തെരുവിൽ അലയുന്നവരുടെയും മരിച്ചുപോയവരുടെയും പേരിൽ വ്യാജ രേഖകൾ; ഈ ബാങ്ക് അക്കൗണ്ടുകൾ വഴി ലഹരി പണക്കൈമാറ്റം; 500-ലേറെ ആധാറും പാൻ കാർഡും പിടിച്ചെടുത്തു; രണ്ട് പേർ അറസ്റ്റിൽ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തെരുവിൽ അലയുന്നവരുടെയും മരിച്ചുപോയവരുടെയും പേരിൽ വ്യാജ രേഖകൾ; ഈ ബാങ്ക് അക്കൗണ്ടുകൾ വഴി ലഹരി പണക്കൈമാറ്റം; 500-ലേറെ ആധാറും പാൻ കാർഡും പിടിച്ചെടുത്തു; രണ്ട് പേർ അറസ്റ്റിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 5, 2026, 01:37 pm IST
Facebook
Twitter
WhatsAppTelegram

തലശ്ശേരി: എംഡിഎംഎ  കേസിന്റെ അന്വേഷണത്തിനിടെ ലഹരി മാഫിയയുടെ വൻ വ്യാജരേഖ റാക്കറ്റ് തകർത്ത് തലശ്ശേരി പൊലീസ്. കേസുമായി ബന്ധപ്പെട്ട് കാസർകോട് സ്വദേശിയായ അബ്ദുൾ റഹ്മാനും എറണാകുളം സ്വദേശിയായ റിഷാദും അറസ്റ്റിലായി.

പ്രതികളിൽ നിന്ന് ആധാർ കാർഡ്, പാൻ കാർഡ്, ഡ്രൈവിംഗ് ലൈസൻസ് എന്നിവ ഉൾപ്പെടെ 500-ലേറെ വ്യാജ തിരിച്ചറിയൽ രേഖകൾ പൊലീസ് പിടിച്ചെടുത്തു. ഇവ ഉപയോഗിച്ചാണ് ലഹരി കച്ചവടത്തിനും സാമ്പത്തിക ഇടപാടുകൾക്കും ആവശ്യമായ വ്യാജ ബാങ്ക് അക്കൗണ്ടുകൾ തുറന്നിരുന്നതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.

പ്രതികൾ 50-ലേറെ ബാങ്ക് അക്കൗണ്ടുകൾ വ്യാജ പേരുകളിൽ ആരംഭിച്ചതായും അന്വേഷണത്തിൽ വ്യക്തമായി. തെരുവിൽ അലയുന്നവരുടെയും മരിച്ചുപോയവരുടെയും പേരുപയോഗിച്ചും ബാങ്ക് അക്കൗണ്ടുകൾ തുറന്ന് ലഹരി ഇടപാടുകളിൽ പണം കൈമാറ്റം നടത്തിയിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.

തലശ്ശേരി പൊലീസിന്റെ എംഡിഎംഎ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെയാണ് ഈ വൻ റാക്കറ്റ് പുറത്തായത്. പിടിച്ചെടുത്ത രേഖകളുടെയും ബാങ്ക് അക്കൗണ്ടുകളുടെയും ഉറവിടം, ഇവയ്‌ക്ക് പിന്നിലുള്ള സംഘത്തിലെ മറ്റ് അംഗങ്ങൾ, ലഹരി ശൃംഖലയുമായുള്ള ബന്ധം എന്നിവ കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്.

ലഹരി ഇടപാടുകൾ മറച്ചുവെക്കാനും സാമ്പത്തിക ഇടപാടുകളുടെ യഥാർഥ ഉറവിടം കണ്ടെത്തുന്നത് തടയാനുമാണ് വ്യാജ രേഖകളും ബാങ്ക് അക്കൗണ്ടുകളും ഉപയോഗിച്ചിരുന്നതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി തലശ്ശേരി എഎസ്‌പി എം. നന്ദഗോപൻ അറിയിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

Tags: licenceMDMA IN KERALApan cardforged documents
Share
Tweet
SendShare

More News from this section

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

Latest News

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്; നട തുറക്കുന്ന ദിവസം മാത്രം 30,000 പേര്‍ക്ക് ബുക്കിങ്

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാട്: പിണറായി വിജയനെ ചോദ്യം ചെയ്യാന്‍ ഇ.ഡി; അടുത്ത ആഴ്ച ഹാജരാകണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies