കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണിൽ തിളങ്ങാൻ ആലപ്പുഴ ജില്ലയിൽ നിന്ന് 10 താരങ്ങൾ
Thursday, August 13 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണിൽ തിളങ്ങാൻ ആലപ്പുഴ ജില്ലയിൽ നിന്ന് 10 താരങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 13, 2026, 02:53 pm IST
Facebook
Twitter
WhatsAppTelegram

ആലപ്പുഴ: കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണിൽ തിളങ്ങാൻ തയ്യാറെടുത്ത് ആലപ്പുഴയിൽ നിന്നുള്ള ക്രിക്കറ്റ് താരങ്ങൾ.ഓൾറൗണ്ടർമാരും സ്പിന്നർമാരും ഹാർഡ് ഹിറ്റർമാരുമടക്കം പത്ത് താരങ്ങളാണ് ജില്ലയിൽ നിന്ന് വിവിധ ടീമുകളിലായി ഇടം നേടിയിട്ടുള്ളത്.

ഇത്തവണ താരലേലത്തിൽ ഏറ്റവും അധികം ശ്രദ്ധിക്കപ്പെട്ട താരങ്ങളിലൊരാൾ എം നിഖിലായിരുന്നു. ഒന്നര ലക്ഷം അടിസ്ഥാന വിലയുള്ള ബി വിഭാഗത്തിൽ 6.20 ലക്ഷം രൂപയ്‌ക്കാണ് നിഖിലിനെ തിരുവനന്തപുരം റോയൽസ് സ്വന്തമാക്കിയത്. ബി വിഭാഗത്തിൽ ഏറ്റവും കൂടുതൽ തുകയ്‌ക്ക് ലേലത്തിൽ പോയതും നിഖിലായിരുന്നു. ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ ശോഭിക്കാൻ കഴിയുന്നതാണ് നിഖിലിന്റെ കരുത്ത്. കഴിഞ്ഞ സീസണിൽ റോയൽസിനായി നിഖിൽ 171 റൺസ് നേടുകയും അഞ്ച് വിക്കറ്റുകൾ വീഴ്‌ത്തുകയും ചെയ്തിരുന്നു. അടുത്തിടെ സമാപിച്ച എൻഎസ് കെ ട്രോഫിയിലും മികച്ച പ്രകടനമായിരുന്നു നിഖിലിൻ്റേത്.

കഴിഞ്ഞ സീസണിൽ കൊച്ചി ബ്ലൂ ടൈകേഴ്സിന്റെ വിജയത്തിൽ നിർണ്ണാകയ പങ്കു വഹിച്ച ജെറിൻ പി എസ് ആണ് ഇത്തവണ ആലപ്പുഴയിൽ നിന്നുള്ള മറ്റൊരു താരം. ഇത്തവണയും ജെറിൻ കൊച്ചി ബ്ലൂ ടൈഗേഴ്സിനൊപ്പം തന്നെ തുടരും. കഴിഞ്ഞ സീസണിൽ ഏറ്റവും കൂടുതൽ വിക്കറ്റെടുത്ത അഞ്ച് താരങ്ങളിലൊറാളിയുരന്നു ജെറിൻ. ചില മത്സരങ്ങളിൽ ബാറ്റ് കൊണ്ടും ശ്രദ്ധേയ പ്രകടനം കാഴ്ച വച്ച ജെറിനെ 2.30 ലക്ഷത്തിനാണ് കൊച്ചി സ്വന്തമാക്കിയത്. ജെറിനൊപ്പം പരിചയ സമ്പന്നനായ പി കെ മിഥുനെയും ബ്ലൂ ടൈഗേഴ്സ് വീണ്ടും ടീമിലെത്തിച്ചു.

ജില്ലയുടെ സ്വന്തം ടീമായ ആലപ്പി റിപ്പിൾസിൽ ഇത്തവണ ആലപ്പുഴയിൽ നിന്നുള്ളത് ആർ അമൽരാജും ആകാശ് പിള്ളയുമാണ്. ഓൾ റൗണ്ടറായ അമലിനെയും വിക്കറ്റ് കീപ്പർ ബാറ്റായ ആകാശ് പിള്ളയെയും എഴുപത്തയ്യായിരം രൂപയ്‌ക്കാണ് റിപ്പിൾസ് സ്വന്തമാക്കിയത്. ഓൾ ഔണ്ടർമാരായ കെ ജി അഖിലും അമൽ രമേഷും എസ് മിഥുനുമാണ് ജില്ലയിൽ നിന്നും കെസിഎൽ മൂന്നാം സീസണിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മറ്റ് മൂന്ന് താരങ്ങൾ. അഖിലിനെയും അമലിനെയും എഴുപത്തയ്യായിരം രൂപയ്‌ക്കും മിഥുനെ ഒന്നര ലക്ഷം രൂപയ്‌ക്കും ഏരീസ് കൊല്ലം സെയിലേഴ്സാണ് സ്വന്തമാക്കിയത്. കൂറ്റനടികളിലൂടെ ശ്രദ്ധേയനായ പ്രസൂൺ പ്രസാദാണ് മൂന്നാം സീസണിൽ ജില്ലയെ പ്രതിനിധീകരിക്കുന്ന മറ്റൊരു താരം. തൃശൂർ ടൈറ്റൻസാണ് പ്രസൂൺ പ്രസാദിനെ സ്വന്തമാക്കിയത്.

പരിചയസമ്പന്നരായ ലെഫ്റ്റ് ആം സ്പിന്നർ എം യു ഹരികൃഷ്ണനും എസ് മിഥുനും ഇക്കുറിയും കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസിന് വേണ്ടിയാണ് ഇറങ്ങുക. കഴിഞ്ഞ സീസണിൽ ടീമിനായി മികച്ച പ്രകടനം കാഴ്ച വച്ച ഹരികൃഷ്ണനെ മൂന്ന് ലക്ഷം രൂപയ്‌ക്കാണ് ഗ്ലോബ് സ്റ്റാർസ് സ്വന്തമാക്കിയത്. ഐപിഎല്ലിൽ രാജസ്ഥാന് വേണ്ടി കളിച്ചിട്ടുള്ള താരമാണ് എസ് മിഥുൻ. കഴിഞ്ഞ സീസണിൽ കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസിനായി പത്ത് വിക്കറ്റും നേടിയിരുന്നു.

Tags: AlappuzhaKCLten player
Share
Tweet
SendShare

More News from this section

വിരമിച്ച് ദിവസങ്ങള്‍ മാത്രം; ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ പുതിയ വേഷത്തില്‍ അജിങ്ക്യ രഹാനെ

കിരീടം തിരിച്ചുപിടിക്കാൻ ഏരീസ് കൊല്ലം സെയിലേഴ്സ്

ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിന് ശ്രീലങ്കന്‍ ടീമിനെ പ്രഖ്യാപിച്ചു; കുശാല്‍ മെന്‍ഡിസും പാത്തും നിസങ്കയും പുറത്ത്

ഗംഭീറിന്റെ പരിശീലക സ്ഥാനം തെറിക്കുമോ? ബിസിസിഐയുടെ നിര്‍ണായക തീരുമാനം പുറത്ത്

ഗുജറാത്തിലേക്ക് മടങ്ങാന്‍ താല്‍പര്യം കാണിച്ച് ഹാര്‍ദിക് പാണ്ഡ്യ; ക്യാപ്റ്റന്‍സി ആവശ്യപ്പെട്ടു; പറ്റില്ലെന്ന് മാനേജ്‌മെന്റ്

അഫ്ഗാനിസ്ഥാന്‍ പരമ്പര പ്രഖ്യാപിച്ചു; ഇന്ത്യ-ബംഗ്ലാദേശ് പരമ്പര അനിശ്ചിതത്വത്തില്‍

Latest News

സിപിഎമ്മിന്റെ ‘ഇസ്ലാമിക് ബാങ്ക്’ പൊളിഞ്ഞു; കണ്ണൂരിൽ തുടങ്ങിയ ‘ഹലാൽ ഫായിദ’ സഹകരണ സംഘത്തിനെതിരെ പരാതിയുമായി നിക്ഷേപകൻ; 2017ൽ സ്ഥാപനം ഉദ്ഘാടനം ചെയ്തത് പിണറായി വിജയൻ

ലഷ്കറിൽ വീണ്ടും കുഴഞ്ഞുവീണ് മരണം; ഇത്തവണ വിദ്യാർത്ഥി വിഭാഗം നേതാവ് അദീൽ അസ്ലം; മൂന്ന് ദിവസത്തിനിടെ രണ്ടാമത്തെ മരണം; അജ്ഞാതൻ ‘റൂട്ട്’ മാറ്റിയോ??

കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണിൽ തിളങ്ങാൻ ആലപ്പുഴ ജില്ലയിൽ നിന്ന് 10 താരങ്ങൾ

കടകംപള്ളിക്ക് എന്ത് ഹെൽമെറ്റ്, എന്ത് ഫൈൻ?? നിയമംലംഘിച്ച മുൻ മന്ത്രിക്ക് പിഴ ചുമത്തിയില്ലെന്ന് വിവരാവകാശ രേഖ

‘ഇന്ത്യയെ തകർക്കും, ക്ഷേത്രമണികൾ മുഴങ്ങില്ല’; ലഷ്‌കർ ഭീകരർക്കൊപ്പം വേദിയിൽ മുൻ പാക് ആഭ്യന്തര മന്ത്രി, താൻ ‘ഹാഫിസ് സഈദിന്റെ അടിമ’യെന്ന് ഷെയ്ഖ് റഷീദ് അഹമ്മദ്

ഗുട്ട്ഖയ്‌ക്കും പാൻ മസാലയ്‌ക്കും ഒരുവർഷത്തേക്ക് നിരോധനം; നിർമ്മാണവും വിൽപ്പനയും  പാടില്ല

മഞ്ഞുമ്മലിൽ സോഷ്യൽ മീഡിയയിൽ വീഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെ യുവാവ് പുഴയിൽ ചാടി മരിച്ചു

പാകിസ്ഥാനിൽ റാണ റൗഫ്; പശ്ചിമ ബംഗാളിൽ വഹാബ് ആലം;  ഇന്ത്യയിലെത്തിയത് നേപ്പാൾ അതിർത്തി വഴി; പാക് ചാരൻ പിടിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies