കുപ്രസിദ്ധ ലഹരിക്കടത്ത് ശൃംഖലയുടെ തലവൻ പിടിയിൽ; യുഎഇയിൽ ഒളിവിലായിരുന്ന വീരേന്ദ്ര സിങ് ബസോയയെ ഇന്ത്യയിലെത്തിച്ചു
Friday, August 14 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കുപ്രസിദ്ധ ലഹരിക്കടത്ത് ശൃംഖലയുടെ തലവൻ പിടിയിൽ; യുഎഇയിൽ ഒളിവിലായിരുന്ന വീരേന്ദ്ര സിങ് ബസോയയെ ഇന്ത്യയിലെത്തിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 14, 2026, 12:54 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: രാജ്യത്തെ ഞെട്ടിച്ച കോടിക്കണക്കിന് രൂപയുടെ കൊക്കെയ്ൻ കടത്ത് കേസിൽ നിർണായക നീക്കം. അന്താരാഷ്‌ട്ര ലഹരിക്കടത്ത് ശൃംഖലയുടെ പ്രധാന സൂത്രധാരനായ വീരേന്ദ്ര സിങ് ബസോയിയെ യുഎഇയിൽ നിന്ന് ഇന്ത്യയിലെത്തിച്ചു. നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ (എൻസിബി) നേതൃത്വത്തിലുള്ള ഏകോപിത നീക്കത്തിലൂടെയാണ് പിടികിട്ടാപ്പുള്ളിയെ രാജ്യത്തെത്തിച്ചത്.

ദുബായിൽ കേന്ദ്രീകരിച്ച് ഇന്ത്യയിലേക്ക് വൻതോതിൽ കൊക്കെയ്ൻ എത്തിക്കുന്ന ശൃംഖലയുടെ പ്രധാന കണ്ണിയാണ് ബസോയ്. ഡൽഹിയിൽ കോടികൾ വിലമതിക്കുന്ന കൊക്കെയ്ൻ പിടികൂടിയതിന് പിന്നാലെയാണ് ബസോയിലേക്ക് അന്വേഷണം എത്തിയത്. 2024ൽ ഡൽഹി പൊലീസ് 562 കിലോഗ്രാം കൊക്കെയ്ൻ പിടികൂടിയ കേസിലും മുഖ്യപ്രതിയാണ് ഇയാൾ. പിടികൂടിയ ലഹരിമരുന്നിന് ഏകദേശം 6,500 കോടി രൂപ വിലമതിക്കുന്നതായാണ് അന്ന് റിപ്പോർട്ട് ചെയ്തത്.

ഇന്ത്യയിൽ നേരത്തെയും ലഹരിക്കടത്ത് കേസിൽ ബസോയ അറസ്റ്റിലായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ജാമ്യം ലഭിച്ചതിന് പിന്നാലെ ഇയാൾ യുഎഇയിലേക്ക് കടക്കുകയും അവിടെനിന്ന് അന്താരാഷ്‌ട്ര ലഹരിക്കടത്ത് ശൃംഖല നിയന്ത്രിക്കുകയും ചെയ്തെന്നാണ് അന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ.

ലഹരിമാഫിയക്കെതിരെ കേന്ദ്രസർക്കാർ സ്വീകരിക്കുന്ന ശക്തമായ നിലപാട് വ്യക്തമാക്കിയാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ബസോയിയെ ഇന്ത്യയിലെത്തിച്ച വിവരം പുറത്തുവിട്ടത്. രാജ്യത്തെ യുവാക്കളെ ലക്ഷ്യമിടുന്ന ലഹരിക്കടത്ത് ശൃംഖലകൾക്കെതിരെ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന സന്ദേശമാണ് കേന്ദ്രം നൽകുന്നത്. രാജ്യാന്തര അതിർത്തികൾ കടന്ന് പ്രവർത്തിക്കുന്ന ലഹരിമാഫിയക്കെതിരെ അന്വേഷണ ഏജൻസികളുടെ നടപടി കൂടുതൽ ശക്തമാകുന്നതിന്റെ സൂചന കൂടിയാണ് ബസോയിയുടെ ഇന്ത്യയിലേക്കുള്ള തിരിച്ചുവരവ്.

Tags: ArrestDRUG CASE
Share
Tweet
SendShare

More News from this section

നേപ്പാൾ കലാപത്തിലും പാക് ചാരസംഘടനയ്‌ക്ക് പങ്ക്? തുർക്കി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പാക് വംശജനായ മതപ്രഭാഷകന്റെ സാന്നിധ്യം; വിദേശ ഫണ്ടിംഗും അന്വേഷണ പരിധിയിൽ

റീചാർജ് പോക്കറ്റ് കാലിയാക്കും!! 299 അടക്കം കുറഞ്ഞ പ്ലാനുകൾ നിർത്തലാക്കി എയർടെൽ; ഫോൺ ഉപയോഗത്തിന് ഇനി വലിയ വില നൽകേണ്ടി വരും

എൺപതാമത് സ്വാതന്ത്ര്യദിനാഘോഷത്തിന് രാജ്യം ഒരുങ്ങി; ചെങ്കോട്ടയിൽ നാളെ പ്രധാനമന്ത്രി ദേശീയപതാക ഉയർത്തും, ചരിത്രത്തിൽ ആദ്യമായി വന്ദേമാതരവും

പാകിസ്ഥാനുമായി ബന്ധമെന്ന് സംശയം; ഐഎസ്ഐഎസ് ബന്ധവും അന്വേഷിച്ച് യുപി എടിഎസ്, കര്‍ണാടകയില്‍ രണ്ട് പേര്‍ അറസ്റ്റില്‍

എയര്‍ ഇന്ത്യയില്‍ ഇന്ന് മുതല്‍ നിര്‍ബന്ധിത ലഹരി പരിശോധന; സുരക്ഷാ നടപടികള്‍ കടുപ്പിച്ച് കമ്പനി

പാകിസ്ഥാനിൽ റാണ റൗഫ്; പശ്ചിമ ബംഗാളിൽ വഹാബ് ആലം;  ഇന്ത്യയിലെത്തിയത് നേപ്പാൾ അതിർത്തി വഴി; പാക് ചാരൻ പിടിയിൽ

Latest News

മെസിയുടെ പേരിൽ ‘റിപ്പോർട്ടർ ടിവി’ നടത്തിയ തട്ടിപ്പിന് അന്താരാഷ്‌ട്ര ബന്ധം; കേസ് സിബിഐക്ക് വിടാൻ മുഖ്യമന്ത്രി വി ഡി സതീശൻ തയ്യാറാകണം: അഡ്വ. എസ്. സുരേഷ്

കുപ്രസിദ്ധ ലഹരിക്കടത്ത് ശൃംഖലയുടെ തലവൻ പിടിയിൽ; യുഎഇയിൽ ഒളിവിലായിരുന്ന വീരേന്ദ്ര സിങ് ബസോയയെ ഇന്ത്യയിലെത്തിച്ചു

മലപ്പുറത്തെ വൻ സ്ഫോടകവസ്തു ശേഖരം; രാഷ്‌ട്രീയ ബന്ധം അന്വേഷിച്ച് എൻഐഎ, കേരള-കർണാടക-തമിഴ്നാട് കേന്ദ്രീകരിച്ച് അന്വേഷണം

വൈശാഖൻ ജാമ്യത്തിലിറങ്ങിയത് രണ്ടാഴ്ച മുൻപ്; യുവതിയെ കെട്ടിത്തൂക്കി കൊന്ന കേസിലെ പ്രതി മരിച്ച നിലയിൽ

പെട്രോൾ പമ്പ് ജീവനക്കാരെ ആക്രമിച്ച പ്രതിയെ പിടികൂടാനെത്തിയ പൊലീസിനും മർദ്ദനം; വാഹനം തകർക്കാനും ശ്രമം

മോട്ടോർ വാഹന നിയമങ്ങൾ കാറ്റിൽ പറത്തി മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫും എംഎൽഎയും; മൊബൈലിൽ ദൃശ്യങ്ങൾ പകർത്തി ഡ്രൈവിംഗ്

 വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീന്റെ സ്റ്റാഫിൽ ജമാഅത്തെ ഇസ്ലാമി നേതാവ്; പ്രതിഷേധവുമായി യൂത്ത് ലീഗും എംഎസ്എഫും

ബസിൽ വന്നിറങ്ങിയ യുവാവിനെ കൂട്ടിക്കൊണ്ടുപോകാനെത്തിയവരും കുടുങ്ങി; കൊട്ടാരക്കരയിൽ 144 ഗ്രാം എംഡിഎംഎയുമായി മൂന്ന് പേർ പിടിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies