കണ്ണൂർ: തളിപ്പറമ്പ് പട്ടുവത്ത് കുളത്തിൽ വീണ് ഒമ്പത് വയസുകാരന് ദാരുണാന്ത്യം. പട്ടുവം ജുമാഅത്ത് പള്ളിക്ക് സമീപത്തെ കുളത്തിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
പട്ടുവം സ്വദേശിയായ കെ.പി. അമാൻ ആണ് മരിച്ചത്. പട്ടുവം കടവ് എൽ.പി. സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിയാണ് അമാൻ. ബുധനാഴ്ച വൈകിട്ട് 6.45ഓടെയായിരുന്നു സംഭവം. കുട്ടിയെ കാണാതായതിനെ തുടർന്ന് നാട്ടുകാരും ബന്ധുക്കളും ചേർന്ന് നടത്തിയ തിരച്ചിലിലാണ് പള്ളിക്ക് സമീപത്തെ കുളത്തിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പൊലീസെത്തി തുടർനടപടികൾ സ്വീകരിച്ചു.















