കാർഷിക മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് ആദരം; ഉമ്മൻചാണ്ടി സ്മാരക കർഷക അവാർഡ് പത്മശ്രീ ചെറുവയൽ രാമന് — ഓഗസ്റ്റ് 17ന്
Monday, August 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കാർഷിക മേഖലയിലെ സമഗ്ര സംഭാവനയ്‌ക്ക് ആദരം; ഉമ്മൻചാണ്ടി സ്മാരക കർഷക അവാർഡ് പത്മശ്രീ ചെറുവയൽ രാമന് — ഓഗസ്റ്റ് 17ന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 10, 2026, 12:04 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: കാർഷിക മേഖലയിലെ സമഗ്ര സംഭാവനയ്‌ക്കുള്ള ഉമ്മൻചാണ്ടി സ്മാരക കർഷക അവാർഡ് പത്മശ്രീ ചെറുവയൽ രാമന്. അഞ്ച് ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. കൃഷിമന്ത്രി ടി. സിദ്ദിഖ് വാർത്താസമ്മേളനത്തിലാണ് പുരസ്കാരം പ്രഖ്യാപിച്ചത്. പരമ്പരാഗത കൃഷിരീതികളെയും തനത് നെൽവിത്തുകളെയും സംരക്ഷിക്കുന്നതടക്കമുള്ള കാർഷിക മേഖലയിലെ ദീർഘകാല സംഭാവനകൾ പരിഗണിച്ചാണ് ചെറുവയൽ രാമനെ പുരസ്കാരത്തിനായി തെരഞ്ഞെടുത്തത്.

2025ലെ സംസ്ഥാന കാർഷിക അവാർഡുകളാണ് ഇത്തവണ 38 വിഭാഗങ്ങളിലായി പ്രഖ്യാപിച്ചത്. ഇതിൽ പുതുതായി ഉൾപ്പെടുത്തിയ മൂന്ന് പുരസ്കാരങ്ങളും ശ്രദ്ധേയമാണ്. അർബൻ റൂഫ് ടോപ് ഫാർമർ വിഭാഗത്തിൽ അനിത എം. കാസിമിനും ഉദ്യാന ശ്രേഷ്ഠ വിഭാഗത്തിൽ ഡോളി വർഗീസിനും പുരസ്കാരം ലഭിച്ചു. ഉമ്മൻചാണ്ടി സ്മാരക കർഷക അവാർഡും ഉൾപ്പെടെയാണ് പുതിയ മൂന്ന് അവാർഡ് വിഭാഗങ്ങൾ.

സംസ്ഥാനതല പുരസ്കാരങ്ങൾ ആഗസ്റ്റ് 17ന് എറണാകുളം കളമശ്ശേരി ആശിഷ് കൺവെൻഷൻ സെന്ററിൽ നടക്കുന്ന സംസ്ഥാനതല കർഷക ദിനാഘോഷ പരിപാടിയിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ വിതരണം ചെയ്യും.

തദ്ദേശ സ്ഥാപനങ്ങളുടെ മികച്ച കാർഷിക പ്രവർത്തനങ്ങൾക്കുള്ള സി. അച്യുതമേനോൻ സ്മാരക അവാർഡ് കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തും ഉളിക്കൽ ഗ്രാമപഞ്ചായത്തും പങ്കിട്ടു. അഞ്ച് ലക്ഷം രൂപയാണ് പുരസ്കാരത്തുക. വി.വി. രാഘവൻ സ്മാരക അവാർഡിന് കുറ്റൂർ കൃഷിഭവൻ അർഹമായി. ഈ പുരസ്കാരത്തിനും അഞ്ച് ലക്ഷം രൂപയാണ് അവാർഡ് തുക.

പത്മശ്രീ കെ. വിശ്വനാഥൻ (മിത്രാനികേതൻ) മെമ്മോറിയൽ നെൽക്കതിർ അവാർഡ് നെന്മേനി നെൽ ഉത്പാദക പാടശേഖര സമിതിക്ക് ലഭിച്ചു. മികച്ച ജൈവ കർഷകനായി ഷാജഹാൻ വി.വൈ.യെ തെരഞ്ഞെടുത്തു. മികച്ച യുവകർഷകനായി ഹാഷിഖ് കെ., ഹൈടെക് കർഷകനായി പുഷ്പഹാസ് പി., കർഷകജ്യോതിയായി കിഷോർ വി., മികച്ച തേനീച്ച കർഷകനായി അനീഷ് കെ.പി., കർഷകതിലകമായി സാവിത്രി കെ. എന്നിവരും പുരസ്കാരത്തിന് അർഹരായി.

മികച്ച കൃഷിക്കൂട്ടം വിഭാഗത്തിൽ അഗ്രോസർവീസ് സെന്റർ, നീലേശ്വരത്തിനും പോരുവഴി കാർഷിക കർമ്മസേനയ്‌ക്കും പുരസ്കാരം ലഭിച്ചു. ആദിത്യൻ കെ.എ.യെ കർഷക വിദ്യാർത്ഥിയായും സിദ്ധാർത്ഥ സെൻട്രൽ സ്കൂൾ, നെടുമ്പനയെ മികച്ച വിദ്യാഭ്യാസ സ്ഥാപനമായും തെരഞ്ഞെടുത്തു. കാർമൽ ജ്യോതി സ്പെഷ്യൽ സ്കൂൾ മികച്ച സ്പെഷ്യൽ സ്കൂൾ പുരസ്കാരത്തിനും അർഹമായി. കൃഷി ഓഫീസറായി മുഹമ്മദ് മുനീറിനെയും തെരഞ്ഞെടുത്തു.

അതേസമയം, 2026 വനിതാ കർഷക വർഷമായി ആചരിക്കുന്നതിന്റെ ഭാഗമായി വനിതാ കർഷകർക്കായി ‘കൃഷിസഖി’ എന്ന പേരിൽ പ്രത്യേക പദ്ധതി ആരംഭിച്ചതായും കൃഷിമന്ത്രി അറിയിച്ചു. വനിതകളുടെ കാർഷിക പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിനായി ഇത്തവണത്തെ ബജറ്റിൽ 3.5 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

കർഷകരുടെ സംഭാവനകളെ അംഗീകരിക്കുന്നതിനൊപ്പം വിവിധ മേഖലകളിലെ കാർഷിക പ്രവർത്തനങ്ങൾക്ക് കൂടുതൽ പ്രോത്സാഹനം നൽകുക എന്ന ലക്ഷ്യത്തോടെയാണ് 38 വിഭാഗങ്ങളിലായി ഇത്തവണ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്. കാർഷിക പാരമ്പര്യവും പുതുതലമുറയുടെ കാർഷിക സംരംഭങ്ങളും വനിതകളുടെ പങ്കാളിത്തവും ഒരുപോലെ പരിഗണിച്ചാണ് പുരസ്കാര ജേതാക്കളെ തെരഞ്ഞെടുത്തിരിക്കുന്നത്.

Tags: Cheruvayal ramanOommen Chandy Farmers AwardKerala Agriculture AwardsKerala Farmers Award 2026Krishisakhi Scheme
Share
Tweet
SendShare

More News from this section

വീര സവര്‍ക്കറെക്കുറിച്ചുള്ള ചോദ്യം; അദ്ധ്യാപകനെതിരെയുള്ള നടപടിയെ ശക്തമായി നേരിടും: എന്‍ടിയു

കുടുംബവഴക്കിനിടെ ഭാര്യയെ മടവാൾ കൊണ്ട് വെട്ടി; കൈപ്പത്തി മുറിഞ്ഞു, മണ്ണാർക്കാട് 54കാരൻ അറസ്റ്റിൽ

ബലിത്തറയ്‌ക്കും പുള്ളുവൻപാട്ടിനും 18% ജിഎസ്ടി!!! പൂജാരിമാർക്ക് സർവീസ് ടാക്സ് ; ക്ഷേത്രാചാരങ്ങൾക്ക് നികുതി ഈടാക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നീക്കം; ഉത്തരവിന്റെ പകർപ്പ് ജനം ടിവിക്ക്

ലഹരിക്കടത്ത് സംഘവുമായി വി.ഡി. സതീശന് അടുത്ത ബന്ധം; നിർണായക ദൃശ്യങ്ങൾ പുറത്തുവിട്ട് ജനം ടി.വി.

സുരക്ഷാ സംവിധാനങ്ങളില്ലാതെ വാട്ടർ ടാങ്ക് പൊളിക്കൽ; തലനാരിഴയ്‌ക്ക് വൻ ദുരന്തം ഒഴിവായി; വൈദ്യുതി പോസ്റ്റ് തകർന്നു; വീടിനും വില്ലേജ് ഓഫീസിനും നാശനഷ്ടം

കുളിപ്പിക്കാൻ വച്ച ചൂടുവെള്ളം ദേഹത്ത് മറിഞ്ഞു; പൊള്ളലേറ്റ് ചികിത്സയിലായിരുന്ന 2 വയസുകാരിക്ക് ദാരുണാന്ത്യം

Latest News

വീട് പണിയാൻ കരുതിയ 5 ലക്ഷം മണ്ണിനടിയിൽ; ഭാര്യ അറിയാതെ മദ്യലഹരിയിൽ പണം ഒളിപ്പിച്ച സ്ഥലം മറന്നു പോയി, 6 ഏക്കർ ഭൂമിയിൽ തിരച്ചിൽ ഒടുവിൽ കണ്ടെത്തിയത് ചിതലരിച്ച നോട്ടുകൾ ബാങ്കും കൈയൊഴിഞ്ഞു

 ഉമർ ഖാലിദിന്റെ പുസ്തകം ഇവിടെ വേണ്ട; എബിവിപിയുടെ പ്രതിഷേധം ഫലം കണ്ടു; അനുമതി പിൻവലിച്ച് ജെഎൻയു

കാർഷിക മേഖലയിലെ സമഗ്ര സംഭാവനയ്‌ക്ക് ആദരം; ഉമ്മൻചാണ്ടി സ്മാരക കർഷക അവാർഡ് പത്മശ്രീ ചെറുവയൽ രാമന് — ഓഗസ്റ്റ് 17ന്

ഭർത്താവും മകനും പോയി, ഒറ്റയ്‌ക്ക് താമസം; 52 കാരി മരിച്ചത് ആരും അറിഞ്ഞില്ല; വീട്ടിനുള്ളിൽ കട്ടിലിൽ കിടന്ന നിലയിൽ ഒരു വർഷത്തോളം പഴക്കമുള്ള അസ്ഥികൂടം

വീണ്ടും ധുരന്ധർ?? മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരൻ പള്ളിയിൽ കുഴഞ്ഞുവീണ് മരിച്ചു; ഖാരി സയിദ് ഭക്ഷണം കഴിച്ചത് അജ്ഞാത റസ്റ്റോറന്റിൽ നിന്നും, വിഷം ഉള്ളിൽ ചെന്നെന്ന് സംശയം

നമാമി ഗംഗ പദ്ധതി ഫലം കണ്ടു; ഗംഗയിലേക്ക് ഹിൽസ മത്സ്യം തിരിച്ചെത്തുന്നു; ജലഗുണനിലവാരവും ജൈവവൈവിധ്യവും വീണ്ടെടുക്കുന്നതിന്റെ ശക്തമായ സൂചനയായി പുതിയ കണ്ടെത്തൽ

വന്ദേമാതരം പൂർണമായി ആലപിക്കില്ലെന്ന് മന്ത്രിമാർ; കേന്ദ്ര നിയമത്തെ തള്ളിപ്പറഞ്ഞ് കേരളം, മുസ്‌ലിം ലീഗ് നിലപാടിനൊപ്പം കോൺഗ്രസും

‘മോദിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയവർ സ്വതന്ത്രർ’; ടി.ജി. മോഹൻദാസിന്റെ അറസ്റ്റിനെതിരെ ബിജെപി, സർക്കാരിനെതിരെ രൂക്ഷ വിമർശനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies