ജന്തർ മന്തറിൽ അട്ടിമറി ലക്ഷ്യം; പാക് ചാരസംഘടനയായ ഐഎസ്ഐയുടെ ഭീകരപദ്ധതി പൊളിഞ്ഞു; പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ 9 പേർ പിടിയിൽ
Wednesday, August 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ജന്തർ മന്തറിൽ അട്ടിമറി ലക്ഷ്യം; പാക് ചാരസംഘടനയായ ഐഎസ്ഐയുടെ ഭീകരപദ്ധതി പൊളിഞ്ഞു; പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ 9 പേർ പിടിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 5, 2026, 11:18 am IST
FacebookTwitterWhatsAppTelegram

അമൃത്സർ: ഡൽഹിയിലെ ജന്തർ മന്തറിൽ നടന്ന വിദ്യാർഥി പ്രതിഷേധത്തിനിടെ പെട്രോൾ ബോംബ് ആക്രമണം നടത്തി അട്ടിമറി സൃഷ്ടിക്കാനുള്ള പാകിസ്താൻ ചാരസംഘടനയായ ഐഎസ്ഐയുടെ ഗൂഢാലോചന പഞ്ചാബ് പൊലീസ് തകർത്തു. രണ്ട് ഐഎസ്ഐ പിന്തുണയുള്ള  രണ്ട് ഭീകര മൊഡ്യൂളുകൾ തകർത്ത പൊലീസ്, നാല് പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ ഒമ്പത് പേരെ അറസ്റ്റ് ചെയ്തു. പ്രതികളിൽ നിന്ന് മൂന്ന് അനധികൃത പിസ്റ്റളുകൾ, ഒമ്പത് വെടിയുണ്ടകൾ, നാല് പെട്രോൾ ബോംബുകൾ എന്നിവ പിടിച്ചെടുത്തതായി പഞ്ചാബ് ഡിജിപി ഗൗരവ് യാദവ് പറഞ്ഞു.

അമൃത്സറിലെ രാജാസാൻസി മേഖലയിൽ നിന്നാണ് ആദ്യ ഭീകര മൊഡ്യൂൾ പിടിയിലായത്. സുഖ്മൻ സിങ് എന്ന യുവാവും മൂന്ന് പ്രായപൂർത്തിയാകാത്തവരും ഉൾപ്പെട്ട സംഘത്തിന് ഡൽഹിയിലെ ജന്തർ മന്തറിൽ നടന്ന വിദ്യാർഥി പ്രതിഷേധത്തിനിടെ ആക്രമണം നടത്താനായിരുന്നു നിർദേശം ലഭിച്ചിരുന്നത്. ചോദ്യം ചെയ്യലിൽ, പാകിസ്താനിലുള്ള ഐഎസ്ഐ ഹാൻഡ്ലറുമായി താൻ നേരിട്ട് ബന്ധത്തിലായിരുന്നുവെന്നും ജന്തർ മന്തറിൽ ആക്രമണം നടത്താൻ നിർദേശം ലഭിച്ചതായും സുഖ്മൻ സിങ് സമ്മതിച്ചു.

തുടർന്ന് ഇയാളും സംഘവും ഡൽഹിയിലെത്തിയെങ്കിലും കനത്ത സുരക്ഷാ വിന്യാസം കാരണം ആക്രമണം നടത്താൻ സാധിച്ചില്ല. ഉത്തർപ്രദേശിൽ നിന്നുള്ള ഒരാൾ ആയുധങ്ങളും സ്ഫോടക വസ്തുക്കളും കൈമാറേണ്ടതായിരുന്നുവെങ്കിലും സുരക്ഷ ശക്തമായതോടെ പദ്ധതി ഉപേക്ഷിച്ച് സംഘം പഞ്ചാബിലേക്ക് മടങ്ങുകയായിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തി.

പാകിസ്താനിൽ കഴിയുന്ന ഗുണ്ടയും ഭീകരപ്രവർത്തകനുമായ ഷഹ്സാദ് ഭട്ടിയാണ് ഈ മൊഡ്യൂളിന് പിന്നിലെ പ്രധാന സൂത്രധാരനെന്നാണ് അന്വേഷണ ഏജൻസികളുടെ നിഗമനം. ഇയാളുടെ ശൃംഖലയുമായി ബന്ധപ്പെട്ട് ഒന്നിലധികം വാട്സ്ആപ്പ് നമ്പറുകളിലൂടെ പ്രതികൾ ആശയവിനിമയം നടത്തിയതായും അന്വേഷണത്തിൽ വ്യക്തമായി.

ഇതിനിടെ, റെയിൽവേ പാളങ്ങൾക്ക് സമീപം കണ്ടെത്തിയ സംശയാസ്പദമായ സിസിടിവി ക്യാമറകളെക്കുറിച്ചുള്ള അന്വേഷണത്തിനിടെയാണ് രണ്ടാമത്തെ ഭീകര മൊഡ്യൂളും പിടിയിലായത്. ഈ ക്യാമറകളിൽ പകർത്തിയ ദൃശ്യങ്ങൾ വിദേശത്തുള്ള ഐഎസ്ഐ ഹാൻഡ്ലർമാർക്ക് കൈമാറിയിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തി. അറസ്റ്റിലായവരിൽ വംശ് കുമാർ (19), അന്മോൾ സിങ് അഥവാ സാഹിൽ (20), ഹർമൻ സിങ് അഥവാ ഹമ്മു (24), സുഖ്ദേവ് സിങ് (30), സുഖ്മൻ സിങ് (19) എന്നിവരും നാല് പ്രായപൂർത്തിയാകാത്തവരും ഉൾപ്പെടുന്നു. ഇവരിൽ നിന്ന്  പിസ്റ്റളും മൂന്ന് വെടിയുണ്ടകളും കണ്ടെടുത്തു. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നത് ഉൾപ്പെടെ വിവിധ കേന്ദ്രങ്ങളുമായി സഹകരിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് പഞ്ചാബ് പൊലീസ് അറിയിച്ചു.

Tags: Pak ISICJP
ShareTweetSendShare

More News from this section

തൃശൂരിൽ പന്നിപ്പനി സ്ഥിരീകരിച്ചു; ഏഴാം ക്ലാസ് വിദ്യാർത്ഥി ചികിത്സയിൽ, കുട്ടിയുടെ വീടിന് സമീപമുള്ള പന്നിഫാമിൽ ആരോഗ്യവകുപ്പിന്റെ പരിശോധന

സുരക്ഷ മുഖ്യം!!! ഹോം നഴ്‌സുമാർക്ക് നിർബന്ധിത പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്? മൂന്ന് വർഷമായിട്ടും തീരുമാനമായില്ല

ഇലയിട്ട് സദ്യ വിളമ്പി കഴിച്ച് കഴിയുമ്പോൾ, ഉള്ളുപ്പില്ലാത്തവൻ വന്നു കഴിച്ചു പോകുന്നു, നിന്റെ ഒന്നും വീട്ടിൽ ചോറില്ലെ എന്ന് പറയുന്നതു പോലെ ആകരുത്; വിമർശിച്ച്  സന്തോഷ് പണ്ഡിറ്റ്

വാക്കു പാലിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി; തൃശൂർ പുലിക്കളി സംഘങ്ങൾക്കുള്ള കേന്ദ്ര ധനസഹായം ഉടൻ വിതരണം ചെയ്യും

ആറന്മുള എംഎൽഎ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; അബിൻ വർക്കിക്ക് പരിക്ക്; കാറിലേക്ക് മറ്റൊരു വാഹനം വന്നിടിച്ചതെന്ന് ദൃക്‌സാക്ഷികൾ

തളിപ്പറമ്പിൽ കുളത്തിൽ വീണ് ഒമ്പത് വയസുകാരന് ദാരുണാന്ത്യം

Latest News

‘ആറ് ചരണവും ആലപിച്ചത് കൊണ്ട് ആകാശം ഇടിഞ്ഞുവീഴില്ല’; മദ്രസകളിൽ ‘വന്ദേ മാതരം’ നിർബന്ധമാക്കിയതിനെതിരെ ഹർജി; സുപ്രധാന നിരീക്ഷണവുമായി കൊൽക്കത്ത ഹൈക്കോടതി

ജിഹാദ് ചെയ്യാൻ 22 കാരന് കടുത്ത ആഗ്രഹം; AI ചാറ്റ്ബോട്ടിലൂടെ ഐഎസിലേക്ക് വഴി തേടി യുവാവ്; സൊമാലിയയിലേക്കുള്ള യാത്രയ്‌ക്ക് പിന്നാലെ ബ്രിട്ടനിൽ ഭീകരവാദ കേസ്

വീണ്ടും മൊബൈൽ റീചാർജ് നിരക്ക് കൂട്ടാൻ നീക്കം; ജിയോ-എയർടെൽ-വി ഐ പ്ലാനുകൾക്ക് 15% വരെ വർധനവുണ്ടായേക്കും; സാധാരണക്കാർക്ക് വീണ്ടും ഇരുട്ടടി

ജന്തർ മന്തറിൽ അട്ടിമറി ലക്ഷ്യം; പാക് ചാരസംഘടനയായ ഐഎസ്ഐയുടെ ഭീകരപദ്ധതി പൊളിഞ്ഞു; പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ 9 പേർ പിടിയിൽ

ഇൻഷുറൻസ് ഇല്ലെങ്കിൽ പെട്രോളില്ല; തേർഡ് പാർട്ടി ഇൻഷുറൻസ് കർശനമാക്കാൻ സുപ്രീംകോടതിയുടെ നിർണായക നിർദേശം

‘ഗജിനി’യിലെ വില്ലൻ പ്രദീപ് റാവത്ത് അന്തരിച്ചു; ക്യാൻസറിനോട് പോരാടി വിടവാങ്ങിയത് 74-ാം വയസിൽ

‘മുങ്ങില്ല’ എന്ന അവകാശവാദവും വെള്ളത്തിൽ; 800 കോടി ചെലവഴിച്ച എസി റോഡിൽ വീണ്ടും വെള്ളക്കെട്ട്, ഗതാഗതം സ്തംഭിച്ചു

ബലാത്സംഗക്കേസിൽ ജാമ്യത്തിലിറങ്ങി മറ്റൊരു പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു; യുവാവിനെ നാട്ടുകാർ വീട്ടിൽ കയറി തല്ലിക്കൊന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies