1.5 കോടി രൂപയുടെ മേരി ക്യൂറി ഫെല്ലോഷിപ്പ് തൃശൂർ സ്വദേശിനി ആൻ സണ്ണിക്ക്; യൂറോപ്പിൽ ബയോസിറാമിക് ഗവേഷണത്തിന് അംഗീകാരം
Tuesday, August 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

1.5 കോടി രൂപയുടെ മേരി ക്യൂറി ഫെല്ലോഷിപ്പ് തൃശൂർ സ്വദേശിനി ആൻ സണ്ണിക്ക്; യൂറോപ്പിൽ ബയോസിറാമിക് ഗവേഷണത്തിന് അംഗീകാരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 4, 2026, 09:06 pm IST
FacebookTwitterWhatsAppTelegram

തൃശൂർ: യൂറോപ്യൻ യൂണിയന്റെ ഏറ്റവും അഭിമാനകരമായ ഗവേഷണ സ്കോളർഷിപ്പുകളിലൊന്നായ മേരി ക്യൂറി ഫെല്ലോഷിപ്പിന് തൃശൂർ സ്വദേശിനി ആൻ സണ്ണി അർഹയായി. മൂന്ന് വർഷത്തെ പി.എച്ച്.ഡി ഗവേഷണത്തിനായി ഏകദേശം 1.5 കോടി രൂപയുടെ സ്കോളർഷിപ്പാണ് ലഭിക്കുക.

ഇറ്റലിയിലെ റോമിലുള്ള ക്യുസാനോ യൂണിവേഴ്സിറ്റിയിൽ ഗവേഷണത്തിന്റെ ആദ്യഘട്ടം നടക്കും. തുടർന്ന് ലണ്ടൻ, സ്പെയിൻ, പോളണ്ട്, പോർച്ചുഗൽ എന്നിവിടങ്ങളിലായി ഗവേഷണം തുടരും.

മനുഷ്യശരീരത്തിലെ എല്ലുകളെ ബാധിക്കുന്ന വാതരോഗങ്ങളുടെ ചികിത്സയ്‌ക്കായി ഉപയോഗിക്കുന്ന ബയോസിറാമിക് മേഖലയിലാണ് ആൻ ഗവേഷണം നടത്തുന്നത്. യൂറോപ്യൻ യൂണിയന്റെ ‘റിനോവേറ്റ്’ (RENOVATE) പദ്ധതിയിലെ മുഖ്യ ഗവേഷക എന്ന നിലയിലാണ് ആൻ ഇറ്റലിയിലേക്ക് പോകുന്നത്.

വി.ഐ.ടി വെല്ലൂരിൽ കെമിസ്ട്രിയിൽ ബിരുദാനന്തര ബിരുദത്തിന് പഠിക്കുമ്പോൾ നടത്തിയ ബയോസിറാമിക് ഗവേഷണത്തിന്റെ തുടർച്ചയായാണ് പുതിയ ഗവേഷണം. ആഗോളതലത്തിൽ ഈ വിഷയത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 32 ഗവേഷകരിൽ നിന്ന് വിവിധ ഘട്ടങ്ങളിലായി നടത്തിയ വിലയിരുത്തലുകൾക്കും അഭിമുഖങ്ങൾക്കും ശേഷമാണ് ഒരേയൊരു ഗവേഷകയായി ആൻ സണ്ണിയെ തെരഞ്ഞെടുത്തത്.

ഷാർജ ഇന്ത്യൻ സ്കൂളിൽ നിന്ന് ഉയർന്ന മാർക്കോടെ പ്ലസ് ടു പൂർത്തിയാക്കിയ ആൻ, തുടർന്ന് ഡൽഹി സർവകലാശാലയിലെ വെങ്കിടേശ്വര കോളേജിൽ നിന്ന് കെമിസ്ട്രിയിൽ ഓണേഴ്സ് ബിരുദം നേടി. ബിരുദ പഠനത്തിനിടെ Coordination Chemistry Reviews എന്ന ഗവേഷണ ജേണലിൽ പ്രസിദ്ധീകരിച്ച റിസർച്ച് പേപ്പറിന് 20.3 എന്ന ഉയർന്ന ഇംപാക്ട് ഫാക്ടർ ലഭിച്ചിരുന്നു.

വി.ഐ.ടി വെല്ലൂരിൽ നിന്ന് കെമിസ്ട്രിയിൽ ആറാം റാങ്കോടെ ബിരുദാനന്തര ബിരുദം നേടിയ ആൻ, നിരവധി അന്താരാഷ്‌ട്ര സ്കോളർഷിപ്പുകളുടെ ചുരുക്കപ്പട്ടികയിൽ ഇടം നേടിയിരുന്നെങ്കിലും, എം.എസ്.സി ഗവേഷണവിഷയമായ ബയോസിറാമിക്കിൽ തന്നെ ഗവേഷണം തുടരണമെന്ന ഉറച്ച തീരുമാനമാണ് മേരി ക്യൂറി ഫെല്ലോഷിപ്പ് നേടാൻ വഴിയൊരുക്കിയത്.

ഷാർജയിൽ എൻജിനീയറായി ജോലി ചെയ്യുന്ന തൃശൂർ നെല്ലങ്കര സ്വദേശി പനക്കൽ താരു സണ്ണിയുടെയും, അഡ്വക്കേറ്റ് ലിൻഡാ സണ്ണിയുടെയും മകളാണ് ആൻ സണ്ണി. ബംഗളൂരുവിലെ സെന്റ് ജോസഫ്‌സ് കൊമേഴ്‌സ് കോളേജിൽ എം.ബി.എ വിദ്യാർഥിയായ അബിൻ സണ്ണി, ഷാർജയിൽ ഇലക്ട്രിക്കൽ എൻജിനീയറായ ഓസ്റ്റിൻ സണ്ണി, ദുബായ് ഇന്ത്യൻ ഹൈസ്കൂളിൽ പ്ലസ് വണ്ണിന് പഠിക്കുന്ന അലൻ സണ്ണി എന്നിവർ സഹോദരങ്ങളാണ്.

Tags: SUBAnne SunnyMarie Curie FellowshipEuropean Union ScholarshipBio Ceramic ResearchKerala Student Achievement
ShareTweetSendShare

More News from this section

അയോദ്ധ്യ രാമക്ഷേത്രം ദേശീയ സ്മാരകം; ‘മതം നോക്കിയല്ല, രാഷ്‌ട്രവിരുദ്ധത നോക്കിയാണ് നിലപാട്’ ‘ഭാരതത്തിൽ ജനിച്ചവരെല്ലാം ഭാരതീയർ’; അയോദ്ധ്യ പ്രക്ഷോഭത്തെക്കുറിച്ച് കെ.പി. രാധാകൃഷ്ണൻ

കെ.എം. ഷാജി മദനിയായി പെരുമാറാതെ മന്ത്രിയായി പ്രവർത്തിക്കണം. മതമല്ല, ഭരണഘടനയും നിയമങ്ങളും ചട്ടങ്ങളുമാണ് പാലിക്കപ്പെടേണ്ടത്, ചട്ടം പാലിച്ച ഡോ. ചിത്രയ്‌ക്കെതിരായ നടപടി പ്രതിഷേധാർഹം; എസ്. സുരേഷ്

കേരള സർവകലാശാലയുടെ ഓഗസ്റ്റ് 5-ലെ എല്ലാ പരീക്ഷകളും മാറ്റിവച്ചു; പഠന വകുപ്പുകളിലെ പരീക്ഷകൾക്ക് മാറ്റമില്ല

‘യാത്ര സൗജന്യമല്ല, അവകാശം’; സി.പി. ജോണിന്റെ വിവാദ പരാമർശം തള്ളി ആരോഗ്യമന്ത്രി കെ. മുരളീധരൻ, ‘ചികിത്സയും യാത്രയും ജനങ്ങളുടെ അവകാശം

‘സ്ത്രീകളെ അധിക്ഷേപിച്ച് ജനങ്ങളുടെ ക്ഷമയെ പരീക്ഷിക്കരുത്’; സിപി ജോണിനെതിരെ കെ.ബി. ഗണേഷ് കുമാർ

പാണക്കാട് മണ്ണിടിച്ചിൽ റിപ്പോർട്ടിങ്ങിനിടെ മാധ്യമപ്രവർത്തകരെ ആക്രമിക്കാൻ ആഹ്വാനം; വ്ലോഗർക്കെതിരെ കെ.യു.ഡബ്ല്യു.ജെ പൊലീസിൽ പരാതി നൽകി

Latest News

മഴ നനഞ്ഞൊരു ഫോട്ടോ ഷൂട്ട്: സൗന്ദര്യത്തിനൊപ്പം ആരോഗ്യവും കാത്തുസൂക്ഷിക്കാം

‘എംഎൽഎമാർ രാജിവച്ചാൽ രണ്ട് മിനിറ്റിനുള്ളിൽ സ്വീകരിക്കും’; കോൺഗ്രസിലെ അസംതൃപ്തർക്കെതിരെ ഭീഷണിയുമായി ഡി.കെ. ശിവകുമാർ 

കനത്ത മഴ തുടരുന്നു; 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി, 11 ജില്ലകളിൽ മിന്നൽ പ്രളയ മുന്നറിയിപ്പ്

ഡോ. ചിത്രയുടെ സസ്പെൻഷൻ;; ‘സത്യസന്ധരായ ഉദ്യോഗസ്ഥരെ ഭയപ്പെടുത്തുന്ന നടപടി; ‘ഭരണഘടനാ മൂല്യങ്ങൾ ലംഘിക്കുന്ന മന്ത്രി രാജിവെക്കണം സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കുമ്മനം രാജശേഖരൻ

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; നാല് സിപിഎം പ്രവർത്തകർക്ക് കൂടി ഹൈക്കോടതി ജാമ്യം അനുവദിച്ചു

രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട രാജേഷിന്റെ മൃതദേഹം കണ്ടെത്തി; തുരുത്തിൽ കുടുങ്ങിയ യുവാവിന് സ്വന്തം ലൈഫ് ജാക്കറ്റ് നൽകി മടങ്ങുമ്പോൾ ദുരന്തം

പ്രിയദർശിനി വിവാദം; ‘പാഠം പഠിച്ചു, ഇനി പ്രസംഗിക്കുമ്പോൾ കൂടുതൽ ശ്രദ്ധിക്കും’ – മന്ത്രി സി.പി. ജോൺ

അഭിമന്യു വധക്കേസ്; നാലുമാസത്തിനകം വിചാരണ പൂർത്തിയാക്കി വിധി പറയാൻ ഹൈക്കോടതി നിർദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies