പാകിസ്ഥാനിൽ റാണ റൗഫ്; പശ്ചിമ ബംഗാളിൽ വഹാബ് ആലം;  ഇന്ത്യയിലെത്തിയത് നേപ്പാൾ അതിർത്തി വഴി; പാക് ചാരൻ പിടിയിൽ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പാകിസ്ഥാനിൽ റാണ റൗഫ്; പശ്ചിമ ബംഗാളിൽ വഹാബ് ആലം;  ഇന്ത്യയിലെത്തിയത് നേപ്പാൾ അതിർത്തി വഴി; പാക് ചാരൻ പിടിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 13, 2026, 01:08 pm IST
Facebook
Twitter
WhatsAppTelegram

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ പാക് ചാരനെ പിടികൂടി. പാകിസ്ഥാനിലെ ഫൈസലാബാദ് സ്വദേശിയായ റാണ റൗഫ് എന്ന വഹാബ് ആലം ആണ് പശ്ചിമ ബംഗാൾ പൊലീസിന്റെ സ്പെഷ്യൽ ടാസ്‌ക് ഫോഴ്സിന്റെ പിടിയിലായത്. നോർത്ത് 24 പർഗാനാസ് ജില്ലയിലെ ഹാബ്രയിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യയിൽ വ്യാജ തിരിച്ചറിയൽ രേഖകളുമായി കഴിഞ്ഞിരുന്ന ഇയാൾ, ഇന്ത്യൻ സൈന്യം, ബിഎസ്എഫ്, റെയിൽവേ തുടങ്ങിയവയുമായി ബന്ധപ്പെട്ട തന്ത്രപ്രധാന വിവരങ്ങൾ ശേഖരിച്ചിരുന്നതായാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം.

റാണ റൗഫ് യഥാർഥ തിരിച്ചറിയൽ മറച്ചുവെച്ച് ‘വഹാബ് ആലം’ എന്ന പേരിലാണ് ഇയാൾ ഇന്ത്യയിൽ കഴിഞ്ഞിരുന്നത്. ‘വാഹഫ്’ എന്ന പേരിലും ഇയാൾ അറിയപ്പെട്ടിരുന്നതായി റിപ്പോർട്ടുകളുണ്ട്. കൊൽക്കത്തയിലെ തപ്സിയ പ്രദേശത്തെ വിലാസം ഉപയോഗിച്ച് ഇയാൾ വ്യാജ ആധാർ, വോട്ടർ തിരിച്ചറിയൽ രേഖകൾ ഉൾപ്പെടെയുള്ള രേഖകൾ സ്വന്തമാക്കിയിരുന്നു.

നേപ്പാള്‍ അതിര്‍ത്തി വഴി 2012ലാണ് ഇയാള്‍ ഇന്ത്യയിലെത്തിയത്. റാണ റൗഫിന് വ്യാജ ഇന്ത്യൻ രേഖകൾ സ്വന്തമാക്കാൻ സഹായിച്ച മറ്റൊരാളെയും കൊൽക്കത്തയിലെ തപ്സിയയിൽ നിന്ന്  പിടികൂടിയിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്ത് റൗഫിന്റെ ഇന്ത്യയിലെ ബന്ധങ്ങളും സഹായശൃംഖലയും കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. ഇന്ത്യയിൽ മറ്റാരെങ്കിലും ഇയാൾക്കൊപ്പം പ്രവർത്തിച്ചിരുന്നോയെന്നും പരിശോധിക്കുന്നുണ്ട്.

റാണ റൗഫ് പാകിസ്ഥാന്റെ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐയുമായി നേരിട്ട് ബന്ധം പുലർത്തിയിരുന്നോയെന്നതും അന്വേഷണത്തിന്റെ ഭാഗമാണ്.   പ്രതിയുടെ മൊബൈൽ ഫോൺ, ഡിജിറ്റൽ ഉപകരണങ്ങൾ എന്നിവയിൽ നിന്നും കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രതീക്ഷ. റൗഫിനെയും പിടിയിലായ സഹായിയെയും ചോദ്യം ചെയ്തുവരികയാണ്.

Tags: arrestedPak Spy
Share
Tweet
SendShare

More News from this section

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരായ പരാമർശം ; നിഖിൽ വാഗ്ലെയ്‌ക്കും സഞ്ജയ് റാവുത്തിനും എതിരെ കോടതിയലക്ഷ്യ കേസ്

Latest News

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies