സ്‌കൂള്‍ ക്രിക്കറ്റിന് പുതിയ വേദി; സംസ്ഥാനതല ടൂര്‍ണമെന്റുമായി കെ.സി.എ., മികച്ച താരങ്ങള്‍ക്ക് കേരള ക്രിക്കറ്റ് ലീഗിലേക്കും അവസരം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

സ്‌കൂള്‍ ക്രിക്കറ്റിന് പുതിയ വേദി; സംസ്ഥാനതല ടൂര്‍ണമെന്റുമായി കെ.സി.എ., മികച്ച താരങ്ങള്‍ക്ക് കേരള ക്രിക്കറ്റ് ലീഗിലേക്കും അവസരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 11, 2026, 06:26 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: വിദ്യാര്‍ഥികളിലെ ക്രിക്കറ്റ് പ്രതിഭകളെ കണ്ടെത്തുന്നതിനായി സംസ്ഥാനതല സ്‌കൂള്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിക്കാന്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ (കെ.സി.എ.). കേരള ക്രിക്കറ്റ് ലീഗിന്റെ തുടര്‍ച്ചയായാണ് സംസ്ഥാനത്തെ സ്‌കൂള്‍ ടീമുകളെ പങ്കെടുപ്പിച്ച് വിപുലമായ ചാമ്പ്യന്‍ഷിപ്പ് നടത്തുന്നത്.

ജില്ലാതല മത്സരങ്ങളോടെയാണ് ടൂര്‍ണമെന്റിന് തുടക്കമാകുക. തുടര്‍ന്ന് മേഖലാതലത്തിലോ എല്ലാ ജില്ലകളെയും ഉള്‍പ്പെടുത്തിയുള്ള നോക്കൗട്ട് ഘട്ടത്തിലോ മത്സരങ്ങള്‍ നടത്തും. ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ ആരംഭിച്ച് ജനുവരിയോടെ ടൂര്‍ണമെന്റ് പൂര്‍ത്തിയാക്കാനാണ് കെ.സി.എയുടെ ലക്ഷ്യം. എല്ലാ വര്‍ഷവും ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിക്കാനും പദ്ധതിയുണ്ട്.

സംസ്ഥാന, സി.ബി.എസ്.ഇ. സിലബസുകളില്‍ പ്ലസ് ടു വരെയുള്ള വിദ്യാര്‍ഥികളടങ്ങിയ സ്‌കൂള്‍ ടീമുകള്‍ക്ക് പങ്കെടുക്കാം. മികച്ച പ്രകടനം നടത്തുന്ന താരങ്ങള്‍ക്ക് കേരള ക്രിക്കറ്റ് ലീഗ് (കെ.സി.എല്‍.) ടീമുകളില്‍ അവസരം ലഭിക്കുന്ന തരത്തിലാകും പദ്ധതി.

കെ.സി.എല്‍. താരങ്ങള്‍ കുട്ടികള്‍ക്ക് പരിശീലനവും മാര്‍ഗനിര്‍ദേശവും നല്‍കും. മികച്ച സ്‌കൂളുകളില്‍ നെറ്റ് പ്രാക്ടീസ് ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാനും കെ.സി.എ. സഹായിക്കും. പങ്കെടുക്കുന്ന എല്ലാ ടീമുകള്‍ക്കും പ്രോത്സാഹന സമ്മാനങ്ങളും നല്‍കും.

മികവ് തെളിയിക്കുന്ന താരങ്ങള്‍ക്ക് അടുത്ത സീസണില്‍ കെ.സി.എല്‍. ലിറ്റില്‍ സ്റ്റാര്‍ പദ്ധതിയിലേക്കും അവസരം ലഭിക്കും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള പ്രതിഭകളെ സ്‌കൂള്‍ തലത്തില്‍ തന്നെ കണ്ടെത്തി വളര്‍ത്തുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.

Tags: KCAschool cricket tournmentkca little stars
Share
Tweet
SendShare

More News from this section

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

Latest News

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies