കരുനാഗപ്പള്ളിയിൽ കാണാതായ ഏഴാം ക്ലാസുകാരൻ ബിലാലിന്റെ മൃതദേഹം കായലിൽ നിന്ന് കണ്ടെത്തി
Monday, August 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കരുനാഗപ്പള്ളിയിൽ കാണാതായ ഏഴാം ക്ലാസുകാരൻ ബിലാലിന്റെ മൃതദേഹം കായലിൽ നിന്ന് കണ്ടെത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 17, 2026, 11:17 am IST
Facebook
Twitter
WhatsAppTelegram

കൊല്ലം: കരുനാഗപ്പള്ളിയിൽ ശനിയാഴ്ച മുതൽ കാണാതായ ഏഴാം ക്ലാസ് വിദ്യാർത്ഥിയുടെ മൃതദേഹം കായലിൽ കണ്ടെത്തി. പടനായർകുളങ്ങര തെക്ക് അറയ്‌ക്കൽ വീട്ടിൽ നൗഷാദ്-ഷെമീമ ദമ്പതികളുടെ മകനായ 12 വയസ്സുകാരൻ ബിലാലിന്റെ മൃതദേഹമാണ് കൊതുമുക്ക് പാലത്തിനടിയിൽ നിന്നും പോലീസ് മുങ്ങിെയടുത്തത്. രണ്ടു ദിവസമായി പോലീസും ഫയർഫോഴ്സും പ്രദേശവാസികളും നടത്തിയ തീവ്രമായ തിരച്ചിലിനൊടുവിലാണ് തിങ്കളാഴ്ച രാവിലെ നാടിനെ മുഴുവൻ കണ്ണീരിലാഴ്‌ത്തിയ ഈ ദുരന്തവാർത്ത പുറത്തുവരുന്നത്.

കഴിഞ്ഞ ശനിയാഴ്ച വൈകീട്ടോടെയാണ് കളിക്കാനായി വീട്ടിൽ നിന്നും ഇറങ്ങിയ ബിലാലിനെ കാണാതാകുന്നത്. കൂട്ടുകാരോടൊപ്പം ഫുട്ബോൾ കളിക്കാൻ പോയ കുട്ടി നേരം വൈകിയിട്ടും തിരികെ വീട്ടിലെത്തിയില്ല. ഇതോടെ പരിഭ്രാന്തരായ കുടുംബാംഗങ്ങൾ നാട്ടുകാരുടെ സഹായത്തോടെ പരിസര പ്രദേശങ്ങളിൽ വ്യാപകമായി തിരച്ചിൽ തുടങ്ങി. തിരച്ചിലിനിടെ കന്നേറ്റി കായലിലെ വള്ളംകളി പവലിയന് സമീപത്തുനിന്നും ബിലാൽ സഞ്ചരിച്ച സൈക്കിളും ചെരിപ്പും ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു.

കുട്ടി കായലിൽ അകപ്പെട്ടിട്ടുണ്ടാകാമെന്ന സംശയത്തെ തുടർന്ന് കുടുംബം ഉടൻതന്നെ കരുനാഗപ്പള്ളി പോലീസിനെയും അഗ്നിശമന സേനയെയും വിവരമറിയിച്ചു. തുടർന്ന് ഫയർഫോഴ്സും കൊല്ലത്തുനിന്നെത്തിയ പ്രത്യേക സ്കൂബാ ടീമും നാട്ടുകാരായ മുങ്ങൽ വിദഗ്ധരും ചേർന്ന് ശനിയാഴ്ച രാത്രിയും ഞായറാഴ്ച മുഴുവനും കന്നേറ്റി കായലിൽ അടിയൊഴുക്കുള്ള ഭാഗങ്ങളിൽ കേന്ദ്രീകരിച്ച് തിരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായിരുന്നില്ല.

ഒടുവിൽ തിങ്കളാഴ്ച രാവിലെ തുടർന്ന തിരച്ചിലിലാണ് കൊതുമുക്ക് പാലത്തിന് അടിയിലെ വെള്ളത്തിൽ നിന്ന് മൃതദേഹം കണ്ടെടുക്കുന്നത്. പടനായർകുളങ്ങര തെക്ക് ഗവ. വെൽഫെയർ യുപി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു ബിലാൽ. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ മരണത്തിൽ കൂടുതൽ വ്യക്തത വരൂ എന്ന് പോലീസ് അറിയിച്ചു. ചടങ്ങുകൾ പൂർത്തിയാക്കി മൃതദേഹം ഉടൻതന്നെ ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

Tags: Karunagappally Bilal Death NewsMissing Boy Body Found KarunagappallyKanneti Kayal Drowning IncidentKollam Student Drowning NewsKarunagappally Scuba Team Search
Share
Tweet
SendShare

More News from this section

What Is Drowning?

കാസർഗോഡ് സഹോദരങ്ങൾക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ 16-കാരൻ മുങ്ങിമരിച്ചു

ഹരിപ്പാട്ട് വീട്ടിനുള്ളിൽ വൃദ്ധനെ കൈകാലുകൾ കെട്ടിയിട്ട് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി: 6 പവന്റെ സ്വർണം കവർന്നു; കൊലപാതകത്തിൽ നടുങ്ങി നാട്

ഓണക്കാലത്ത് ലഹരി ഒഴുക്കാൻ സമ്മതിക്കില്ല, പോലീസ് വീഴ്ച വരുത്തിയാൽ നടപടി: രമേശ് ചെന്നിത്തല, കാലടി സർവകലാശാലയിലെ ശവമഞ്ചസമരം പ്രാകൃതമെന്ന് ആഭ്യന്തരമന്ത്രി

പാലയാട് ക്യാമ്പസിൽ ഷീ ഫെസ്റ്റ് പരിപാടിക്ക് അനുമതി നിഷേധിച്ച് കണ്ണൂർ സർവകലാശാല

‘ഓണം കളറാക്കിക്കോളീൻ മക്കളെ…’; സ്‌കൂളുകളിൽ ഓണാഘോഷത്തിന് യൂണിഫോം നിർബന്ധമില്ല: പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് സർപ്രൈസ് നിർദേശം നൽകി വിദ്യാഭ്യാസ മന്ത്രി

ഐശ്വര്യത്തിന്റെ പൊൻപുലരിയിൽ ചിങ്ങം 1: സമൃദ്ധിയുടെ ഓണനാളുകളിലേക്ക് കേരളം ; തിരുവനന്തപുരത്ത് വൃക്ഷത്തൈ നട്ട് സുരേഷ് ഗോപി; കളമശ്ശേരിയിൽ കർഷക ദിനാചരണം

Latest News

നെയ്യ് വാങ്ങുമ്പോൾ സൂക്ഷിക്കുക!!! ചേർക്കുന്നത് പാം ഓയിലും സോയാബീൻ എണ്ണയും! ആയിരക്കണക്കിന് ലിറ്റർ നെയ്യ് പിടികൂടി

ട്രെയിനിൽ നടിയുടെ അതിക്രമം; ടിക്കറ്റ് പരിശോധകനെയും ആർപിഎഫ് ഉദ്യോഗസ്ഥനെയും ബ്ലേഡ് കൊണ്ട് ആക്രമിച്ചു; ഒരു മണിക്കൂറോളം സംഘർഷാവസ്ഥ

താരാപീഠിലെ ഹോട്ടലിൽ വൻ തീപിടിത്തം: 7 പേർ വെന്തുമരിച്ചു; നിരവധി പേർക്ക് ഗുരുതര പരിക്ക്

ഓട നിർമിക്കാൻ കുഴിച്ചു; 18-ാം വയസ്സിൽ കോടികളുടെ ഭാഗ്യം! കണ്ടെത്തിയത് 98 കോടി രൂപയുടെ സ്വർണ്ണ നിധി

കരുനാഗപ്പള്ളിയിൽ കാണാതായ ഏഴാം ക്ലാസുകാരൻ ബിലാലിന്റെ മൃതദേഹം കായലിൽ നിന്ന് കണ്ടെത്തി

നടി അനന്യ രാജ് അന്തരിച്ചു; മരണവിവരം പുറത്തുവിട്ടത് ഒരു മാസത്തിന് ശേഷം

മദ്യപിച്ചെത്തിയ മകൻ അച്ഛനെ അടിച്ചുകൊന്നു: ദാരുണ സംഭവം കോഴിക്കോട് വെള്ളിപറമ്പിൽ

പശുക്കളെ തിരഞ്ഞുപോയ തമിഴരെ വെടിവെച്ചുകൊന്ന സംഭവം ഹൃദയഭേദകം : കര്‍ണാടക വനംവകുപ്പിനെതിരെ മുഖ്യമന്ത്രി വിജയ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies