ഓണക്കാലത്ത് ലഹരി ഒഴുക്കാൻ സമ്മതിക്കില്ല, പോലീസ് വീഴ്ച വരുത്തിയാൽ നടപടി: രമേശ് ചെന്നിത്തല, കാലടി സർവകലാശാലയിലെ ശവമഞ്ചസമരം പ്രാകൃതമെന്ന് ആഭ്യന്തരമന്ത്രി
Monday, August 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഓണക്കാലത്ത് ലഹരി ഒഴുക്കാൻ സമ്മതിക്കില്ല, പോലീസ് വീഴ്ച വരുത്തിയാൽ നടപടി: രമേശ് ചെന്നിത്തല, കാലടി സർവകലാശാലയിലെ ശവമഞ്ചസമരം പ്രാകൃതമെന്ന് ആഭ്യന്തരമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 17, 2026, 11:31 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം/കൊച്ചി: വരുംദിവസങ്ങളിൽ ഓണാഘോഷത്തിന്റെ മറവിൽ സംസ്ഥാനത്ത് മയക്കുമരുന്നും കഞ്ചാവും ഒഴുക്കാൻ ഒരു കാരണവശാലും അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല മുന്നറിയിപ്പ് നൽകി. ലഹരി മാഫിയകൾക്കെതിരെ നടപ്പിലാക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ’ പരിശോധനകളിൽ വീഴ്ച വരുത്തുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത കർശന നടപടിയുണ്ടാകും. തൂഫാന്റെ ഭാഗമായി നിലവിൽ കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്ത് വരികയാണെന്നും ഓണക്കാലത്ത് പരിശോധനകൾ കൂടുതൽ ശക്തമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനുപുറമെ, എസ്ഐമാർക്ക് ചുമതല നൽകുന്ന നടപടികൾ അടുത്ത രണ്ടുദിവസത്തിനകം പൂർത്തിയാകുമെന്നും എസ്എച്ച്ഒമാരുടെ മാറ്റത്തിൽ യാതൊരുവിധ ആശയക്കുഴപ്പവുമില്ലെന്നും ആഭ്യന്തരമന്ത്രി കൂട്ടിച്ചേർത്തു.

അതോടൊപ്പം, കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ വി സിക്കെതിരെ എസ്എഫ്ഐ പ്രവർത്തകർ ശവമഞ്ചം ഒരുക്കി പ്രതിഷേധിച്ച സംഭവത്തിലും ആഭ്യന്തരമന്ത്രി കടുത്ത ഭാഷയിൽ പ്രതികരിച്ചു. സർവകലാശാലയിൽ നടന്നത് തീർത്തും പ്രാകൃതമായ നടപടിയാണെന്നും ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയാത്ത ഇത്തരം തെറ്റുകൾ ചെയ്തവർക്കെതിരെ നിയമപരമായ കർശന നടപടി ഉണ്ടാകുമെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.

അതിനിടെ, കാലടി സർവകലാശാലയിൽ നടന്ന പ്രതിഷേധങ്ങൾക്കിടെ തന്നെയയും സിൻഡിക്കേറ്റ് അംഗങ്ങളെയും കയ്യേറ്റം ചെയ്തുവെന്ന വി സി ഡോ. സിസ തോമസിന്റെ പരാതിയിൽ നാല് എസ്എഫ്ഐ പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. മെവിൻ, യദുകൃഷ്ണൻ, ബേസിൽ, വിജീഷ് എന്നിവരാണ് പിടിയിലായത്. പോലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും വി സിയെ ആക്രമിച്ചതിനുമായി രജിസ്റ്റർ ചെയ്ത രണ്ട് കേസുകളിലാണ് ഇവരുടെ അറസ്റ്റ്.

തനിക്ക് നേരെ ദേഹോപദ്രവം ഏൽപ്പിച്ചെന്നും മാനസികമായി പീഡിപ്പിച്ചെന്നും കാണിച്ച് വി സി സിസ തോമസ് മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും പുറമെ ഉന്നത വിദ്യാഭ്യാസ മന്ത്രി, ഡിജിപി, ഉന്നത വിദ്യാഭ്യാസ സെക്രട്ടറി എന്നിവർക്ക് ഔദ്യോഗികമായി പരാതി നൽകിയിരുന്നു. ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തി തന്നോടൊപ്പം ഉണ്ടായിരുന്ന സിൻഡിക്കേറ്റ് അംഗങ്ങളെയും പേഴ്സണൽ സ്റ്റാഫിനെയും ആക്രമിക്കുകയും ഔദ്യോഗിക വാഹനം അടിച്ചുതകർക്കുകയുമായിരുന്നുവെന്ന് പരാതിയിൽ വ്യക്തമാക്കുന്നു.

സംഭവസമയത്ത് സ്ഥലത്ത് പോലീസ് സാന്നിധ്യമുണ്ടായിരുന്നെങ്കിലും തങ്ങളെ സംരക്ഷിക്കാൻ ആവശ്യമായ മുൻകരുതലുകൾ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായില്ലെന്ന് വി സി ഗവർണറെ നേരിൽ കണ്ട് അറിയിച്ചിരുന്നു. സർവകലാശാലയിലെ വിദ്യാർത്ഥികൾക്ക് പുറമെ പുറത്തുനിന്നെത്തിയവരും ആക്രമണത്തിൽ പങ്കാളികളായതായി പരാതിയിലുണ്ട്. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുക, കഴിഞ്ഞ 25 ദിവസമായി സർവകലാശാലയിൽ എസ്എഫ്ഐ സമരം നടത്തിവരികയായിരുന്നു. ഇതിനിടെ സിൻഡിക്കേറ്റ് യോഗത്തിനെത്തിയ താത്കാലിക വി സിക്ക് നേരെ ശവമഞ്ചം നിർമ്മിച്ച് പ്രതിഷേധിച്ചത് വൻ വിവാദങ്ങൾക്കാണ് വഴിതുറന്നത്.

Tags: Ramesh Chennithala Operation Thoofan NewsKalady University VC Sisa Thomas AttackSFI Protest Kalady University News
Share
Tweet
SendShare

More News from this section

ഹരിപ്പാട്ട് വീട്ടിനുള്ളിൽ വൃദ്ധനെ കൈകാലുകൾ കെട്ടിയിട്ട് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി: 6 പവന്റെ സ്വർണം കവർന്നു; കൊലപാതകത്തിൽ നടുങ്ങി നാട്

കരുനാഗപ്പള്ളിയിൽ കാണാതായ ഏഴാം ക്ലാസുകാരൻ ബിലാലിന്റെ മൃതദേഹം കായലിൽ നിന്ന് കണ്ടെത്തി

പാലയാട് ക്യാമ്പസിൽ ഷീ ഫെസ്റ്റ് പരിപാടിക്ക് അനുമതി നിഷേധിച്ച് കണ്ണൂർ സർവകലാശാല

‘ഓണം കളറാക്കിക്കോളീൻ മക്കളെ…’; സ്‌കൂളുകളിൽ ഓണാഘോഷത്തിന് യൂണിഫോം നിർബന്ധമില്ല: പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് സർപ്രൈസ് നിർദേശം നൽകി വിദ്യാഭ്യാസ മന്ത്രി

ഐശ്വര്യത്തിന്റെ പൊൻപുലരിയിൽ ചിങ്ങം 1: സമൃദ്ധിയുടെ ഓണനാളുകളിലേക്ക് കേരളം ; തിരുവനന്തപുരത്ത് വൃക്ഷത്തൈ നട്ട് സുരേഷ് ഗോപി; കളമശ്ശേരിയിൽ കർഷക ദിനാചരണം

മദ്യപിച്ചെത്തിയ മകൻ അച്ഛനെ അടിച്ചുകൊന്നു: ദാരുണ സംഭവം കോഴിക്കോട് വെള്ളിപറമ്പിൽ

Latest News

ട്രെയിനിൽ നടിയുടെ അതിക്രമം; ടിക്കറ്റ് പരിശോധകനെയും ആർപിഎഫ് ഉദ്യോഗസ്ഥനെയും ബ്ലേഡ് കൊണ്ട് ആക്രമിച്ചു; ഒരു മണിക്കൂറോളം സംഘർഷാവസ്ഥ

താരാപീഠിലെ ഹോട്ടലിൽ വൻ തീപിടിത്തം: 7 പേർ വെന്തുമരിച്ചു; നിരവധി പേർക്ക് ഗുരുതര പരിക്ക്

ഓണക്കാലത്ത് ലഹരി ഒഴുക്കാൻ സമ്മതിക്കില്ല, പോലീസ് വീഴ്ച വരുത്തിയാൽ നടപടി: രമേശ് ചെന്നിത്തല, കാലടി സർവകലാശാലയിലെ ശവമഞ്ചസമരം പ്രാകൃതമെന്ന് ആഭ്യന്തരമന്ത്രി

ഓട നിർമിക്കാൻ കുഴിച്ചു; 18-ാം വയസ്സിൽ കോടികളുടെ ഭാഗ്യം! കണ്ടെത്തിയത് 98 കോടി രൂപയുടെ സ്വർണ്ണ നിധി

നടി അനന്യ രാജ് അന്തരിച്ചു; മരണവിവരം പുറത്തുവിട്ടത് ഒരു മാസത്തിന് ശേഷം

പശുക്കളെ തിരഞ്ഞുപോയ തമിഴരെ വെടിവെച്ചുകൊന്ന സംഭവം ഹൃദയഭേദകം : കര്‍ണാടക വനംവകുപ്പിനെതിരെ മുഖ്യമന്ത്രി വിജയ്

എഐസിസിയിലെ വന്ദേമാതരം തടസ്സപ്പെടുത്തിയ സംഭവത്തിൽ വിവാദം പുകയുന്നു: കർണാടകക്ക് പിന്നാലെ ഡൽഹിയിലും സോണിയക്കും രാഹുലിനുമെതിരെ പരാതി; രാജ്യവ്യാപക പ്രതിഷേധത്തിന് വഴിയൊരുങ്ങുന്നു

പാവപ്പെട്ടവര്‍ക്കും ഇടത്തരക്കാര്‍ക്കും സൗജന്യ ഓണ്‍ലൈന്‍ കോച്ചിങ്: പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies