സ്വാതന്ത്ര്യദിനത്തിന് മുമ്പ് വൻ ഭീകരവേട്ട; ഐഎസ്ഐ ബന്ധമുള്ള ഷെഹ്സാദ് ഭട്ടി സംഘത്തിലെ 200ലേറെ പേർ അറസ്റ്റിൽ, പിടിയിലായവരിൽ രണ്ട് മലയാളികളും
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സ്വാതന്ത്ര്യദിനത്തിന് മുമ്പ് വൻ ഭീകരവേട്ട; ഐഎസ്ഐ ബന്ധമുള്ള ഷെഹ്സാദ് ഭട്ടി സംഘത്തിലെ 200ലേറെ പേർ അറസ്റ്റിൽ, പിടിയിലായവരിൽ രണ്ട് മലയാളികളും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 17, 2026, 04:55 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: രാജ്യത്ത് വൻ ആക്രമണങ്ങൾക്ക് പദ്ധതിയിട്ടിരുന്ന വൻ ക്രിമിനൽ – ഭീകര ബന്ധമുള്ള സംഘത്തെ പിടികൂടി. ഐഎസ്ഐ പിന്തുണയുള്ള ഷെഹ്സാദ് ഭട്ടി സംഘത്തിലെ 200ലേറെപ്പേർ പിടിയിലായത്. അറസ്റ്റിലായവരിൽ രണ്ടുപേർ മലയാളികളാണ്. ഇവരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

14 സംസ്ഥാനങ്ങളിൽ സംയുക്തമായി നീക്കത്തിനൊടുവിലാണ് അറസ്റ്റെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചു. സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി നടത്തിയ നടപടിയിലൂടെ രാജ്യത്ത് നടത്താനിരുന്ന നിരവധി ആക്രമണ ശ്രമങ്ങൾ പ്രതിരോധിക്കാനായെന്നും അദ്ദേഹം വ്യക്തമാക്കി.

ഡൽഹി ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിലെ സുരക്ഷാ ഏജൻസികളും പൊലീസ് വിഭാഗങ്ങളും ഏകോപിപ്പിച്ചാണ് നടപടി. ഭീകര-ക്രിമിനൽ ശൃംഖലയുടെ വ്യാപ്തി വ്യക്തമാക്കുന്നതാണ് 14 സംസ്ഥാനങ്ങളിലേക്കുള്ള അന്വേഷണം. രാജ്യത്താകെ 80 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണ ഏജൻസികൾ അറിയിച്ചു.

ഐഇഡികളും പാക് നിർമിത ഗ്രനേഡുകളും പിടിയിൽ
പരിശോധനകളിൽ ആക്രമണങ്ങൾക്ക് ഉപയോഗിക്കാൻ ലക്ഷ്യമിട്ടിരുന്ന ഐഇഡികൾ, പാക് നിർമിത ഗ്രനേഡുകൾ, ആയുധങ്ങൾ എന്നിവ പിടിച്ചെടുത്തു. രഹസ്യാന്വേഷണത്തിനും ലക്ഷ്യങ്ങളുടെ നീക്കങ്ങൾ നിരീക്ഷിക്കാനും ഉപയോഗിച്ചതായി സംശയിക്കുന്ന ക്യാമറകളും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.

ഷെഹ്സാദ് ഭട്ടിയുമായി ബന്ധമുള്ള വിവിധ മൊഡ്യൂളുകളിൽ നിന്ന് നേരത്തെ തന്നെ പാക് നിർമിത ഗ്രനേഡുകളും ആയുധങ്ങളും പിടിച്ചെടുത്തിരുന്നു. ഡൽഹി പൊലീസ് നടത്തിയ മുൻ അന്വേഷണങ്ങളിൽ ഡ്രോൺ വഴി ഇന്ത്യയിലെത്തിച്ചതായി സംശയിക്കുന്ന ഗ്രനേഡുകളും പിസ്റ്റളുകളും കണ്ടെത്തിയിരുന്നു.

സോഷ്യൽ മീഡിയ വഴി യുവാക്കളെ ലക്ഷ്യമിട്ട റിക്രൂട്ട്മെന്റ്
പാകിസ്ഥാനിൽ പ്രവർത്തിക്കുന്ന ഷെഹ്സാദ് ഭട്ടിയുടെ ശൃംഖല സോഷ്യൽ മീഡിയയിലൂടെയാണ് ഇന്ത്യൻ യുവാക്കളെ റിക്രൂട്ട്‌ ചെയ്തത്.  പണം വാഗ്ദാനം ചെയ്തും സമൂഹമാധ്യമങ്ങളിലൂടെ ബന്ധം സ്ഥാപിച്ചുമാണ് യുവാക്കളെ സംഘത്തിലേക്ക് ആകർഷിച്ചതെന്ന് പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. തുടർന്ന് ഇവരെ നിരീക്ഷണം, ആയുധ കൈമാറ്റം, ആക്രമണങ്ങൾ എന്നിവയ്‌ക്കായി ഉപയോഗിച്ചുവെന്നാണ് അന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ.

ഭട്ടിയുമായി ബന്ധമുള്ള കേസുകളിൽ എൻഐഎയും അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. പഞ്ചാബിലെയും ഹരിയാനയിലെയും 18 കേന്ദ്രങ്ങളിൽ എൻഐഎ നടത്തിയ പരിശോധനയിൽ ഡിജിറ്റൽ ഉപകരണങ്ങളും രേഖകളും പിടിച്ചെടുത്തിരുന്നു. ഭട്ടിയുമായി ബന്ധമുള്ള നിരവധി ഭീകര-ക്രിമിനൽ കേസുകളിലെ ഗൂഢാലോചനയാണ് എൻഐഎ പരിശോധിക്കുന്നത്.

കേരളത്തിലും അന്വേഷണം
അറസ്റ്റിലായവരിൽ കേരളത്തിൽ നിന്നുള്ള രണ്ടുപേരും ഉൾപ്പെട്ടിട്ടുണ്ട്. ഇവരുടെ പങ്ക്, മറ്റ് സംസ്ഥാനങ്ങളിലെ ശൃംഖലയുമായുള്ള ബന്ധം, സാമ്പത്തിക ഇടപാടുകൾ, ആശയവിനിമയ മാർഗങ്ങൾ എന്നിവ അന്വേഷണ ഏജൻസികൾ പരിശോധിച്ചുവരികയാണ്.

രാജ്യത്തെ വിവിധ നഗരങ്ങളിൽ ആക്രമണങ്ങൾ നടത്താനുള്ള പദ്ധതികളുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ ഭട്ടി ശൃംഖലയിലെ നിരവധി മൊഡ്യൂളുകൾ പൊലീസ് തകർത്തിരുന്നു. ഡൽഹി, പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, ഉത്തർപ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്‌ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ നടന്ന അന്വേഷണങ്ങളിൽ ഭീകരാക്രമണങ്ങൾക്കായുള്ള റിക്രൂട്ട്‌മെന്റും ആയുധ ശേഖരണവും സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നിരുന്നു.

സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് മുന്നോടിയായി നടത്തിയ രാജ്യവ്യാപക നീക്കത്തിലൂടെ വലിയൊരു ഭീകര-ക്രിമിനൽ ശൃംഖല തകർക്കാനായെന്ന വിലയിരുത്തലിലാണ് സുരക്ഷാ ഏജൻസികൾ. അറസ്റ്റിലായവരുടെ ചോദ്യംചെയ്യലും പിടിച്ചെടുത്ത ഡിജിറ്റൽ ഉപകരണങ്ങളുടെ ഫൊറൻസിക് പരിശോധനയും തുടരുകയാണ്.

Tags: ArrestNIA
Share
Tweet
SendShare

More News from this section

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

Latest News

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies