ആറന്മുള വള്ളസദ്യ പുനരാരംഭിച്ചു; പമ്പയിലെ ജലനിരപ്പ് കുറഞ്ഞതോടെ പള്ളിയോടങ്ങൾ തിരിച്ചെത്തി; ഭക്തജന തിരക്ക് കൂടുന്നു
Tuesday, September 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആറന്മുള വള്ളസദ്യ പുനരാരംഭിച്ചു; പമ്പയിലെ ജലനിരപ്പ് കുറഞ്ഞതോടെ പള്ളിയോടങ്ങൾ തിരിച്ചെത്തി; ഭക്തജന തിരക്ക് കൂടുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 7, 2026, 11:20 am IST
Facebook
Twitter
WhatsAppTelegram

പത്തനംതിട്ട: പ്രളയത്തെ തുടർന്ന് താൽക്കാലികമായി നിർത്തിവെച്ചിരുന്ന ആറന്മുള വള്ളസദ്യ വ്യാഴാഴ്ച വീണ്ടും ആരംഭിച്ചു. പമ്പാനദിയിലെ ജലനിരപ്പ് കുറഞ്ഞതോടെയാണ് പള്ളിയോടങ്ങൾ ക്ഷേത്രക്കടവിലേക്ക് തിരിച്ചെത്തുകയും വള്ളസദ്യ ചടങ്ങുകൾ പുനരാരംഭിക്കുകയും ചെയ്തത്.

വ്യാഴാഴ്ച ക്ഷേത്രക്കടവിലെത്തിയ മാരാമൺ പള്ളിയോടത്തെ പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ. വി. സാംബദേവന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. അന്നേ ദിവസം തെക്കേമുറി കിഴക്ക്, മാരാമൺ പള്ളിയോടങ്ങൾക്കായിരുന്നു വള്ളസദ്യ സംഘടിപ്പിച്ചത്.

ഇതിനിടെ കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം സെല്ലിലൂടെ 250 പേരടങ്ങുന്ന സംഘം ആറന്മുളയിലെത്തി വള്ളസദ്യയിൽ പങ്കെടുത്തു. സ്പെഷ്യൽ പാസ് എടുത്തെത്തിയവർക്ക് പാഞ്ചജന്യം ഓഡിറ്റോറിയത്തിൽ സദ്യ ഒരുക്കി.

സ്പെഷ്യൽ പാസ് വഴി എത്തുന്ന ഭക്തർക്കുള്ള വള്ളസദ്യ വെള്ളിയാഴ്ച മുതൽ തെക്കേടത്ത് ഇല്ലം സദ്യാലയത്തിൽ നടത്തുമെന്ന് പള്ളിയോട സേവാസംഘം അറിയിച്ചു. വെള്ളിയാഴ്ച തെക്കേമുറി കിഴക്ക്, മേലുകര പള്ളിയോടങ്ങൾക്കാണ് വള്ളസദ്യ നിശ്ചയിച്ചിരിക്കുന്നത്.

പ്രളയത്തെ തുടർന്ന് മാറ്റിവെച്ച സ്പെഷ്യൽ പാസ് സദ്യകൾ ഓഗസ്റ്റ് 12, 25, 29 തീയതികളിൽ നടത്തുമെന്നും സംഘാടകർ അറിയിച്ചു. മഴ കുറഞ്ഞതോടെ ആറന്മുളയിലെ പാരമ്പര്യ വള്ളസദ്യയും അനുബന്ധ ചടങ്ങുകളും വീണ്ടും സജീവമാകുന്നതോടെ ഭക്തരും സന്ദർശകരും വലിയ തോതിൽ എത്തിത്തുടങ്ങിയിട്ടുണ്ട്.

Tags: Pampa Riveraranmula parthasarathy templeKerala Temple FestivalAranmula VallasadyaKSRTC Budget Tourism
Share
Tweet
SendShare

More News from this section

വാക്കുതർക്കത്തിനിടെ ഷാൾ ഉപയോഗിച്ച് ഭാര്യയുടെ കഴുത്ത് ഞെരിച്ചു; കൊടുവായൂരിൽ 31കാരി അനുപ്രിയ കൊല്ലപ്പെട്ടു, ഭർത്താവ് മണികണ്ഠൻ പൊലീസ് കസ്റ്റഡിയിൽ

ഈഴവ ക്ഷേത്രങ്ങളിലെ പൂണൂൽ ആചാരത്തിന് പിന്നിൽ ബ്രാഹ്മണ സംസ്കാരം; ‘പൂണൂൽ ധരിച്ചാലേ പൂജ ശരിയാകൂവെന്ന് വിശ്വാസം’, വിവാദ പരാമർശവുമായി ജി സുധാകരൻ

ഏഴ് മാസമായി കന്യാകുമാരിയെ ഭീതിയിലാഴ്‌ത്തിയ 300 കിലോ ഭീമൻ മുതല വലയിലായി; കോതയാറിൽ വനംവകുപ്പിന്റെ പ്രത്യേക സംഘത്തിന്റെ ദൗത്യം വിജയിച്ചു

അടൂരിൽ ദളിത് യുവാവിനെ പൊലീസ് മർദിച്ച ഗ്രേഡ് എസ്‌ഐയും സിപിഒയും സസ്പെൻഷനിൽ

വിഴിഞ്ഞം–നാവായിക്കുളം ഔട്ടർ റിങ് റോഡിന് ഭൂമിയേറ്റെടുക്കൽ നടപടികൾ വേഗത്തിൽ; 28.74 ഹെക്ടർ കൂടി ഏറ്റെടുക്കാൻ 3എ വിജ്ഞാപനം

ഗവിയിലേക്കുള്ള കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാര്‍ക്ക് തേനീച്ച ആക്രമണം; 17 പേര്‍ക്ക് പരിക്ക്

Latest News

കുനോയിൽ കാട്ടിൽ അവശനിലയിൽ കണ്ടെത്തി രക്ഷപ്പെടുത്തിയ നമീബിയൻ ചീറ്റ ഗൗരവ് ചത്തു; ദാരുണാന്ത്യം ചികിത്സയ്‌ക്കിടെ

ഡിവൈഡറിൽ ഇടിച്ച വോൾവോ കാറിന് തീപിടിച്ചു; അകത്ത് കുടുങ്ങി ന്യൂറോ സർജൻ വെന്തുമരിച്ചു

ഹിപ്പ് ഹോപ്പ് തമിഴയുടെ മീസയേ മുറുക്ക് 2 സെപ്റ്റംബർ 25ന് ആഗോള റിലീസ്; ചിത്രം കേരളത്തിൽ എത്തിക്കുന്നത് ബ്രൈറ്റ് സ്ക്രീൻ ത്രൂ ഡ്രീം ബിഗ് ഫിലിംസ്

സോണിയ ഗാന്ധിക്ക് 1980ൽ വോട്ടർപട്ടികയിൽ പേര്, പൗരത്വം  1983ൽ; മജിസ്‌ട്രേറ്റ് ഉത്തരവ് റദ്ദാക്കി ഡൽഹി കോടതി, കേസ് വീണ്ടും പരിഗണിക്കും

ഇമ്രാൻ ഖാന്റെ സഹോദരി അലീമ ഖാൻ അറസ്റ്റിൽ; 30 ദിവസത്തെ തടങ്കൽ, സെപ്റ്റംബർ 27ലെ PTI പ്രതിഷേധത്തിന് മുന്നോടിയായി പാകിസ്ഥാനിൽ നടപടി

കോണ്‍ഗ്രസിന് തിരിച്ചടി; പാലി മേയര്‍ സ്ഥാനം ബിജെപിക്ക്, നമീത ബുബാകിയയ്‌ക്ക് 33 വോട്ട്

UNGA 2026: 81-ാം യുഎന്‍ പൊതുസഭാ സമ്മേളനത്തില്‍ എസ്. ജയശങ്കര്‍ ഇന്ത്യയെ പ്രതിനിധീകരിക്കും

72ാം ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നാളെ; രാഷ്‌ട്രപതി ദ്രൗപദി മുര്‍മു പുരസ്‌കാരങ്ങള്‍ സമ്മാനിക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies