ജി സുകുമാരന്‍ നായര്‍ക്കെതിരായ വിമർശനം; അനൂപ് ചന്ദ്രന്റെ നിലപാട് തള്ളി കുടുംബം, പ്രതികാര നടപടിയെന്ന് നടൻ
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ജി സുകുമാരന്‍ നായര്‍ക്കെതിരായ വിമർശനം; അനൂപ് ചന്ദ്രന്റെ നിലപാട് തള്ളി കുടുംബം, പ്രതികാര നടപടിയെന്ന് നടൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 14, 2026, 08:22 pm IST
Facebook
Twitter
WhatsAppTelegram

കോട്ടയം: എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കെതിരെ നടൻ അനൂപ് ചന്ദ്രൻ നടത്തിയ രൂക്ഷ വിമർശനങ്ങൾക്കിടെ കുടുംബത്തിലും ഭിന്നാഭിപ്രായം. അനൂപ് ചന്ദ്രൻ പറഞ്ഞത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്ന് കുടുംബാംഗങ്ങൾ വ്യക്തമാക്കി. ജനശ്രദ്ധ നേടുന്നതിനായാണ് അനൂപ് എൻഎസ്എസിനെതിരെ ഇത്തരം പരാമർശങ്ങൾ നടത്തുന്നതെന്നും ബന്ധു ആരോപിച്ചു.

അനൂപിന്റെ വിമർശനങ്ങളെ പിന്തുണയ്‌ക്കുന്നില്ലെന്ന് വ്യക്തമാക്കിയ ബന്ധു, അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് കണ്ടതിനെ തുടർന്ന് ഫോണിൽ വിളിച്ച് സംസാരിച്ചിരുന്നുവെന്നും പറഞ്ഞു. ജനറൽ സെക്രട്ടറിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പ്രതികരിച്ചു.

അതേസമയം, അനൂപ് ചന്ദ്രന്റെ സഹോദരന്റെ ഭാര്യ രാജശ്രീയും ഗുരുതര ആരോപണവുമായി രംഗത്തെത്തി. തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിന് ഉത്തരവാദി അനൂപ് ചന്ദ്രനായിരിക്കുമെന്നാണ് രാജശ്രീയുടെ ആരോപണം. എൻഎസ്എസ് സ്ഥാപനത്തിലെ ജീവനക്കാരിയായ തന്നെ സ്ഥലംമാറ്റിയത് അനൂപ് നടത്തിയ വിമർശനങ്ങളുടെ പേരിലാണെന്നും അവർ പറഞ്ഞു.

എൻഎസ്എസ് എൽപി സ്കൂൾ പാണാവള്ളിയിൽ നിന്ന് അടൂരിലേക്കാണ് രാജശ്രീയെ സ്ഥലംമാറ്റിയത്. ഇതുസംബന്ധിച്ച ഉത്തരവ് ഇന്നലെയാണ് ലഭിച്ചത്. എന്നാൽ എൻഎസ്എസ് തന്നെ ചതിക്കില്ലെന്നും സ്ഥലംമാറ്റ പ്രശ്നത്തിൽ പരിഹാരം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും രാജശ്രീ പറഞ്ഞു.

ഇതിനിടെ, കഴിഞ്ഞ ദിവസം മന്നം ക്ലബ്ബിൽ നടത്താനിരുന്ന ‘ദേവതാരുവിലെ ഇത്തിള്‍ക്കണ്ണികള്‍’ എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങ് പ്രസ് ക്ലബ്ബിൽ നടന്നപ്പോഴാണ് അനൂപ് ചന്ദ്രൻ സുകുമാരൻ നായർക്കെതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ചത്. എൻഎസ്എസ് കോളജുകൾ ഓരോന്നായി അടച്ചുപൂട്ടുകയാണെന്നും സ്ഥാപനങ്ങളുടെ സ്വത്തുക്കൾ വിറ്റഴിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

പിന്നാലെ സഹോദരന്റെ ഭാര്യയുടെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട് അനൂപ് ചന്ദ്രൻ ഫേസ്ബുക്കിലൂടെയും രംഗത്തെത്തി. താൻ നടത്തിയ വിമർശനത്തിനുള്ള പ്രതികാര നടപടിയാണ് സ്ഥലംമാറ്റമെന്നും അദ്ദേഹം ആരോപിച്ചു. വിമർശിച്ചതിന്റെ പേരിൽ പ്രതികാര നടപടികൾ സ്വീകരിക്കുന്ന സുകുമാരൻ നായരുടെ ‘മാടമ്പിത്തരം’ ഇനി എത്രകാലം തുടരുമെന്ന് എൻഎസ്എസ് സമുദായം തീരുമാനിക്കണമെന്നും അനൂപ് ചന്ദ്രൻ തന്റെ കുറിപ്പിൽ പറഞ്ഞിരുന്നു.

ഇതോടെയാണ് അനൂപിന്റെ ആരോപണങ്ങളെ തള്ളി കുടുംബാംഗങ്ങൾ രംഗത്തെത്തിയത്. സംഭവത്തിൽ എൻഎസ്എസിന്റെ ഔദ്യോഗിക പ്രതികരണം കൂടി പുറത്തുവരാനിരിക്കുകയാണ്.

Tags: nssG Sukumaran nairAnoop chandran
Share
Tweet
SendShare

More News from this section

കാട്ടാക്കടയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാതായി; ദമ്പതികളും മൂന്ന് വയസുകാരിയായ മകളും എവിടെയെന്ന് അന്വേഷിച്ച് പൊലീസ്

പിടികൂടിയ പാമ്പിനെ വീട്ടിലെത്തിച്ചു; പിന്നാലെ കടിയേറ്റു, ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന് ദാരുണാന്ത്യം

അധ്യാപികമാരുടെയും വിദ്യാര്‍ഥിനികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന് പരാതി; പുനലൂരില്‍ വിദ്യാര്‍ഥിക്കെതിരെ കേസ്

കുട്ടികളുടെ സുരക്ഷയ്‌ക്ക് എഐ കവചം; 53 ലക്ഷം നിയമവിരുദ്ധ ഉള്ളടക്കങ്ങള്‍ നീക്കി മെറ്റ

‘ഏറ്റവും കൂടുതല്‍ ഉപദ്രവിച്ചത് ശരണ്യ’; കളമശേരി കേസില്‍ അതിജീവിതയുടെ നിര്‍ണായക മൊഴി; നാല് പേരെയും തിരിച്ചറിഞ്ഞു

സൈഡ് നല്‍കുന്നതിനെച്ചൊല്ലി തര്‍ക്കം; കെഎസ്ആര്‍ടിസി ഡ്രൈവറെ ബസ് തടഞ്ഞുനിര്‍ത്തി മര്‍ദിച്ചു

Latest News

ജിഎസ്ടിയില്‍ വന്‍ മാറ്റം; നികുതി ഉദ്യോഗസ്ഥര്‍ക്ക് ഇനി അറസ്റ്റ് അധികാരമില്ല, പ്രോസിക്യൂഷന്‍ പരിധി 5 കോടി

റിയാദ് വിമാനത്താവളത്തില്‍ സ്‌ഫോടനം; വിമാന സര്‍വീസുകള്‍ തടസപ്പെട്ടു, ആക്രമണം നടത്തിയെന്ന് ഹൂതികള്‍

റിയാദ് വിമാനത്താവളത്തിന് നേരെ മിസൈല്‍ ആക്രമണം; റിയാദ് സര്‍വീസുകള്‍ ഒക്ടോബര്‍ 10 വരെ നിര്‍ത്തി എയര്‍ ഇന്ത്യ

‘വോട്ട് മോഷണം’ ആരോപണത്തിന് തെളിവ് വേണം; തിരഞ്ഞെടുപ്പ് കമ്മിഷനെ പിന്തുണച്ച് 42 മുന്‍ ജഡ്ജിമാര്‍

2026ലെ സാഹിത്യ നൊബേല്‍ കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണിന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

ട്രെയിന്‍ യാത്രയ്‌ക്കിടെ കാണാതായ അസം സ്വദേശിനിയെ ആന്ധ്രയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

’26/11 മറന്നിട്ടില്ല, പഹല്‍ഗാമും മറന്നിട്ടില്ല’; യുഎന്നില്‍ പാകിസ്താനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies