ഭീകരനുമായി പ്രണയം; 22 കാരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ പിടിയിൽ; കാമുകൻ മുഹമ്മദ് ഹമിം മൊണ്ടൽ നിന്നും നിർണ്ണായക വിവരങ്ങൾ
Monday, September 28 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇൻസ്റ്റഗ്രാമിലൂടെ ജയ്‌ഷെ ഭീകരനുമായി പ്രണയം; 22 കാരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ പിടിയിൽ; കാമുകൻ മുഹമ്മദ് ഹമിം മൊണ്ടൽ നിന്നും നിർണ്ണായക വിവരങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 4, 2026, 12:11 pm IST
Facebook
Twitter
WhatsAppTelegram

റാഞ്ചി: പാക് ഭീകരസംഘടനയായ ജയ്‌ഷെ-ഇ-മുഹമ്മദുമായി ബന്ധമുണ്ടന്ന് കണ്ടെത്തിയ  സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ അറസ്റ്റിൽ. ജാർഖണ്ഡ് സ്വദേശിനിയായ അർപിത സർക്കാർ(22) ആണ് പിടിയിലായത്. പശ്ചിമ ബംഗാൾ സ്പെഷ്യൽ ടാസ്‌ക് ഫോഴ്സാണ് (STF) അർപിതയെ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം  ജയ്‌ഷെ ഭീകരൻ  മുഹമ്മദ് ഹമിം മൊണ്ടലിനെ ബംഗാളിൽ നിന്നും  അറസ്റ്റ് ചെയ്തതിരുന്നു. ഇതിന് പിന്നാലെയാണ് അർപിതയും പിടിയിലായത്. നാല് വർഷം മുൻപ് ഇൻസ്റ്റഗ്രാമിലൂടെയാണ് ഇരുവരും പരിചയപ്പെട്ടതെന്നും പിന്നീട് അത് പ്രണയബന്ധമായി മാറിയതായും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.

മുഹമ്മദ് ഹമിം മൊണ്ടലിന്  ജയ്‌ഷെ-ഇ-മുഹമ്മദ് ബന്ധമുണ്ടെന്നാണ് അന്വേഷണ ഏജൻസികളുടെ നിഗമനം. അർപിതയും ഈ പ്രവർത്തനങ്ങളിൽ പങ്കാളിയായിരുന്നു എന്നാണ് റിപ്പോർട്ട്.

ഇംഗ്ലീഷ് ബിരുദധാരിയായ അർപിത യാത്രാവിവരണങ്ങൾ, ബൈക്ക് റൈഡുകൾ, ലൈഫ്‌സ്റ്റൈൽ വീഡിയോകൾ എന്നിവയിലൂടെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. സാഹിബ്‌ഗഞ്ചിലെ ഒരു സാധാരണ കുടുംബത്തിൽ നിന്നുള്ള അർപിതയുടെ പിതാവ് പലചരക്ക് കട നടത്തുകയാണ്. മാതാവ് അഞ്ച് വർഷം മുൻപ് മരിച്ചതായും റിപ്പോർട്ടുകളുണ്ട്.

അർപിതയുടെ ബാങ്ക് ഇടപാടുകൾ, മൊബൈൽ ഫോണുകൾ, ലാപ്ടോപ്പുകൾ, സോഷ്യൽ മീഡിയ ചാറ്റുകൾ, യാത്രാവിവരങ്ങൾ എന്നിവ അന്വേഷണ സംഘം വിശദമായി പരിശോധിച്ചുവരികയാണ്. ജാർഖണ്ഡിനും കൊൽക്കത്തയ്‌ക്കുമിടയിൽ നടത്തിയ യാത്രകളുടെ ഉദ്ദേശ്യവും ഈ യാത്രകളിൽ കണ്ടുമുട്ടിയ വ്യക്തികളെയും കുറിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.

അന്വേഷണത്തിനിടെ ലഭിച്ച ഡിജിറ്റൽ വിവരങ്ങളിൽ ഡൽഹിയിലെ ജന്തർ മന്തറിന് സമീപം കലാപമുണ്ടാക്കാനുള്ള നീക്കങ്ങൾ, പൊലീസ് യൂണിഫോം സംഘടിപ്പിക്കാനുള്ള ശ്രമം,  എന്നിവ കണ്ടെത്തിയതായിട്ടുണ്ട്. കൂടാതെ

കൂടാതെ പശ്ചിമ ബംഗാളിലെ ഒരു മന്ത്രിയുടെ മകനെ ഹണി ട്രാപ്പിൽപ്പെടുത്തി തട്ടിക്കൊണ്ടുപോയി പണം തട്ടാനും ഇവർ ഗൂഢാലോചന നടത്തിയിരുന്നു.  പാക് ഹാൻഡിലർമാരുടെ  നിർദേശ പ്രകാരമാണ് ഇവർ പദ്ധതികൾ ആസൂത്രണം ചെയ്തിരുന്നത്. കേസിൽ ചോദ്യം ചെയ്യൽ തുടരുകയാണെന്നും ഡിജിറ്റൽ തെളിവുകളുടെ പരിശോധന പൂർത്തിയാകുന്നതോടെ കൂടുതൽ വിവരങ്ങൾ പുറത്തുവരാനിടയുണ്ടെന്നും അന്വേഷണ സംഘം അറിയിച്ചു.

Tags: Arrestjaish e muhammedsocial media influencer
Share
Tweet
SendShare

More News from this section

നിർമാണത്തിലിരുന്ന മൂന്ന് നില കെട്ടിടം തകർന്നുവീണു; ആറ് പേർ മരിച്ചു, 15ലേറെ പേർ കുടുങ്ങി, 13 പേരെ രക്ഷപ്പെടുത്തി

16 ലക്ഷം ഫോളോവേഴ്സുള്ള സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ മരിച്ച നിലയിൽ; നിധി തിവാരി മിസ് പ്രിറ്റി ഇന്ത്യ ജേതാവ്; 30കാരിയുടെ മരണത്തിൽ അന്വേഷണം

കടം നൽകിയ പണം തിരികെ ചോദിച്ചെത്തിയ അധ്യാപികയെ ഇരുമ്പുവടി കൊണ്ട് അടിച്ചും കഴുത്തുഞെരിച്ചും കൊലപ്പെടുത്തി പാലത്തിനടിയിൽ തള്ളി , ദമ്പതികൾ അറസ്റ്റിൽ

ഫുട്ബോൾ മത്സരത്തിനിടെ എതിർതാരവുമായി കുട്ടിയിടിച്ചു; ഗ്രൗണ്ടിൽ ബോധരഹിതനായ 37കാരന് ദാരുണാന്ത്യം

അമിതാഭ് ബച്ചനെ കാണാനെത്തിയതെന്ന് അജ്മൽ  കസബ്; കോടതിയിൽ പറഞ്ഞത് കേട്ട് ഞെട്ടി ബിഗ് ബി; വെളിപ്പെടുത്തലുമായി ഉജ്ജ്വൽ നികം

123 വർഷം മുമ്പ് മണൽ നിറച്ച് ബ്രിട്ടീഷുകാർ അടച്ചിട്ടു; കൊണാർക് സൂര്യക്ഷേത്രത്തിന്റെ അകത്തളം വീണ്ടും തുറക്കുന്നു; മറച്ചുവച്ച ചരിത്രം ഇനി ലോകത്തിന് മുന്നിൽ

Latest News

വേലി തന്നെ വിളവ് തിന്നു; അനധികൃത ഫ്ലക്സ് സ്ഥാപിച്ചതിന് കേരള പൊലീസിനും പിഴ, തിരുവനന്തപുരം നഗരസഭ ചുമത്തിയത് 15,030 രൂപ

ചെലവ് വെറും 2 കോടി!!! 300 കോടി ക്ലബിൽ ‘ഹനുമാൻ അൻഷ്’; 52-ാം ദിനം നേടിയത് 9 കോടി; ‘കാന്താര’യെയും മറികടക്കുമോ?

രാവിലെ വെറുംവയറ്റിൽ പച്ചവെളുത്തുള്ളി കഴിച്ചാൽ എന്ത് സംഭവിക്കും? പ്രതിരോധശേഷി മുതൽ ഹൃദയാരോഗ്യം വരെ ലഭിക്കുമെന്ന് പഠനങ്ങൾ;  ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ഹോസ്റ്റൽ ഫീസ് അടച്ചില്ലെന്ന് പറഞ്ഞ് പരീക്ഷാഫലം തടഞ്ഞു വച്ചു; മണ്ണുത്തിയിൽ വെറ്റിനറി സർവകലാശാലയിൽ വിദ്യാർത്ഥി സംഘടനകളുടെ പ്രതിഷേധം

കെ സി വേണുഗോപാലിനെതിരായ സൈബർ ആക്രമണം;വി ഡി സതീശൻ അനുകൂലികളായ അഞ്ച് കോൺഗ്രസ് പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്, നടപടി ആഭ്യന്തരമന്ത്രിയുടെ നിർദേശത്തിന് പിന്നാലെ

കായംകുളം എൽമെക്സ് ആശുപത്രിയിൽ 37കാരൻ മരിച്ചു; ചികിത്സാ പിഴവെന്ന് ബന്ധുക്കൾ, ന്യൂറോ ഡോക്ടറുടെ സേവനം ലഭിച്ചില്ലെന്നും അനസ്തേഷ്യ രോഗാവസ്ഥ വഷളാക്കിയെന്നും പരാതി

“നിങ്ങൾ ഒറ്റയ്‌ക്കല്ല”; ബ്രസീലിന്റെ ലോകകപ്പ് തോൽവിയിൽ ശരീരം തകർന്ന അക്ഷയെ തേടി ബ്രസീലിയൻ മാധ്യമപ്രവർത്തകർ വീട്ടിൽ!

“അംഗങ്ങളിൽ പലർക്കും ചട്ടപ്രകാരം യോഗ്യത ഇല്ല”; വഖ്‍ഫ് ബോർഡ് പിരിച്ചു വിടാൻ സംസ്ഥാന സർക്കാർ നടപടി തുടങ്ങി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies