'മുങ്ങില്ല' എന്ന അവകാശവാദവും വെള്ളത്തിൽ; 800 കോടി ചെലവഴിച്ച എസി റോഡിൽ വീണ്ടും വെള്ളക്കെട്ട്, ഗതാഗതം സ്തംഭിച്ചു
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

‘മുങ്ങില്ല’ എന്ന അവകാശവാദവും വെള്ളത്തിൽ; 800 കോടി ചെലവഴിച്ച എസി റോഡിൽ വീണ്ടും വെള്ളക്കെട്ട്, ഗതാഗതം സ്തംഭിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 5, 2026, 08:28 am IST
Facebook
Twitter
WhatsAppTelegram

ആലപ്പുഴ: കനത്ത മഴയെ തുടർന്ന് ആലപ്പുഴ–ചങ്ങനാശ്ശേരി (എസി) റോഡിന്റെ വിവിധ ഭാഗങ്ങൾ വീണ്ടും വെള്ളത്തിനടിയിലായി. വെള്ളക്കെട്ട് രൂക്ഷമായതോടെ വാഹനഗതാഗതം ഭാഗികമായി തടസ്സപ്പെടുകയും യാത്രക്കാർ വലിയ ദുരിതം നേരിടുകയും ചെയ്തു. 2018ലെ മഹാപ്രളയത്തിന് ശേഷം “ഇനിയൊരു പ്രളയത്തിലും എസി റോഡ് മുങ്ങില്ല” എന്ന പ്രഖ്യാപനത്തോടെയാണ് റോഡ് ഉയർത്തി നവീകരിച്ചത്. എന്നാൽ വീണ്ടും റോഡ് വെള്ളത്തിൽ മുങ്ങിയതോടെ പിണറായി സർക്കാരിന്റെ അവകാശവാദം ചോദ്യം ചെയ്യപ്പെടുകയാണ്.

2018ലെ പ്രളയത്തിൽ എസി റോഡ് പൂർണമായും വെള്ളത്തിനടിയിലായതിനെ തുടർന്ന് കുട്ടനാട്ടിലേക്കുള്ള രക്ഷാപ്രവർത്തനവും ഗതാഗതവും ഗുരുതരമായി ബാധിച്ചിരുന്നു. ഇതിന് പരിഹാരമായാണ് ഏകദേശം 24 കിലോമീറ്റർ ദൈർഘ്യമുള്ള റോഡ് 800 കോടി രൂപ ചെലവിൽ ഉയർത്തി നവീകരിച്ചത്. ശരാശരി ഒരു കിലോമീറ്ററിന് 30 കോടിയിലേറെ രൂപയാണ് ചെലവഴിച്ചതെന്നാണ് കണക്കുകൾ. എന്നാൽ മഴ ശക്തമായതോടെ വീണ്ടും റോഡിന്റെ പല ഭാഗങ്ങളിലും വെള്ളം കയറി.

റോഡ് നവീകരണത്തിനൊപ്പം മതിയായ ജലനിർഗമന സംവിധാനം ഒരുക്കാത്തതാണ് പ്രശ്നത്തിന് പ്രധാന കാരണമെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു. റോഡിനടിയിലെ നിരവധി കലുങ്കുകൾ അടഞ്ഞുകിടക്കുന്നതും പാലങ്ങൾക്കടിയിൽ കോൺക്രീറ്റ് അവശിഷ്ടങ്ങൾ നീക്കം ചെയ്യാത്തതും മഴവെള്ളത്തിന്റെ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെടുത്തുന്നുവെന്നാണ് പരാതി. ഇതുമൂലം കിഴക്കൻ മേഖലകളിൽ നിന്നുള്ള വെള്ളം പടിഞ്ഞാറൻ താഴ്ന്ന പ്രദേശങ്ങളിലേക്ക് ഒഴുകിപ്പോകാതെ വെള്ളക്കെട്ട് രൂക്ഷമാകുന്നതായി നേരത്തെ തന്നെ ചൂണ്ടിക്കാട്ടപ്പെട്ടിരുന്നു.

റോഡ് നിർമാണം പൂർത്തിയായ ശേഷവും വെള്ളക്കെട്ട്, മണ്ണിടിച്ചിൽ, പാലങ്ങൾക്കും റോഡിനുമിടയിലെ ഉയരവ്യത്യാസം തുടങ്ങിയ പ്രശ്നങ്ങൾ പലതവണ റിപ്പോർട്ട് ചെയ്തിരുന്നു. മഴക്കാലത്ത് റോഡിന്റെ സുരക്ഷയും ജലനിർഗമന സംവിധാനവും സംബന്ധിച്ച് ആശങ്കകൾ ഉയർന്നിട്ടും ശാശ്വത പരിഹാരം ഉണ്ടായില്ലെന്നാണ് നാട്ടുകാർ പറയുന്നത്.

 

Tags: RainwaterFLOOD
Share
Tweet
SendShare

More News from this section

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

Latest News

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്; നട തുറക്കുന്ന ദിവസം മാത്രം 30,000 പേര്‍ക്ക് ബുക്കിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies