ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിന് ശ്രീലങ്കന്‍ ടീമിനെ പ്രഖ്യാപിച്ചു; കുശാല്‍ മെന്‍ഡിസും പാത്തും നിസങ്കയും പുറത്ത്
Thursday, August 13 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിന് ശ്രീലങ്കന്‍ ടീമിനെ പ്രഖ്യാപിച്ചു; കുശാല്‍ മെന്‍ഡിസും പാത്തും നിസങ്കയും പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 13, 2026, 02:41 pm IST
Facebook
Twitter
WhatsAppTelegram

ഹൈദരാബാദ്: ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിന് മൂന്ന് ദിവസം മാത്രം ശേഷിക്കെ ശ്രീലങ്ക 16 അംഗ ടീമിനെ പ്രഖ്യാപിച്ചു. ധനഞ്ജയ ഡി സില്‍വയാണ് ടീമിന്റെ നായകന്‍. കമിന്ദു മെന്‍ഡിസിനെ വൈസ് ക്യാപ്റ്റനായി നിയമിച്ചു. മൂന്ന് വര്‍ഷത്തിന് ശേഷം ദില്‍ഷന്‍ മധുഷങ്കയും നിരോഷന്‍ ഡിക്ക്വെല്ലയും ശ്രീലങ്കയുടെ ടെസ്റ്റ് ടീമിലേക്ക് തിരിച്ചെത്തിയതാണ് പ്രധാന ശ്രദ്ധേയമായ മാറ്റം. അതേസമയം, പ്രധാന ബാറ്റര്‍മാരായ കുശാല്‍ മെന്‍ഡിസിനും പാത്തും നിസങ്കയ്‌ക്കും ടീമില്‍ ഇടം ലഭിച്ചില്ല.

54 ടെസ്റ്റുകളുടെ പരിചയസമ്പത്തുള്ള നിരോഷന്‍ ഡിക്ക്വെല്ല 2023ല്‍ ന്യൂസിലന്‍ഡിനെതിരെയാണ് അവസാനമായി ശ്രീലങ്കയ്‌ക്കായി ടെസ്റ്റ് കളിച്ചത്. ദില്‍ഷന്‍ മധുഷങ്കയും 2023ലാണ് ഇതുവരെ കളിച്ച ഏക ടെസ്റ്റ് മത്സരം പൂര്‍ത്തിയാക്കിയത്. പാകിസ്ഥാനെതിരെയായിരുന്നു അദ്ദേഹത്തിന്റെ അവസാന റെഡ്-ബോള്‍ മത്സരം. ലങ്ക പ്രീമിയര്‍ ലീഗ് മത്സരത്തിനിടെ വലതുതുടയ്‌ക്ക് പരിക്കേറ്റ കുശാല്‍ മെന്‍ഡിസ് ഇതുവരെ പൂര്‍ണ ഫിറ്റായിട്ടില്ല. കഴിഞ്ഞ മാസം കൈമുട്ടിന് ശസ്ത്രക്രിയയ്‌ക്ക് വിധേയനായ പാത്തും നിസങ്കയും ഇപ്പോഴും വിശ്രമത്തിലാണ്.

സന്നാഹ മത്സരത്തില്‍ മൂന്ന് വിക്കറ്റ് വീഴ്‌ത്തിയ ഓഫ് സ്പിന്‍ ഓള്‍റൗണ്ടര്‍ കേശര നുവന്‍തയ്‌ക്കാണ് ആദ്യമായി ടെസ്റ്റ് ടീമിലേക്ക് വിളിയെത്തിയത്. പ്രഭാത് ജയസൂര്യയായിരിക്കും ശ്രീലങ്കയുടെ സ്പിന്‍ ആക്രമണത്തിന് നേതൃത്വം നല്‍കുക. രമേഷ് മെന്‍ഡിസും നുവന്‍തയും അദ്ദേഹത്തിനൊപ്പം ചേരും. അസിത ഫെര്‍ണാണ്ടോയുടെ നേതൃത്വത്തിലായിരിക്കും പേസ് നിര. ലഹിരു കുമാര, വിശ്വ ഫെര്‍ണാണ്ടോ, മിലന്‍ രത്‌നായകെ, ദില്‍ഷന്‍ മധുഷങ്ക എന്നിവരും പേസ് വിഭാഗത്തിലുണ്ട്.

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ആദ്യ ടെസ്റ്റ് ഓഗസ്റ്റ് 15ന് ആരംഭിക്കും. രണ്ടാം ടെസ്റ്റ് ഓഗസ്റ്റ് 23 മുതല്‍ 27 വരെ എസ്എസ്സിയിലാണ് നടക്കുക.

ശ്രീലങ്കയുടെ ആദ്യ ടെസ്റ്റിനുള്ള 16 അംഗ ടീം

ധനഞ്ജയ ഡി സില്‍വ (ക്യാപ്റ്റന്‍), കമിന്ദു മെന്‍ഡിസ് (വൈസ് ക്യാപ്റ്റന്‍), ലഹിരു ഉദാര, നിഷാന്‍ മധുഷങ്ക, ദിനേശ് ചണ്ഡിമല്‍, പസിന്ദു സൂര്യബണ്ഡാര, സോണല്‍ ദിനുഷ, നിരോഷന്‍ ഡിക്ക്വെല്ല (വിക്കറ്റ് കീപ്പര്‍), രമേഷ് മെന്‍ഡിസ്, പ്രഭാത് ജയസൂര്യ, കേശര നുവന്‍ത, മിലന്‍ രത്‌നായകെ, അസിത ഫെര്‍ണാണ്ടോ, ലഹിരു കുമാര, വിശ്വ ഫെര്‍ണാണ്ടോ, ദില്‍ഷന്‍ മധുഷങ്ക.

Tags: srilankatest teamannounedDickwellaMadushankaReturn After Three Yearsagainst india
Share
Tweet
SendShare

More News from this section

വിരമിച്ച് ദിവസങ്ങള്‍ മാത്രം; ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ പുതിയ വേഷത്തില്‍ അജിങ്ക്യ രഹാനെ

കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണിൽ തിളങ്ങാൻ ആലപ്പുഴ ജില്ലയിൽ നിന്ന് 10 താരങ്ങൾ

കിരീടം തിരിച്ചുപിടിക്കാൻ ഏരീസ് കൊല്ലം സെയിലേഴ്സ്

ഗംഭീറിന്റെ പരിശീലക സ്ഥാനം തെറിക്കുമോ? ബിസിസിഐയുടെ നിര്‍ണായക തീരുമാനം പുറത്ത്

ഗുജറാത്തിലേക്ക് മടങ്ങാന്‍ താല്‍പര്യം കാണിച്ച് ഹാര്‍ദിക് പാണ്ഡ്യ; ക്യാപ്റ്റന്‍സി ആവശ്യപ്പെട്ടു; പറ്റില്ലെന്ന് മാനേജ്‌മെന്റ്

അഫ്ഗാനിസ്ഥാന്‍ പരമ്പര പ്രഖ്യാപിച്ചു; ഇന്ത്യ-ബംഗ്ലാദേശ് പരമ്പര അനിശ്ചിതത്വത്തില്‍

Latest News

സിപിഎമ്മിന്റെ ‘ഇസ്ലാമിക് ബാങ്ക്’ പൊളിഞ്ഞു; കണ്ണൂരിൽ തുടങ്ങിയ ‘ഹലാൽ ഫായിദ’ സഹകരണ സംഘത്തിനെതിരെ പരാതിയുമായി നിക്ഷേപകൻ; 2017ൽ സ്ഥാപനം ഉദ്ഘാടനം ചെയ്തത് പിണറായി വിജയൻ

ലഷ്കറിൽ വീണ്ടും കുഴഞ്ഞുവീണ് മരണം; ഇത്തവണ വിദ്യാർത്ഥി വിഭാഗം നേതാവ് അദീൽ അസ്ലം; മൂന്ന് ദിവസത്തിനിടെ രണ്ടാമത്തെ മരണം; അജ്ഞാതൻ ‘റൂട്ട്’ മാറ്റിയോ??

ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിന് ശ്രീലങ്കന്‍ ടീമിനെ പ്രഖ്യാപിച്ചു; കുശാല്‍ മെന്‍ഡിസും പാത്തും നിസങ്കയും പുറത്ത്

കടകംപള്ളിക്ക് എന്ത് ഹെൽമെറ്റ്, എന്ത് ഫൈൻ?? നിയമംലംഘിച്ച മുൻ മന്ത്രിക്ക് പിഴ ചുമത്തിയില്ലെന്ന് വിവരാവകാശ രേഖ

‘ഇന്ത്യയെ തകർക്കും, ക്ഷേത്രമണികൾ മുഴങ്ങില്ല’; ലഷ്‌കർ ഭീകരർക്കൊപ്പം വേദിയിൽ മുൻ പാക് ആഭ്യന്തര മന്ത്രി, താൻ ‘ഹാഫിസ് സഈദിന്റെ അടിമ’യെന്ന് ഷെയ്ഖ് റഷീദ് അഹമ്മദ്

ഗുട്ട്ഖയ്‌ക്കും പാൻ മസാലയ്‌ക്കും ഒരുവർഷത്തേക്ക് നിരോധനം; നിർമ്മാണവും വിൽപ്പനയും  പാടില്ല

മഞ്ഞുമ്മലിൽ സോഷ്യൽ മീഡിയയിൽ വീഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെ യുവാവ് പുഴയിൽ ചാടി മരിച്ചു

പാകിസ്ഥാനിൽ റാണ റൗഫ്; പശ്ചിമ ബംഗാളിൽ വഹാബ് ആലം;  ഇന്ത്യയിലെത്തിയത് നേപ്പാൾ അതിർത്തി വഴി; പാക് ചാരൻ പിടിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies