ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന് തപാൽ വകുപ്പിന്റെ ആദരം; സ്ഥിരം ചിത്രമുദ്രയും പ്രത്യേക തപാൽ കവറും ആഗസ്റ്റ് 10-ന് പ്രകാശനം ചെയ്യും
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന് തപാൽ വകുപ്പിന്റെ ആദരം; സ്ഥിരം ചിത്രമുദ്രയും പ്രത്യേക തപാൽ കവറും ആഗസ്റ്റ് 10-ന് പ്രകാശനം ചെയ്യും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 5, 2026, 08:10 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന് ആദരമർപ്പിച്ച് ഇന്ത്യൻ തപാൽ വകുപ്പ് സ്ഥിരം ചിത്രമുദ്രയും പ്രത്യേക തപാൽ കവറും പുറത്തിറക്കുന്നു. ആഗസ്റ്റ് 10-ന് തിരുവനന്തപുരം ഫോർട്ട് പോസ്റ്റ് ഓഫീസിൽ നടക്കുന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര അർലേക്കർ ചിത്രമുദ്രയുടെ ഔദ്യോഗിക പ്രകാശനം നിർവഹിക്കും.

ഇതോടെ തപാൽ വകുപ്പിന്റെ സ്ഥിരം ചിത്രമുദ്ര ലഭിക്കുന്ന കേരളത്തിലെ നാലാമത്തെ ക്ഷേത്രം എന്ന നേട്ടമാണ് ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന് ലഭിക്കുന്നത്. ഇതിനുമുമ്പ് ശബരിമല, ഗുരുവായൂർ, കാസർകോട്ടെ മധൂർ സിദ്ധിവിനായക ക്ഷേത്രം എന്നിവയ്‌ക്കാണ് ഈ ബഹുമതി ലഭിച്ചിട്ടുള്ളത്. ചരിത്ര-സാംസ്കാരിക പ്രാധാന്യമുള്ള കേന്ദ്രങ്ങൾക്കായി സംസ്ഥാനത്ത് അനുവദിക്കുന്ന 43-ാമത്തെ സ്ഥിരം ചിത്രമുദ്ര കൂടിയാണിത്.

ദ്രാവിഡ വാസ്തുവിദ്യയുടെ മികച്ച മാതൃകയായ ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ സാംസ്കാരിക പൈതൃകവും വാസ്തുശില്പ മഹിമയും ലോകമെമ്പാടുമുള്ള തപാൽ പ്രേമികൾക്ക് പരിചയപ്പെടുത്താൻ പുതിയ ചിത്രമുദ്ര സഹായകമാകുമെന്നാണ് തപാൽ വകുപ്പ് വിലയിരുത്തുന്നത്.

സ്മാരക സ്റ്റാമ്പുകളിൽ നിന്ന് വ്യത്യസ്തമായി, സ്ഥിരം ചിത്രമുദ്ര കാലപരിധിയില്ലാതെ നിർദ്ദിഷ്ട തപാൽ ഓഫീസിൽ ഉപയോഗിക്കാനാകും. ആഗസ്റ്റ് 10 മുതൽ ഫോർട്ട് പോസ്റ്റ് ഓഫീസിൽ നിന്ന് അയക്കുന്ന എല്ലാ കത്തുകളിലും പാഴ്സലുകളിലും ഈ ചിത്രമുദ്ര പതിക്കും.

ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരവും അനന്തശയന ഭാവത്തിലുള്ള ശ്രീ പത്മനാഭസ്വാമിയുടെ രൂപവും ചിത്രമുദ്രയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, ക്ഷേത്ര ഗോപുരത്തിന് മുന്നിൽ ഭഗവാന്റെ ചിത്രം സ്വർണ ഫോയിലിൽ പതിപ്പിച്ച പ്രത്യേക പ്രീമിയം തപാൽ കവറും പുറത്തിറക്കും. 100 മുതൽ 200 രൂപ വരെയാണ് കവറിന്റെ വില പ്രതീക്ഷിക്കുന്നത്. ആദ്യഘട്ടത്തിൽ 2,000 പ്രത്യേക കവറുകൾ വിൽപ്പനയ്‌ക്കെത്തിക്കും. ക്ഷേത്രം അധികൃതരുടെ അഭ്യർഥന പരിഗണിച്ചാണ് തപാൽ വകുപ്പ് ഈ തീരുമാനം കൈക്കൊണ്ടത്.

Tags: india postSree Padmanabhaswamy TemplePermanent Pictorial CancellationSpecial Postal Cover
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

Latest News

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies