മലപ്പുറം സ്ഫോടക വസ്തുക്കള്‍ പിടികൂടിയ കേസ്; പ്രധാന പ്രതി അറസ്റ്റില്‍; എന്‍ഐഎ കസ്റ്റഡിയിലെടുത്തത് 10-ാമനെ
Sunday, August 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മലപ്പുറം സ്ഫോടക വസ്തുക്കള്‍ പിടികൂടിയ കേസ്; പ്രധാന പ്രതി അറസ്റ്റില്‍; എന്‍ഐഎ കസ്റ്റഡിയിലെടുത്തത് 10-ാമനെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 9, 2026, 02:12 pm IST
Facebook
Twitter
WhatsAppTelegram

മലപ്പുറം: ചെമ്മാട് അനധികൃത സ്ഫോടക വസ്തുക്കള്‍ പിടികൂടിയ കേസില്‍ ഒരാളെ കൂടി ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അറസ്റ്റ് ചെയ്തു. മഞ്ചേരിയില്‍ നിന്നാണ് കേസിലെ പ്രതിയായ ഹാരിസ് ടി.എ.യെ എന്‍ഐഎ പിടികൂടിയത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം പത്തായി. അനധികൃതമായി സ്ഫോടക വസ്തുക്കള്‍ വാങ്ങിയതിന്റെ പ്രധാന ആസൂത്രകനാണ് ഹാരിസെന്നാണ് എന്‍ഐഎയുടെ കണ്ടെത്തല്‍. കേസിലെ നിര്‍ണായക പ്രതികളിലൊരാളായ ഇയാളെ പിടികൂടിയത് അന്വേഷണത്തില്‍ വഴിത്തിരിവാകുമെന്നാണ് വിലയിരുത്തല്‍.

2026 ഫെബ്രുവരി ഏഴിനാണ് കേസിനാസ്പദമായ സംഭവം. മലപ്പുറം ചെമ്മാട്-തലപ്പാറ റോഡിലെ ഫര്‍ഹ ഹോളോ ബ്രിക്സ് കമ്പനിയില്‍ പാര്‍ക്ക് ചെയ്തിരുന്ന ലോറിയില്‍ നടത്തിയ പരിശോധനയില്‍ 89,600 ഡിറ്റണേറ്റര്‍ സ്റ്റിക്കുകളും 10,500 നോണ്‍-ഇലക്ട്രിക് ഷോക്ക് ട്യൂബുകളും പിടിച്ചെടുത്തിരുന്നു. ലോറി തടഞ്ഞുനിര്‍ത്തി കേരള പൊലീസ് നടത്തിയ പരിശോധനയിലാണ് വന്‍തോതിലുള്ള സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്. സംഭവത്തില്‍ അന്ന് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

സ്ഫോടക വസ്തുക്കള്‍ കൈവശം വയ്‌ക്കുന്നതിനോ അവ കൊണ്ടുപോകുന്നതിനോ ആവശ്യമായ ലൈസന്‍സോ അനുമതിയോ പ്രതികള്‍ക്ക് ഉണ്ടായിരുന്നില്ല. കേസിന്റെ ഗൗരവം കണക്കിലെടുത്ത് പിന്നീട് ദേശീയ അന്വേഷണ ഏജന്‍സി അന്വേഷണം ഏറ്റെടുക്കുകയായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി മൂന്ന് സംസ്ഥാനങ്ങളിലായി 19 ഇടങ്ങളില്‍ എന്‍ഐഎ പരിശോധന നടത്തി. ഓഗസ്റ്റ് ഏഴിന് കര്‍ണാടകയിലെ വിജയപുരയില്‍ നിന്ന് മൂന്ന് പ്രതികളെ കൂടി അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു.

ഇതിന് പിന്നാലെയാണ് ഹാരിസ് ടി.എ.യെ മഞ്ചേരിയില്‍ നിന്ന് പിടികൂടിയത്. കേസുമായി ബന്ധപ്പെട്ട് അനധികൃതമായി സ്ഫോടക വസ്തുക്കള്‍ വാങ്ങിയതും കൈവശം സൂക്ഷിച്ചതും കടത്തിയതും ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വിശദമായ അന്വേഷണം തുടരുകയാണെന്ന് എന്‍ഐഎ അറിയിച്ചു. കേസില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്നും സ്ഫോടക വസ്തുക്കള്‍ എവിടേക്കാണ് എത്തിക്കാനിരുന്നതെന്നുമടക്കമുള്ള കാര്യങ്ങളിലും അന്വേഷണം പുരോഗമിക്കുകയാണ്.

Tags: NIAarrestedmain culpritmalappuram explosive case
Share
Tweet
SendShare

More News from this section

അര്‍ജുന്‍ ആയങ്കിക്ക് 14 ദിവസത്തെ റിമാന്‍ഡ്; തലശ്ശേരി സബ് ജയിലിലേക്ക് മാറ്റും

ശബരിമല നെയ്യ് ക്രമക്കേട്: പി.എസ്. പ്രശാന്തിന്റെ കൈപ്പടയിലെ നിര്‍ണായക രേഖ പുറത്ത്; ടെന്‍ഡര്‍ റദ്ദാക്കി മില്‍മയില്‍ നിന്ന് നേരിട്ട് നെയ്യ് വാങ്ങാന്‍ നിര്‍ദേശം

അര്‍ജുന്‍ ആയങ്കിക്ക് പിന്നാലെ സഹോദരനും പിടിയില്‍; ഒളിവില്‍ സഹായം, സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ക്ക് പിന്നിലും അജയ് ആയങ്കിയെന്ന് പോലീസ്

‘ഒരു ആയങ്കിയേയും പോലീസിനെ വെല്ലുവിളിക്കാന്‍ അനുവദിക്കില്ല’; നിയമപരമായി പൂട്ടും, ഓപ്പറേഷന്‍ ഗ്രിപ്പ് തുടരും: എ.ഡി.ജി.പി.

ശബരിമല നെയ്യ് ഇടപാടില്‍ 2.27 കോടിയുടെ നഷ്ടം; ഉത്തരവാദികളില്‍ നിന്ന് തുക ഈടാക്കും, 3465 ലിറ്റര്‍ നെയ്യും കാണാനില്ല

കേരളത്തില്‍ ഇന്നും മഴ കനക്കും; 4 ജില്ലകളില്‍ യെലോ അലര്‍ട്ട്, കാറ്റിനും സാധ്യത

Latest News

റൊണാള്‍ഡോയെ കാത്ത് 2,000 ആരാധകര്‍ പള്ളിയില്‍; ആഡംബര കാറിലെത്തിയത് വധു… പക്ഷേ ജോര്‍ജിനയല്ല!

ബാരാമതിയില്‍ പരിശീലന വിമാനം തകര്‍ന്നു; ആളപായമില്ല

മലപ്പുറം സ്ഫോടക വസ്തുക്കള്‍ പിടികൂടിയ കേസ്; പ്രധാന പ്രതി അറസ്റ്റില്‍; എന്‍ഐഎ കസ്റ്റഡിയിലെടുത്തത് 10-ാമനെ

ലോക അണ്ടര്‍-20 അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ചരിത്രക്കുതിപ്പ്; ഹൈജമ്പിലും ലോങ്ജമ്പിലും മെഡല്‍ നേടി ബസന്തും ഷാഹ്നവാസും

വിവാഹം കഴിഞ്ഞ് ഏഴ് വര്‍ഷത്തിനുള്ളില്‍ ഭാര്യയുടെ അസ്വാഭാവിക മരണം; സ്ത്രീധന പീഡനം തെളിഞ്ഞാല്‍ ഭര്‍ത്താവിന് നേരിട്ട് പങ്കുണ്ടെന്ന് തെളിയിക്കേണ്ടതില്ലെന്ന് ഹൈക്കോടതി

സ്വാതന്ത്ര്യസമര സേനാനികള്‍ക്ക് ആദരം; ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിന്റെ ധീരചരിത്രം ഓര്‍മിപ്പിച്ച് പ്രധാനമന്ത്രി മോദി

ജെന്‍സി വിദ്യാര്‍ത്ഥികളെ ചിലര്‍ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചു; മന്ത്രി സ്ഥാനം തനിക്ക് ഒരിക്കലും പ്രധാനമായിരുന്നി: ധര്‍മേന്ദ്ര പ്രധാന്‍

കശ്മീരില്‍ വീണ്ടും എന്‍ഐഎ നീക്കം; ജമാഅത്തെ ഇസ്ലാമിയുമായി ബന്ധമുള്ള ശൃംഖലയെ തേടി വ്യാപക റെയ്ഡ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies