ഓട നിർമിക്കാൻ കുഴിച്ചു; 18-ാം വയസ്സിൽ കോടികളുടെ ഭാഗ്യം! കണ്ടെത്തിയത് 98 കോടി രൂപയുടെ സ്വർണ്ണ നിധി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഓട നിർമിക്കാൻ കുഴിച്ചു; 18-ാം വയസ്സിൽ കോടികളുടെ ഭാഗ്യം! കണ്ടെത്തിയത് 98 കോടി രൂപയുടെ സ്വർണ്ണ നിധി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 17, 2026, 11:22 am IST
Facebook
Twitter
WhatsAppTelegram

ബ്രസൽസ്: ഓട നിർമാണത്തിനിടെ 18 വയസ്സുകാരന് ലഭിച്ചത് കോടികളുടെ സ്വർണ്ണ നിധി. ബെൽജിയത്തിലെ സിന്റ്-ഗില്ലിസ്-ഡെൻഡർമോണ്ടെയിലാണ് അമ്പരപ്പിക്കുന്ന സംഭവം. ഭൂഗർഭ പൈപ്പുകൾ സ്ഥാപിക്കുന്നതിനായി മണ്ണ് കുഴിക്കുന്നതിനിടെയാണ് കോബെ എന്ന 18കാരനും സഹപ്രവർത്തകരും സ്വർണ്ണക്കട്ടികളും നാണയങ്ങളും ആഭരണങ്ങളും അടങ്ങിയ നിധി കണ്ടെത്തിയത്.

പൈപ്പുകൾ സ്ഥാപിക്കുന്നതിനായി മണ്ണ് നീക്കുന്നതിനിടെയാണ് ബാഗ് ശ്രദ്ധയിൽപ്പെട്ടത്. ആദ്യം ബാഗിനുള്ളിലുണ്ടായിരുന്നത് ഒരു യൂറോ നാണയങ്ങളാണെന്നാണ് കോബെ കരുതിയത്. എന്നാൽ കൂടുതൽ മണ്ണ് നീക്കം ചെയ്തതോടെ സ്വർണ്ണക്കട്ടികളും സ്വർണ്ണ നാണയങ്ങളും ഉൾപ്പെടെയുള്ള വൻ നിധിയാണെന്ന് വ്യക്തമായി.

19-ാം നൂറ്റാണ്ടിൽ ബ്രൂവറി ഉടമയായിരുന്ന തിയോഫിലസ് വാൻ ആഷെ നിർമ്മിച്ച പഴയ വില്ലയുടെ നിലവറയിലെ ചുവരിനുള്ളിലാണ് സ്വർണ്ണം ഒളിപ്പിച്ചിരുന്നതെന്നാണ് കണ്ടെത്തൽ. സ്വർണ്ണക്കട്ടികൾ, നാണയങ്ങൾ, ആഭരണങ്ങൾ എന്നിവ അടങ്ങിയ ബാഗ് ചുവരിനുള്ളിൽ സുരക്ഷിതമായി ഒളിപ്പിച്ച നിലയിലായിരുന്നു.

ഏകദേശം 90 ലക്ഷം യൂറോ (98 കോടി രൂപ) മൂല്യമുള്ള സ്വർണ്ണമാണ് കണ്ടെത്തിയതെന്നാണ് റിപ്പോർട്ട്. വിവരം ലഭിച്ചതിന് പിന്നാലെ കോബെയും സഹപ്രവർത്തകരും പൊലീസിനെ അറിയിച്ചു. തുടർന്ന് അധികൃതർ സ്ഥലത്തെത്തി സ്വർണ്ണം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.

അതേസമയം, നിധിയുടെ യഥാർഥ ഉടമ ആരാണെന്നും സ്വർണ്ണത്തിന് നിലവിൽ അവകാശികളുണ്ടോയെന്നും അധികൃതർ അന്വേഷിച്ചുവരികയാണ്. സ്വർണ്ണം ഏതെങ്കിലും ക്രിമിനൽ കേസുമായി ബന്ധപ്പെട്ടതാണോയെന്നും പരിശോധിക്കുന്നുണ്ട്.

ബെൽജിയൻ നിയമപ്രകാരം ഇത്തരത്തിൽ കണ്ടെത്തുന്ന നിധിക്ക് അവകാശികളുണ്ടോയെന്ന് കണ്ടെത്താൻ വർഷങ്ങളോളം കാത്തിരിക്കേണ്ടി വരും. കെട്ടിടത്തിന്റെ നിലവിലെ ഉടമകൾക്കോ വാൻ ആഷെ കുടുംബത്തിന്റെ പിൻഗാമികൾക്കോ അവകാശവാദം ഉന്നയിക്കാനുള്ള സാധ്യതയുണ്ട്.

നിധി തങ്ങൾക്ക് സ്വന്തമാകുമെന്ന പ്രതീക്ഷ  തൊഴിലാളികൾക്കില്ല. എന്നാൽ യഥാർഥ അവകാശികളെ കണ്ടെത്തിയാൽ നിയമപ്രകാരം തങ്ങൾക്ക് ഏതെങ്കിലും തരത്തിലുള്ള പാരിതോഷികം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് നിധി കണ്ടെത്തിയവർ.

Tags: Goldsecretariat treasury staff-
Share
Tweet
SendShare

More News from this section

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

അമേരിക്കയിലെ സ്കൂളിൽ വെടിവെപ്പ്; മൂന്ന് കുട്ടികളടക്കം അഞ്ച് മരണം, അക്രമി കൊല്ലപ്പെട്ടതായി സൂചന

AKCAF അസോസിയേഷന്റെ ദുബായിലെ ഓണാഘോഷ വേദിയിൽ അഞ്ചു ശ്രീകണ്ഠന് ‘മലയാളി മങ്ക 2026’ കിരീടം

Latest News

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies