ട്രെയിനിൽ നടിയുടെ അതിക്രമം; ടിക്കറ്റ് പരിശോധകനെയും ആർപിഎഫ് ഉദ്യോഗസ്ഥനെയും ബ്ലേഡ് കൊണ്ട് ആക്രമിച്ചു; ഒരു മണിക്കൂറോളം സംഘർഷാവസ്ഥ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ട്രെയിനിൽ നടിയുടെ അതിക്രമം; ടിക്കറ്റ് പരിശോധകനെയും ആർപിഎഫ് ഉദ്യോഗസ്ഥനെയും ബ്ലേഡ് കൊണ്ട് ആക്രമിച്ചു; ഒരു മണിക്കൂറോളം സംഘർഷാവസ്ഥ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 17, 2026, 12:01 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: ട്രെയിനിൽ സംഘർഷമുണ്ടാക്കിയെന്ന പരാതിയിൽ താനെ സ്വദേശിയായ മോഡലും നടിയുമായ അന്തര സോഹം ബാനർജിക്കെതിരെ കേസ്. ഓഗസ്റ്റ് 12ന് രാത്രി ബാന്ദ്ര-ഗംഗാനഗർ അരാവലി എക്സ്പ്രസിലായിരുന്നു സംഭവം. വെബ് സീരീസിന്റെ ഷൂട്ടിനായി സൂറത്തിലേക്ക് പോകുന്നതിനിടെയാണ് 31കാരിയായ അന്തര സംഘർഷമുണ്ടാക്കിയതെന്നാണ് പരാതി.

റിസർവ് ചെയ്ത സീറ്റിൽ ഇരുന്ന അന്തരയോട് സീറ്റ് ഒഴിയാൻ സഹയാത്രികൻ ആവശ്യപ്പെട്ടതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടതെന്നാണ് റിപ്പോർട്ട്. സീറ്റ് ഒഴിയാൻ വിസമ്മതിച്ചതോടെ യാത്രക്കാരൻ ആർപിഎഫിനെയും ടിക്കറ്റ് പരിശോധകനെയും വിവരമറിയിച്ചു.

രാത്രി 9.30നും 10.50നും ഇടയിലാണ് സംഭവങ്ങൾ നടന്നത്. സഹയാത്രികരാണ് അന്തര റിസർവ് സീറ്റ് ഒഴിയുന്നില്ലെന്ന വിവരം അറിയിച്ചത്. തുടർന്ന് അന്തര പ്രകോപിതയാകുകയും ഇടപെടാൻ ശ്രമിച്ചവരെ അസഭ്യം പറയുകയും ചെയ്തെന്നാണ് ആരോപണം. സ്ഥിതിഗതികൾ ശാന്തമാക്കാൻ ശ്രമിച്ചെങ്കിലും അവർ കൂടുതൽ ആക്രമണോത്സുകയായെന്നാണ് പൊലീസ് പറയുന്നത്. ഇതിനിടെ വസ്ത്രങ്ങൾ അഴിച്ചുമാറ്റുകയും കൈയിൽ ബ്ലേഡുമായി ഭീഷണി മുഴക്കുകയും ചെയ്തതായും പരാതിയിലുണ്ട്.

സംഘർഷത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥയ്‌ക്കും അന്തരയ്‌ക്കും ബ്ലേഡ് കൊണ്ട് പരിക്കേറ്റിട്ടുണ്ട്. ആർപിഎഫ് ഉദ്യോഗസ്ഥയുടെ യൂണിഫോമിനും മൊബൈൽ ഫോണിനും കേടുപാടുകൾ സംഭവിച്ചു. കണ്ണടയും തകർന്നതായി പരാതിയിൽ വ്യക്തമാക്കുന്നു.

സംഭവത്തെ തുടർന്ന് ദഹാനു റെയിൽവേ സ്റ്റേഷനിൽ അന്തരയെ ട്രെയിനിൽ നിന്ന് ഇറക്കുകയും റെയിൽവേ അധികൃതർക്ക് കൈമാറുകയും ചെയ്തു. പിറ്റേന്ന് രാവിലെ ബോറിവലി റെയിൽവേ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഓഗസ്റ്റ് 13നാണ് അന്തരയ്‌ക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. സുരക്ഷയ്‌ക്ക് ഭീഷണിയുണ്ടാക്കൽ, പൊതുസേവകരെ ഗുരുതരമായി പരിക്കേൽപ്പിക്കൽ, ആക്രമണം, മനഃപൂർവം അപമാനിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയതെന്ന് ജിആർപി സീനിയർ ഇൻസ്പെക്ടർ പാണ്ഡ്രിനാഥ് കാൻഡെ അറിയിച്ചു.

സംഭവത്തിനിടെ ബന്ധുക്കളെയോ നിയമസഹായത്തിനായി അഭിഭാഷകനെയോ ബന്ധപ്പെടാൻ റെയിൽവേ അധികൃതർ ആവശ്യപ്പെട്ടെങ്കിലും അന്തര സഹകരിക്കാൻ തയ്യാറായില്ലെന്നും തന്നെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടതായും റിപ്പോർട്ടുണ്ട്. ഒരു മണിക്കൂറിലേറെ നീണ്ട സംഘർഷത്തിൽ ട്രെയിനിലെ യാത്രക്കാരും പരിഭ്രാന്തരായി.

 

Tags: RPFblade attack
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

Latest News

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies