ചരിത്രം തിരുത്തി മിച്ചല്‍ സ്റ്റാര്‍ക്ക്; ഹെറാത്തിനെ മറികടന്ന് ടെസ്റ്റിലെ ഏറ്റവും മികച്ച ഇടംകൈയന്‍ ബൗളര്‍
Thursday, August 13 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ചരിത്രം തിരുത്തി മിച്ചല്‍ സ്റ്റാര്‍ക്ക്; ഹെറാത്തിനെ മറികടന്ന് ടെസ്റ്റിലെ ഏറ്റവും മികച്ച ഇടംകൈയന്‍ ബൗളര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 13, 2026, 04:54 pm IST
Facebook
Twitter
WhatsAppTelegram

ഡാര്‍വിന്‍: ടെസ്റ്റ് ക്രിക്കറ്റിലെ തന്റെ ഐതിഹാസിക കരിയറില്‍ മറ്റൊരു ചരിത്രനേട്ടം കൂടി സ്വന്തമാക്കി ഓസ്‌ട്രേലിയന്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക്. ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റില്‍ ഷദ്മാന്‍ ഇസ്ലാമിനെ പുറത്താക്കിയതോടെയാണ് ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്‌ത്തിയ ഇടംകൈയന്‍ ബൗളറായി സ്റ്റാര്‍ക്ക് മാറിയത്. ഷദ്മാന്റെ വിക്കറ്റ് വീഴ്‌ത്തിയതോടെ ടെസ്റ്റിലെ സ്റ്റാര്‍ക്കിന്റെ വിക്കറ്റ് നേട്ടം 434 ആയി. ഇതോടെ 433 വിക്കറ്റുമായി ഇതുവരെ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ശ്രീലങ്കന്‍ സ്പിന്‍ ഇതിഹാസം രംഗണ ഹെറാത്തിനെയാണ് സ്റ്റാര്‍ക്ക് മറികടന്നത്.

106 ടെസ്റ്റുകളില്‍ നിന്നാണ് സ്റ്റാര്‍ക്ക് ഈ നേട്ടത്തിലെത്തിയത്. 93 ടെസ്റ്റുകളില്‍ നിന്ന് 433 വിക്കറ്റുകളായിരുന്നു ഹെറാത്തിന്റെ സമ്പാദ്യം. ഇടംകൈയന്‍ ബൗളര്‍മാരുടെ റെക്കോര്‍ഡ് സ്വന്തമാക്കിയതിന് പിന്നാലെ മറ്റൊരു നേട്ടത്തിനൊപ്പവും സ്റ്റാര്‍ക്ക് എത്തി. ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്‌ത്തിയ പേസര്‍മാരുടെ പട്ടികയില്‍ ഇന്ത്യന്‍ ഇതിഹാസം കപില്‍ ദേവിനൊപ്പമാണ് ഇപ്പോള്‍ സ്റ്റാര്‍ക്ക്.

131 ടെസ്റ്റുകളില്‍ നിന്ന് 434 വിക്കറ്റുകളാണ് കപില്‍ ദേവ് നേടിയത്. സ്റ്റാര്‍ക്ക് 106 ടെസ്റ്റുകളില്‍ തന്നെ ഈ നേട്ടത്തിലെത്തി എന്നതാണ് ശ്രദ്ധേയം. ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ താരങ്ങളുടെ ആദ്യ പത്തില്‍ ഇടം നേടാനും സ്റ്റാര്‍ക്കിന് ഇനി അധികം കാത്തിരിക്കേണ്ടതില്ല. 439 വിക്കറ്റുകളുമായി ദക്ഷിണാഫ്രിക്കന്‍ പേസ് ഇതിഹാസം ഡെയ്ല്‍ സ്റ്റെയ്‌നാണ് പട്ടികയില്‍ പത്താം സ്ഥാനത്ത്. സ്റ്റെയ്‌നെ മറികടക്കാന്‍ സ്റ്റാര്‍ക്കിന് ഇനി ആറ് വിക്കറ്റുകള്‍ കൂടി മതി.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയയെ വെറും 198 റണ്‍സിന് പുറത്താക്കി ബംഗ്ലാദേശ് ഞെട്ടിച്ചിരുന്നു. ബംഗ്ലാദേശിന്റെ പേസ് ആക്രമണത്തിന് മുന്നിലാണ് ഓസീസ് ബാറ്റിങ് നിര തകര്‍ന്നത്. ബംഗ്ലാദേശിനായി ഹസന്‍ മഹ്‌മൂദ് 55 റണ്‍സ് വഴങ്ങി ആറ് വിക്കറ്റുകള്‍ വീഴ്‌ത്തി. ഓസീസ് നിരയില്‍ സ്റ്റീവ് സ്മിത്ത് 71 റണ്‍സുമായി പൊരുതി നിന്നെങ്കിലും ടീമിനെ വലിയ സ്‌കോറിലെത്തിക്കാന്‍ കഴിഞ്ഞില്ല. ബംഗ്ലാദേശിനെതിരായ പോരാട്ടത്തിനിടെ സ്റ്റാര്‍ക്ക് സ്വന്തമാക്കിയ 434-ാം വിക്കറ്റ്, അദ്ദേഹത്തിന്റെ കരിയറിലെ മറ്റൊരു ചരിത്ര അധ്യായമായി മാറി.

Tags: Mitchell StarcScripts Historybreak all time left arm recordwicket taking
Share
Tweet
SendShare

More News from this section

വിരമിച്ച് ദിവസങ്ങള്‍ മാത്രം; ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ പുതിയ വേഷത്തില്‍ അജിങ്ക്യ രഹാനെ

കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണിൽ തിളങ്ങാൻ ആലപ്പുഴ ജില്ലയിൽ നിന്ന് 10 താരങ്ങൾ

കിരീടം തിരിച്ചുപിടിക്കാൻ ഏരീസ് കൊല്ലം സെയിലേഴ്സ്

ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിന് ശ്രീലങ്കന്‍ ടീമിനെ പ്രഖ്യാപിച്ചു; കുശാല്‍ മെന്‍ഡിസും പാത്തും നിസങ്കയും പുറത്ത്

ഗംഭീറിന്റെ പരിശീലക സ്ഥാനം തെറിക്കുമോ? ബിസിസിഐയുടെ നിര്‍ണായക തീരുമാനം പുറത്ത്

ഗുജറാത്തിലേക്ക് മടങ്ങാന്‍ താല്‍പര്യം കാണിച്ച് ഹാര്‍ദിക് പാണ്ഡ്യ; ക്യാപ്റ്റന്‍സി ആവശ്യപ്പെട്ടു; പറ്റില്ലെന്ന് മാനേജ്‌മെന്റ്

Latest News

ഇന്‍ഫാന്റിനോയുടെ പുതിയ തുറുപ്പുചീട്ട്; 2030 ലോകകപ്പില്‍ 64 ടീമുകളെ ഇറക്കാന്‍ ഫിഫ നീക്കം

ഡച്ച് പടയെ ഇനി സാവി നയിക്കും; 50 വര്‍ഷത്തിന് ശേഷം നെതര്‍ലന്‍ഡ്സിന്റെ പരിശീലകനായി വിദേശി

എക്വഡോറില്‍ ഹാളണ്ടിന്റെ ചിത്രമുള്ള 469 കിലോ കൊക്കെയ്ന്‍ പിടിയില്‍; ലോകകപ്പ് താരത്തിന്റെ ചിത്രം ലഹരിക്കടത്തിന് ഉപയോഗിച്ചത് എന്തിന് എന്ന് അറിയാമോ?

ചരിത്രം തിരുത്തി മിച്ചല്‍ സ്റ്റാര്‍ക്ക്; ഹെറാത്തിനെ മറികടന്ന് ടെസ്റ്റിലെ ഏറ്റവും മികച്ച ഇടംകൈയന്‍ ബൗളര്‍

അവിശ്വസനീയ തിരിച്ചുവരവ്; അധികസമയത്ത് 4-1ന്റെ തകര്‍പ്പന്‍ ജയം, എഎഫ്സി ചാമ്പ്യന്‍സ് ലീഗ് ടു ഗ്രൂപ്പ് ഘട്ടത്തില്‍ ഈസ്റ്റ് ബംഗാള്‍

സിപിഎമ്മിന്റെ ‘ഇസ്ലാമിക് ബാങ്ക്’ പൊളിഞ്ഞു; കണ്ണൂരിൽ തുടങ്ങിയ ‘ഹലാൽ ഫായിദ’ സഹകരണ സംഘത്തിനെതിരെ പരാതിയുമായി നിക്ഷേപകൻ; 2017ൽ സ്ഥാപനം ഉദ്ഘാടനം ചെയ്തത് പിണറായി വിജയൻ

ലഷ്കറിൽ വീണ്ടും കുഴഞ്ഞുവീണ് മരണം; ഇത്തവണ വിദ്യാർത്ഥി വിഭാഗം നേതാവ് അദീൽ അസ്ലം; മൂന്ന് ദിവസത്തിനിടെ രണ്ടാമത്തെ മരണം; അജ്ഞാതൻ ‘റൂട്ട്’ മാറ്റിയോ??

കടകംപള്ളിക്ക് എന്ത് ഹെൽമെറ്റ്, എന്ത് ഫൈൻ?? നിയമംലംഘിച്ച മുൻ മന്ത്രിക്ക് പിഴ ചുമത്തിയില്ലെന്ന് വിവരാവകാശ രേഖ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies