പത്തനംതിട്ട: കോന്നി ആനക്കൂട്ടില്‍ ആനയുടെ ആക്രമണത്തില്‍ പാപ്പാന് ദാരുണാന്ത്യം. മീന എന്ന ആനയുടെ പാപ്പാനായ മോഹനനാണ് മരിച്ചത്. ആന പരിപാലന കേന്ദ്രത്തില്‍ വച്ചായിരുന്നു സംഭവം.
പ്രിയദര്‍ശിനി എന്ന ആനയാണ് മോഹനനെ ആക്രമിച്ചത്. പ്രിയദര്‍ശിനിയുടെ തുമ്പിക്കൈക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് അത് പരിശോധിക്കാനായി എത്തിയപ്പോഴാണ് മോഹനനെ ആന ആക്രമിച്ചത്.
ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ മോഹനനെ ഉടന്‍ കോന്നി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം കോന്നി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.