'ഒരു ആയങ്കിയേയും പോലീസിനെ വെല്ലുവിളിക്കാന്‍ അനുവദിക്കില്ല'; നിയമപരമായി പൂട്ടും, ഓപ്പറേഷന്‍ ഗ്രിപ്പ് തുടരും: എ.ഡി.ജി.പി.
Sunday, August 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘ഒരു ആയങ്കിയേയും പോലീസിനെ വെല്ലുവിളിക്കാന്‍ അനുവദിക്കില്ല’; നിയമപരമായി പൂട്ടും, ഓപ്പറേഷന്‍ ഗ്രിപ്പ് തുടരും: എ.ഡി.ജി.പി.

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 9, 2026, 11:46 am IST
Facebook
Twitter
WhatsAppTelegram

കണ്ണൂര്‍: പോലീസിനെ വെല്ലുവിളിച്ച് സമൂഹത്തില്‍ വീരപരിവേഷം സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന ക്രിമിനല്‍ സംഘങ്ങള്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് എ.ഡി.ജി.പി. പി. വിജയന്‍. പോലീസിനെ വെല്ലുവിളിക്കാന്‍ ഒരു ആയങ്കിയേയും അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പോലീസിനെ പലതവണ വെല്ലുവിളിച്ചുവെന്നത് അര്‍ജുന്‍ ആയങ്കിയുടെ തോന്നല്‍ മാത്രമാണെന്നും ഇത്തരം വ്യക്തികള്‍ക്ക് ലഭിക്കുന്ന വീരപരിവേഷം താത്കാലികമായ ‘ഷോ’ മാത്രമാണെന്നും എ.ഡി.ജി.പി. പറഞ്ഞു.

ആയങ്കി ഒരു പരിധിവിട്ട് വളര്‍ന്നുവെന്ന തോന്നല്‍ ഉണ്ടായപ്പോള്‍ തന്നെ ഇയാളെ നിയമപരമായി പൂട്ടുന്നതിനുള്ള നടപടികള്‍ പോലീസ് ആരംഭിച്ചിരുന്നു. ആഭ്യന്തരമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് നടപടികള്‍ മുന്നോട്ടുകൊണ്ടുപോയതെന്നും അദ്ദേഹം വ്യക്തമാക്കി. അര്‍ജുന്‍ ആയങ്കിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി പരിഗണിച്ചുകൊണ്ടിരുന്ന സമയത്ത് സാധാരണ നടപടിക്രമങ്ങള്‍ പാലിച്ചാണ് പോലീസ് കാത്തിരുന്നത്. എന്നാല്‍ കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെ ഇയാള്‍ ഒളിവില്‍ പോയതോടെ അറസ്റ്റ് ചെയ്യാനുള്ള നീക്കങ്ങള്‍ പോലീസ് ശക്തമാക്കി.

ചെയ്ത കുറ്റങ്ങള്‍ക്ക് നിയമപ്രകാരമുള്ള ശിക്ഷ ലഭിക്കുമെന്നും എ.ഡി.ജി.പി. വ്യക്തമാക്കി. പോലീസിനെ വെല്ലുവിളിക്കുന്നത് സമൂഹത്തെ തന്നെ വെല്ലുവിളിക്കുന്നതിന് തുല്യമാണെന്ന് എ.ഡി.ജി.പി. പറഞ്ഞു. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്ന പോലീസിനെതിരെ സാമൂഹികമാധ്യമങ്ങളിലൂടെ വെല്ലുവിളികള്‍ ഉയര്‍ത്തുന്നവരും ഇത്തരം പോസ്റ്റുകളെ ലൈക്കുകളിലൂടെയും കമന്റുകളിലൂടെയും പ്രോത്സാഹിപ്പിക്കുന്നവരും പോലീസിന്റെ നിരീക്ഷണത്തിലാണെന്നും മുന്നറിയിപ്പ് നല്‍കി.

ഒളിവില്‍ കഴിയുന്നതിനിടെ ആയങ്കി പല സ്ഥലങ്ങളിലേക്ക് മാറിമാറി പോയിരുന്നെങ്കിലും പോലീസ് ഇയാളെ നിരന്തരം നിരീക്ഷിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അറസ്റ്റ് ചെയ്യുമ്പോള്‍ മനുഷ്യാവകാശ ലംഘനങ്ങളോ നിയമവിരുദ്ധ നടപടികളോ ഉണ്ടാകരുതെന്ന ആഭ്യന്തരമന്ത്രിയുടെ നിര്‍ദേശം പൂര്‍ണമായും പാലിച്ചാണ് പോലീസ് നടപടി സ്വീകരിച്ചത്. ആയങ്കിയെ വെടിവയ്‌ക്കണമെന്ന തീരുമാനം കേരള പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നില്ലെന്നും എ.ഡി.ജി.പി. വ്യക്തമാക്കി.

സമൂഹത്തെ വെല്ലുവിളിക്കുന്ന ക്രിമിനല്‍ സംഘങ്ങള്‍ക്കെതിരായ ‘ഓപ്പറേഷന്‍ ഗ്രിപ്പ്’ തുടരുമെന്നും എ.ഡി.ജി.പി. പറഞ്ഞു. ഗുണ്ടാസംഘങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ തങ്ങളുടെ സംഘബലവും ആഘോഷങ്ങളും പ്രദര്‍ശിപ്പിച്ച് യുവാക്കളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുണ്ട്. ഇത്തരം ‘ഹീറോയിസം’ സമൂഹത്തില്‍ സ്വാധീനം സൃഷ്ടിക്കാന്‍ ഉപയോഗിക്കുന്നത് സുരക്ഷയ്‌ക്ക് ഭീഷണിയാണെന്നും ഒരു തരത്തിലും അനുവദിക്കില്ലെന്നും പോലീസ് വ്യക്തമാക്കി.

Tags: arjun ayangiadjp p vijayan
Share
Tweet
SendShare

More News from this section

ശബരിമല നെയ്യ് ക്രമക്കേട്: പി.എസ്. പ്രശാന്തിന്റെ കൈപ്പടയിലെ നിര്‍ണായക രേഖ പുറത്ത്; ടെന്‍ഡര്‍ റദ്ദാക്കി മില്‍മയില്‍ നിന്ന് നേരിട്ട് നെയ്യ് വാങ്ങാന്‍ നിര്‍ദേശം

അര്‍ജുന്‍ ആയങ്കിക്ക് പിന്നാലെ സഹോദരനും പിടിയില്‍; ഒളിവില്‍ സഹായം, സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ക്ക് പിന്നിലും അജയ് ആയങ്കിയെന്ന് പോലീസ്

ശബരിമല നെയ്യ് ഇടപാടില്‍ 2.27 കോടിയുടെ നഷ്ടം; ഉത്തരവാദികളില്‍ നിന്ന് തുക ഈടാക്കും, 3465 ലിറ്റര്‍ നെയ്യും കാണാനില്ല

കേരളത്തില്‍ ഇന്നും മഴ കനക്കും; 4 ജില്ലകളില്‍ യെലോ അലര്‍ട്ട്, കാറ്റിനും സാധ്യത

പോലീസിനെ വെല്ലുവിളിച്ച് ഒളിവില്‍; അര്‍ജുന്‍ ആയങ്കി ഒടുവില്‍ പിടിയില്‍; പിടിയിലായത് വനിതാ അഭിഭാഷകയുടെ ഫ്‌ലാറ്റില്‍ നിന്ന

അര്‍ജുന്‍ ആയങ്കി ഒളിവില്‍ പോകാന്‍ ഉപയോഗിച്ച കാര്‍ കസ്റ്റഡിയില്‍; അഞ്ച് സഹായികള്‍ അറസ്റ്റില്‍

Latest News

സ്വാതന്ത്ര്യസമര സേനാനികള്‍ക്ക് ആദരം; ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിന്റെ ധീരചരിത്രം ഓര്‍മിപ്പിച്ച് പ്രധാനമന്ത്രി മോദി

‘ഒരു ആയങ്കിയേയും പോലീസിനെ വെല്ലുവിളിക്കാന്‍ അനുവദിക്കില്ല’; നിയമപരമായി പൂട്ടും, ഓപ്പറേഷന്‍ ഗ്രിപ്പ് തുടരും: എ.ഡി.ജി.പി.

ജെന്‍സി വിദ്യാര്‍ത്ഥികളെ ചിലര്‍ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചു; മന്ത്രി സ്ഥാനം തനിക്ക് ഒരിക്കലും പ്രധാനമായിരുന്നി: ധര്‍മേന്ദ്ര പ്രധാന്‍

കശ്മീരില്‍ വീണ്ടും എന്‍ഐഎ നീക്കം; ജമാഅത്തെ ഇസ്ലാമിയുമായി ബന്ധമുള്ള ശൃംഖലയെ തേടി വ്യാപക റെയ്ഡ്

ഇന്ത്യ-അമേരിക്ക ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ നിര്‍ണായക ചര്‍ച്ച; പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ക്കിടയിലും മോദിയെ ഫോണില്‍ വിളിച്ച് സംസാരിച്ച് വാന്‍സ്

ഡീപ്ഫെയ്‌ക്കുകള്‍ക്ക് പൂട്ടിടാന്‍ കേന്ദ്രം; അല്‍ഗോരിതം അടിമുടി മാറ്റാന്‍ മെറ്റയോട് നിര്‍ദേശം

മോദിയുമായി കൂടിക്കാഴ്ച; ‘പുലരിയെ ഓര്‍ത്തുവെക്കാം’ എന്ന് രാഘവ് ഛദ്ദ, പഞ്ചാബില്‍ ബിജെപിയുടെ പുതിയ നീക്കമോ?

പഞ്ചനക്ഷത്ര ഹോട്ടലുകളിലെ അടുക്കളകളില്‍ ഞെട്ടിക്കുന്ന കാഴ്ചകള്‍; പൂപ്പല്‍ പിടിച്ച പച്ചക്കറികളും കാലാവധി കഴിഞ്ഞ പാലും പിടികൂടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies