രാജിവെക്കില്ലെന്ന് ഇന്‍ഫാന്റിനോ; ലോകകപ്പ് ഓഹരി വിവാദത്തില്‍ മാപ്പുപറഞ്ഞ് ഫിഫ പ്രസിഡന്റ്, ഭരണസമിതിയുടെ പൂര്‍ണ പിന്തുണ
Monday, October 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

രാജിവെക്കില്ലെന്ന് ഇന്‍ഫാന്റിനോ; ലോകകപ്പ് ഓഹരി വിവാദത്തില്‍ മാപ്പുപറഞ്ഞ് ഫിഫ പ്രസിഡന്റ്, ഭരണസമിതിയുടെ പൂര്‍ണ പിന്തുണ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 6, 2026, 03:03 pm IST
Facebook
Twitter
WhatsAppTelegram

സൂറിച്ച്: ലോകകപ്പിന്റെ വാണിജ്യാവകാശങ്ങളില്‍ സ്വകാര്യ നിക്ഷേപം കൊണ്ടുവരാനുള്ള വിവാദ നീക്കത്തെ തുടര്‍ന്ന് കടുത്ത വിമര്‍ശനം നേരിടുന്ന ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോയ്‌ക്ക് തല്‍ക്കാലം ആശ്വാസം. രാജിവെക്കണമെന്ന ആവശ്യം ശക്തമായ സാഹചര്യത്തില്‍ ഫിഫ ഭരണസമിതി ഇന്‍ഫാന്റിനോയ്‌ക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. അതേസമയം, വിവാദമായ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതിയില്‍ സംഭവിച്ച ‘പിഴവുകള്‍ക്ക്’ ഇന്‍ഫാന്റിനോ ഔദ്യോഗികമായി മാപ്പുപറയുകയും ചെയ്തു.

മൊറോക്കോയില്‍ ഏഴ് മണിക്കൂര്‍ നീണ്ട അടിയന്തര യോഗത്തിനൊടുവിലാണ് ഫിഫയുടെ നിര്‍ണായക പ്രഖ്യാപനം. സെക്രട്ടറി ജനറല്‍ മത്തിയാസ് ഗ്രാഫ്‌സ്‌ട്രോം ഉള്‍പ്പെടെയുള്ള ഭരണസമിതി അംഗങ്ങള്‍ ഇന്‍ഫാന്റിനോയില്‍ പൂര്‍ണ വിശ്വാസം ആവര്‍ത്തിച്ചതായി ഫിഫ അറിയിച്ചു. ലോകകപ്പിന്റെ വാണിജ്യ സ്ഥാപനത്തില്‍ സ്വകാര്യ നിക്ഷേപം കൊണ്ടുവരാനുള്ള നിര്‍ദേശം ദേശീയ ഫുട്‌ബോള്‍ അസോസിയേഷനുകളുമായി മുന്‍കൂട്ടി ചര്‍ച്ച ചെയ്യാതെയാണ് ഫിഫ മുന്നോട്ടുവെച്ചത്. കൂടാതെ, നിര്‍ദേശത്തെ പിന്തുണയ്‌ക്കാന്‍ വളരെ കുറഞ്ഞ സമയപരിധിയും വന്‍ സാമ്പത്തിക പ്രോത്സാഹനവും വാഗ്ദാനം ചെയ്തതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെയാണ് വിവാദം പൊട്ടിപ്പുറപ്പെട്ടത്.

ദേശീയ അസോസിയേഷനുകള്‍ക്ക് അയച്ച കത്തില്‍ ഇന്‍ഫാന്റിനോയും സെക്രട്ടറി ജനറല്‍ ഗ്രാഫ്‌സ്‌ട്രോമും പദ്ധതിയിലെ പിഴവുകള്‍ക്ക് ആത്മാര്‍ത്ഥമായി ഖേദം പ്രകടിപ്പിക്കുകയും മാപ്പുപറയുകയും ചെയ്തു. തുടര്‍ന്ന് കടുത്ത പ്രതിഷേധം ഉയര്‍ന്നതോടെ പദ്ധതി പിന്‍വലിക്കുകയായിരുന്നു. വിവാദത്തിന് പിന്നാലെ ഫിഫ പുറത്തിറക്കിയ മറ്റൊരു പ്രസ്താവനയില്‍ സംഘടനയുടെ വിശ്വാസ്യതയും ഭരണനടപടികളും ചോദ്യം ചെയ്യുന്ന ആക്രമണങ്ങള്‍ ഇനി സഹിക്കില്ലെന്നും ഫിഫയുടെ പ്രതിച്ഛായ സംരക്ഷിക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നല്‍കി.

ദേശീയ അസോസിയേഷനുകള്‍ക്ക് തങ്ങളെ പ്രക്രിയയില്‍ നിന്ന് ഒഴിവാക്കിയെന്ന തോന്നല്‍ ഉണ്ടായത് ഖേദകരമാണെന്നും, കാര്യങ്ങള്‍ കൈകാര്യം ചെയ്ത രീതിയില്‍ വീഴ്ച സംഭവിച്ചതായും ഫിഫ സമ്മതിച്ചു. മാധ്യമങ്ങളിലേക്ക് വിവരങ്ങള്‍ ചോര്‍ന്ന ശേഷവും ചില പിഴവുകള്‍ ഉണ്ടായതായി സംഘടന അംഗീകരിച്ചു. വിവാദവുമായി ബന്ധപ്പെട്ട മുഴുവന്‍ നടപടികളും പരിശോധിക്കാന്‍ ആഭ്യന്തര അവലോകനം നടത്തുമെന്ന് ഫിഫ അറിയിച്ചു. അന്വേഷണ റിപ്പോര്‍ട്ട് അടുത്ത ഫിഫ കൗണ്‍സില്‍ യോഗത്തില്‍ സമര്‍പ്പിക്കുമെന്നും വ്യക്തമാക്കി.

Tags: FIFAGIANNI INFANTINOapologises for 'mistakes'
Share
Tweet
SendShare

More News from this section

50,000 പേജുകളുടെ രേഖകള്‍; നെഗ്രെയ്റ കേസ്: ബാഴ്സലോണയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് റയല്‍ മാഡ്രിഡ്; രേഖകള്‍ പരിശോധിച്ച് യുവേഫ

മാഞ്ചസ്റ്റര്‍ സിറ്റി കുടുങ്ങി; സാമ്പത്തിക നിയമലംഘനങ്ങളിലെ എല്ലാ ചാര്‍ജുകളിലും കുറ്റക്കാരെന്ന് സ്വതന്ത്ര കമ്മീഷന്‍

‘ഫുട്‌ബോളിനെ നശിപ്പിക്കുകയാണോ?’; മാഞ്ചസ്റ്റര്‍ സിറ്റി സി.ഇ.ഒയോട് ചോദ്യങ്ങള്‍, മറുപടി ‘താങ്ക്യൂ’

കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമകള്‍; ക്ലബ്ബിന്റെ 100% ഓഹരികളും വില്‍ക്കാന്‍ മാഗ്‌നം സ്‌പോര്‍ട്‌സിന്റെ ധാരണ; പുതിയ ഉടമ യുഎഇ ആസ്ഥാനമായ ‘അല്‍ ഫുര്‍സാന്‍’ ഗ്രൂപ്പ്

ഫുട്ബോൾ മത്സരത്തിനിടെ എതിർതാരവുമായി കുട്ടിയിടിച്ചു; ഗ്രൗണ്ടിൽ ബോധരഹിതനായ 37കാരന് ദാരുണാന്ത്യം

മാഞ്ചസ്റ്റര്‍ സിറ്റിക്ക് വന്‍ തിരിച്ചടി; 115 സാമ്പത്തിക ആരോപണങ്ങളില്‍ 114ലും കുറ്റക്കാരെന്ന് റിപ്പോര്‍ട്ട്

Latest News

പെരുമ്പാവൂരിൽ അർധരാത്രി ഇടിമിന്നൽ; പത്തോളം വീടുകൾക്ക് നാശനഷ്ടം, വീടിന്റെ ഭിത്തിയിൽ വിള്ളൽ, വൈദ്യുതി ഉപകരണങ്ങൾ കത്തിനശിച്ചു

മഴ ശക്തമാകും, കാറ്റും വീശും;; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത, ജാഗ്രത നിർദേശം

14കാരിയെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചു; വലിയച്ഛന് 10 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും, തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി വിധി

യുപി രാജ്യസഭാ തെരഞ്ഞെടുപ്പ്; എട്ട് സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിജെപി  

 പ്രശസ്ത ഗസൽ ഗായകന്റെ മുംബൈയിലെ വീട്ടിൽ തീപിടിത്തം;  ഭാര്യയെ രക്ഷപ്പെടുത്തിയത് ശുചിമുറിയുടെ ജനലിലൂടെ

12.5കോടി ഇന്ത്യക്കാർ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് വോട്ട് ചെയ്തു പോലും!! ബ്രസീലിനെ ഇന്ത്യയെന്ന് തെറ്റിദ്ധരിച്ച് ട്രംപ്; ഒരു കയ്യബദ്ധം നാറ്റിക്കരുത്!!!

ഹാഷിം മൂസയ്‌ക്ക് സഹായം നൽകിയവർ ആരെല്ലാം? ബുദ്ഗാമിൽ ഭക്ഷണവും മരുന്നുകളും അടങ്ങിയ ബാഗ് കണ്ടെത്തി

ഒരു മണിക്കൂർ പോലും ക്ലാസില്ല!!! എന്നിട്ടും യുജിസി ശമ്പള സ്കെയിലിൽ 13 അധ്യാപകർ; മുഖ്യമന്ത്രി ചെയർമാനായ വിദ്യാഭ്യാസ സ്ഥാപനത്തിനെതിരെ നടപടി; GIFTനെതിരെ CUSAT അന്വേഷണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies