കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന കേസില്‍ യുവാവ് അറസ്റ്റില്‍. പന്തീരാങ്കാവ് പാലാഴി സ്വദേശി മതിരേറ്റ് മീത്തല്‍ വീട്ടില്‍ എ.കെ. ലിഗേഷ് (25)നെയാണ് മാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. 2025 ഒക്ടോബറില്‍ പെരുവയലിലെ ഫ്‌ലാറ്റില്‍വെച്ച് പ്രതി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. തുടര്‍ന്ന് പെണ്‍കുട്ടി ഗര്‍ഭിണിയായതോടെ മാവൂര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിനിടെ പന്തീരാങ്കാവ് കൈമ്പാലത്ത് നിന്നാണ് പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. മാവൂര്‍ പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് റഫീഖിന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് ഷാഫി, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ശ്രീജേഷ്, ലെനീഷ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ദീപക്, റൂബി എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് നടത്തിയത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി.