മെസ്സിയുടെ ഏറ്റവും വലിയ കരുത്ത് ഇനി ഓര്‍മ; പിതാവ് ഹോര്‍ഹെ മെസ്സി അന്തരിച്ചു
Saturday, August 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

മെസ്സിയുടെ ഏറ്റവും വലിയ കരുത്ത് ഇനി ഓര്‍മ; പിതാവ് ഹോര്‍ഹെ മെസ്സി അന്തരിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 8, 2026, 07:44 pm IST
Facebook
Twitter
WhatsAppTelegram

ബ്യൂണസ് ഐറിസ്: ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെ പിതാവ് ഹോര്‍ഹെ ഹൊറാഷിയോ മെസ്സി അന്തരിച്ചതായി റിപ്പോര്‍ട്ട്. അര്‍ജന്റീന മാധ്യമമായ ‘ഇന്‍ഫോബേ’യാണ് മരണവാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. അര്‍ജന്റീനന്‍ സമയം രാത്രി 10 മണിയോടെ റൊസാരിയോയിലെ ക്ലിനിക്കിലായിരുന്നു അന്ത്യം. 68 വയസ്സുകാരനായ ഹോര്‍ഹെ മെസ്സി ഏറെക്കാലമായി ചികിത്സയിലായിരുന്നു.

മെസ്സിയുടെ കരിയറിലെ ഏറ്റവും നിര്‍ണായക ഘട്ടങ്ങളില്‍ ഒപ്പമുണ്ടായിരുന്ന വ്യക്തിയായിരുന്നു ഹോര്‍ഹെ. കുട്ടിക്കാലത്ത് വളര്‍ച്ചാ ഹോര്‍മോണിന്റെ കുറവ് മൂലം മെസ്സി നേരിട്ട ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കിയത് പിതാവായിരുന്നു. ന്യൂവല്‍സ് ഓള്‍ഡ് ബോയ്‌സ് യൂത്ത് ടീമില്‍ കളിച്ചിരുന്ന കാലത്തായിരുന്നു മെസ്സിയുടെ ചികിത്സയ്‌ക്കായി ഹോര്‍ഹെ നിര്‍ണായക ഇടപെടല്‍ നടത്തിയത്.

13-ാം വയസില്‍ മെസ്സി ബാഴ്‌സലോണയിലെത്തിയപ്പോഴും പിതാവ് മകനൊപ്പം സ്‌പെയിനിലേക്ക് പോയി. മെസ്സിയുടെ അമ്മ സെലിയ കുച്ചിറ്റിനിയെയും മറ്റ് മക്കളായ റോഡ്രിഗോ, മത്യാസ്, മരിയ സോള്‍ എന്നിവരെയും റൊസാരിയോയില്‍ നിര്‍ത്തിയായിരുന്നു ഹോര്‍ഹെ മകനൊപ്പം നിന്നത്. പിന്നീട് മെസ്സിയുടെ ഔദ്യോഗിക ഏജന്റായും ഹോര്‍ഹെ പ്രവര്‍ത്തിച്ചു. ബാഴ്‌സലോണ, പി.എസ്.ജി, ഇന്റര്‍ മയാമി തുടങ്ങിയ ക്ലബുകളുമായുള്ള മെസ്സിയുടെ കരാറുകളിലും അദ്ദേഹം നിര്‍ണായക പങ്കുവഹിച്ചു. കളിക്കളത്തിന് പുറത്തുള്ള മെസ്സിയുടെ വാണിജ്യ, പരസ്യ കരാറുകളും ഹോര്‍ഹെയായിരുന്നു നിയന്ത്രിച്ചിരുന്നത്.

പിതാവിന്റെ മോശം ആരോഗ്യനില മെസ്സിയെ സമീപകാലത്ത് ഏറെ വിഷമിപ്പിച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ ലോകകപ്പില്‍ അള്‍ജീരിയയ്‌ക്കെതിരായ മത്സരത്തിനിടെ ആദ്യ ഗോള്‍ നേടിയതിന് പിന്നാലെ മെസ്സി വികാരാധീനനായതും വലിയ ശ്രദ്ധ നേടിയിരുന്നു. പിതാവിന്റെ ആരോഗ്യസ്ഥിതിയായിരുന്നു താരത്തിന്റെ മാനസിക സംഘര്‍ഷത്തിന് പിന്നിലെന്നാണ് പിന്നീട് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.

അന്ന് തന്റെ വിഷമത്തിന് പിന്നില്‍ ഫുട്‌ബോളുമായി ബന്ധപ്പെട്ട കാര്യമല്ലെന്നും വ്യക്തിപരമായ കാരണമാണെന്നും മെസ്സി വ്യക്തമാക്കിയിരുന്നു. ആരോഗ്യനില മോശമായതിനാല്‍ അടുത്തിടെ മെസ്സിയുടെ മത്സരങ്ങള്‍ സ്റ്റേഡിയത്തിലെത്തി കാണാനും ഹോര്‍ഹെയ്‌ക്ക് കഴിഞ്ഞിരുന്നില്ല. മെസ്സിയുടെ സ്വപ്‌നങ്ങള്‍ക്ക് പിന്നില്‍ നിശബ്ദമായി നിന്ന പിതാവിന്റെ വിയോഗം താരത്തിനും കുടുംബത്തിനും തീരാനഷ്ടമാണ്.

Tags: lionel messiFATHER PASSED AWAYJorge Messi
Share
Tweet
SendShare

More News from this section

മെസ്സിയെ ലക്ഷ്യമിട്ട് വധശ്രമത്തിന് പദ്ധതി? ലോകകപ്പിനിടെ ഞെട്ടിക്കുന്ന സുരക്ഷാ ഭീഷണി; ക്രിസ്റ്റ്യാനോയ്‌ക്കും ഭീഷണി; റിപ്പോര്‍ട്ട് പുറത്ത്

ഇന്‍ഫാന്റിനോയുടെ ‘കാമുകിക്ക്’ ആറക്ക തുക നല്‍കിയെന്ന് റിപ്പോര്‍ട്ട്; ഫിഫ പ്രസിഡന്റ് വീണ്ടും വിവാദത്തില്‍

ഫിഫയില്‍ ഇന്‍ഫാന്റിനോയ്‌ക്ക് കരുത്തായി അര്‍ജന്റീനയും മെക്സിക്കോയും; യൂറോപ്യന്‍ എതിര്‍പ്പിനിടെ പിന്തുണ ശക്തമാകുന്നു

സന്തോഷ് ട്രോഫി വീണ്ടും കേരളത്തിലേക്ക്? ഫൈനല്‍ റൗണ്ടിന് ആതിഥേയരാകാന്‍ കെഎഫ്എ രംഗത്ത്

യമാലും കാമുകിയും പിരിഞ്ഞോ? ഇനസിന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറി വൈറല്‍; ആരാധകര്‍ക്ക് സംശയം

റയലില്‍ തന്നെ വിനീഷ്യസ്! 2032 വരെ പുതിയ കരാര്‍; ആഴ്സണലിന്റെ സ്വപ്‌നത്തിന് വിരാമം

Latest News

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന പരാതി; യുവാവ് അറസ്റ്റില്‍

യുപിഐ ഇടപാടുകള്‍ക്ക് ഇനി പണം നല്‍കണോ? ഗൂഗിള്‍പേ, ഫോണ്‍പേ ഉപയോക്താക്കള്‍ അറിയേണ്ട നിര്‍ണായക പ്രഖ്യാപനവുമായി കേന്ദ്രം

‘ബോംബ് നിര്‍മിക്കാനും അക്രമത്തിനും പ്രേരണ’; തീവ്രവാദ ബന്ധമുള്ള 114 ഉള്ളടക്കങ്ങള്‍ നിരോധിച്ച് മഹാരാഷ്‌ട്ര സര്‍ക്കാര്‍

പെരിങ്ങോം സി.ആര്‍.പി.എഫ് ക്യാമ്പില്‍ ഹെഡ് കോണ്‍സ്റ്റബിളിനെ മരിച്ച നിലയില്‍ കണ്ടെത്തി

മെസ്സിയുടെ ഏറ്റവും വലിയ കരുത്ത് ഇനി ഓര്‍മ; പിതാവ് ഹോര്‍ഹെ മെസ്സി അന്തരിച്ചു

ഒന്‍പതാം ദിവസവും നിരാശ; മുതലപ്പൊഴിയില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ക്കായുള്ള തെരച്ചില്‍ വീണ്ടും മുടങ്ങി

കോന്നി ആനക്കൂട്ടില്‍ ആനയുടെ ആക്രമണം; പാപ്പാന് ദാരുണാന്ത്യം

സായ് സുദര്‍ശന്‍ പുറത്ത്; ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റില്‍ ഇന്ത്യക്ക് വന്‍ തിരിച്ചടി, മൂന്നാം നമ്പറില്‍ പുതിയ താരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies